Wednesday, December 3, 2014

താറാവിനെ കൊല്ലാം പട്ടിയെ കൊല്ലരുത്.

കൊല്ലം ജില്ലയിൽ   ചിതറ  എന്ന  സ്ഥലത്ത്  ഇന്നലെ    സ്കൂളിൽ  പേ നായ്  കയറി പലരെയും കടിച്ചു. 7വയസുള്ള പിഞ്ചുകുട്ടി  തിരുവനന്തപുരം  മെഡിക്കൽ  കോളേജിൽ  ചികിൽസയിലണ്. ആ കുട്ടിക്ക്  തലയിലാണ്  കടി  ഏറ്റത്. 3  കുട്ടികളും    ഒരു  അദ്ധ്യാപികയുമാണ്  പേ നായുടെ  ആക്രമണത്തിന്  ഇരയായത്.  സ്കൂൾ സമയത്താണ്  ഈ സംഭവം  നടന്നത്.  ക്ലാസ്  മുറിയിലേക്ക്  കടന്ന് ചെന്ന  നായ്  അവിടെ  ഇരുന്ന  കുട്ടികളെ  കടിക്കുകയായിരുന്നു.

  തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങൾ  ഇപ്പോൾ  പട്ടിയെ  കൊല്ലാറില്ല.  ഡെൽഹിയിൽ  കാവൽ ഭടന്മാരുടെ  സുരക്ഷയിൽ  മന്ത്രി മന്ദിരത്തിൽ  കഴിയുന്ന   ഒരു  മന്ത്രിണി  പണ്ട്  പുറപ്പെടുവിച്ച  ഒരു  തിട്ടൂരത്തിന്റെ പിൻ  ബലത്തിലാണ്   തദ്ദേശ  ഭരണ  സ്ഥാപനങ്ങൾ  പട്ടിയെ  കൊല്ലാൻ പൈസാ ചെലവാക്കത്തത്.  അല്ലാതെ  തന്നെ  ഉള്ള  ഫണ്ട്   തിരിമറി  നടത്തി  ബാക്കി  ഒന്നും  എടുത്ത്      ജനക്ഷേമത്തിനായി  ഉപയോഗിക്കാൻ   ഇല്ലാത്ത  ആ സ്ഥാപനങ്ങൾക്ക്  ഈ തിട്ടൂരം  ചുമ്മാ ചവക്കുന്ന  മുതലാളിക്ക്  അവല്  ചവക്കാൻ  കിട്ടിയത്  പോലെ  പ്രയോജനപ്പെട്ടു.   കുറ്റം  പറയരുതല്ലോ,  പട്ടിയെ  പിടിച്ച്  സന്താന  നിയന്ത്രണ  കിസുമത്ത്  നടത്തി  വിട്ടാൽമതിയെന്ന്    സർക്കാർ  നിർദ്ദേശിച്ചു.  അതനുസരിച്ച്  വെറ്റിനറി  സർജന്മാർ  പട്ടികൾക്ക്  പണി  ഒപ്പിച്ചു  കൊടുത്തു.(  പട്ടികളാകുമ്പോൾ  വാസക്റ്റമി  ഓപറേഷൻ  കഴിഞ്ഞാൽ  ബക്കറ്റ്  പോലുള്ള  പ്രസന്റേഷനൊന്നും  വേണ്ട,  അലവൻസുകളും  വേണ്ടാ)  സന്താന  നിയന്ത്രണം  നടത്തിയ    സർജന്മാർ ഫീസും  വാങ്ങി.  പക്ഷേ  ശസ്ത്രക്രിയ    ഫലപ്രദമായില്ലാ  എന്നും അതിന്  ശേഷം   പലപട്ടികളും  10  പെറ്റെന്നാണ്  ഡോക്റ്ററന്മാർ  തന്നെ  പറയുന്നത്.

  ലക്ഷങ്ങൾ  കണക്കിന്  താറാവിനെ  കഴുത്ത്  ഞെരിച്ചും  തീയിട്ടും  കൊല്ലാൻ  മടിയില്ലാത്തവർക്ക്  പിഞ്ച്  കുഞ്ഞുങ്ങളെ  കടിക്കുന്ന  നായ്ക്കളെ  കൊല്ലാൻ   ജീവികാരുണ്യം  മൂലം  മടിയാണത്രേ!ഫൂ!  അവരുടെ  ജീവകാരുണ്യം!!!

2 comments:

  1. തലതിരിഞ്ഞ നിയമങ്ങള്‍

    ReplyDelete
  2. അധികാരികൾക്ക് കടി കിട്ടുമ്പോൾ നിയമം വരുമായിരിക്കും !!

    ReplyDelete