നീതി ന്യായം നടപ്പില്‍ വന്ന കാലം മുതല്‍ ലോകമാസകലം നിലവില്‍ വന്ന നടപടി ക്രമമാണ് എതിര്‍ ഭാഗത്തിനു അഥവാ കുറ്റം ആരോപിക്കപ്പെടുന്നവനു എന്ത് പറയാനുണ്ടെന്ന് കേള്‍ക്കാനുള്ള സന്നദ്ധത. ദൃക് സാക്ഷികളുള്ള കേസുകളില്‍ പോലും സ്വാര്‍ത്ഥ ലാഭത്തിനായി നേരില്‍ കണ്ടവനെന്ന വ്യാജേനെ കൂട്ടില്‍ കയറി കള്ളം തട്ടി വിടുന്ന ഈ കാലത്ത് കുറ്റം ആരോപിക്കപ്പെടുന്നവനു എന്ത് പറയാനുണ്ടെന്ന് കേള്‍ക്കേണ്ടത് നീതി ന്യായ വ്യവസ്തയുടെ ഭാഗം തന്നെയാണ്.
അടുത്ത കാലത്തായി അതായത് ചാനലുകളുടെ അതിപ്രസരം നിലവില്‍ വന്നത് മുതല്‍ നീതിന്യായ കോടതികളില്‍ കുറ്റം ആരോപിക്കപെടുന്നവന്‍ ഹാജരാക്കപ്പെട്ട് വിചാരണ തുടങ്ങുന്നതിനു മുമ്പ് തന്നെ മറ്റൊരു വിചാരണ അതേ കുറ്റത്തിനു കോടതിക്ക് പുറത്ത്, കുറ്റം ആരോപിക്കപ്പെടുന്നവനെതിരെ നടന്ന് വരുന്നു. “ഞാന്‍ മുന്നില്‍ ഞാന്‍ മുന്നില്‍“ എന്ന തിടുക്കത്തോട് കൂടി ചാനലുകള്‍ വഴിയും അച്ചടി മാധ്യമങ്ങള്‍ വഴിയും സമൂഹത്തിലെ ബുദ്ധി ജീവികളും സംഘടനകളും പാര്‍ട്ടികളും ഈ തരത്തില്‍ ഒരു വിചാരണ ഇപ്പോള്‍ നടത്തി വരുകയാണ്. അവനെ ക്രൂശിക്കുക എന്ന് പറഞ്ഞില്ലെങ്കില്‍ തങ്ങളുടെ സംഘടനക്ക് അല്ലെങ്കില്‍ പാര്‍ട്ടിക്ക് എന്തോ സംഭവിച്ചു പോകും എന്ന മട്ടിലാണ് ഇവരുടെ പ്രതികരണം. ഒന്നു തുറിച്ച് നോക്കി എന്ന് ആരോപിക്കപ്പെട്ട കുറ്റത്തിനു പോലും തൂക്ക് ദണ്ഡന ഇവര്‍ വിധിച്ച് കഴിയും. പത്രക്കാരുടെ വാഗ്വിലാസം കസറിക്കയറുമ്പോള്‍ കോടതിയില്‍ ആ കേസ് കൈകാര്യം ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല, കുറ്റാരോപിതനെ ഇപ്പോള്‍ തന്നെ തൂക്കി കൊല്ലാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ . കുറ്റം കണ്ടാല്‍ പ്രതികരിക്കരുത് എന്ന് അഭിപ്രായമില്ല.സമാനമായ കേസുകളില്‍പ്രതി കുറ്റം ചെയ്തിരിക്കാം. അത് കൊണ്ട് അതേ പോലുള്ള കേസുകളില്‍ കുറ്റാരോപിതന്‍ ആ കുറ്റംചെയ്തിട്ടുണ്ട് എന്ന് മുന്‍പിനാലേ സമൂഹം വിധിക്കുകയാണെങ്കില്‍ പിന്നെ നീതി ന്യായ വ്യവസ്ഥയുടെആവശ്യം തന്നെ ഇല്ലാതാകുന്നു. പക്ഷേ അവന്‍ ആ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് വെറുതെ എങ്കിലും ഒന്ന് അന്വേഷിച്ചതിനു ശേഷമാണ് ഈ പ്രതികരണങ്ങളെങ്കില്‍ അത് ന്യായീകരിക്കാമായിരുന്നു.അവിടെയാണ് കുറ്റം ആരോപീക്കപ്പെടുന്നവനു എന്താണ് ഈ കാര്യത്തില്‍ പറയാനുള്ളതെന്നുള്ള നിരീക്ഷണം അവശ്യം ആവശ്യമായി വരുന്നത്. പത്രങ്ങളിലും ചാനലുകളിലും തങ്ങള്‍ പറയുന്നത് പ്രസിദ്ധീകരിച്ച്/പ്രക്ഷേപണം ചെയ്ത് വരുമെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ പ്രതിഷേധങ്ങളുടെ പെരുമഴയായിരിക്കും ഉണ്ടാകുന്നത്. ആ മഹാ മാരിയുടെ സാന്നിദ്ധ്യത്തില്‍ കുറ്റം ആരോപിക്കപ്പെടുന്നവനു എന്ത് പറയാനുണ്ടെന്ന് കേള്‍ക്കാന്‍ ആര്‍ക്കുണ്ട് സമയം. ഇര സ്ത്രീ ആണെങ്കില്‍ കാര്യം കുശാലായി.
സമൂഹ വിചാരണയും തുടര്‍ന്നുള്ള വിധിയും പത്രങ്ങളിലൂടെയും ചാനലുകളില്‍ കൂടിയും വന്ന് കഴിഞ്ഞ് കോടതിയില്‍ വിചാരണക്കെത്തുന്ന ഭൂരിഭാഗം കേസുകളിലും വിധി പത്രക്കാര്‍ മുന്‍പിനാലെ വിധിച്ചതിനു എതിരാകാന്‍ തരമില്ല. അതിനു കാരണം നീതിന്യായ വ്യവസ്ഥയെയും നിയമങ്ങളെയും ബഹുമാനിക്കുന്ന ഈയുള്ളവനു വെളിപ്പെടുത്തുവാന്‍ തടസ്സങ്ങളുണ്ട്. പ്രതി ചിലപ്പോള്‍ അപ്പീലില്‍ രക്ഷപെട്ടാലായി. അങ്ങിനെ അപ്പീലില്‍ ചില പ്രതികളെ വിട്ട് അയച്ച ഒരു കേസില്‍ ഉയര്‍ന്ന കോടതിയിലെ ബഹുമാന്യനും സത്യസന്ധനുമായ ഒരു ന്യായാധിപനെ പോലും വിമര്‍ശിക്കാന്‍ ധൈര്യം കാട്ടി ഇവിടെ ചില സ്ത്രീ സംഘടനകള്‍. സംഘടനകള്‍ തീരുമാനിക്കുന്നു എന്താണ് വിധിയെന്ന്. അത് കോടതി ചെയ്തു കൊള്ളണം. സമൂഹ വിധിക്കെതിരാണ് കോടതി വിധിയെങ്കില്‍ ആ ന്യായാധിപനെ സംശയത്തിന്റെ മുനയിലാണ് ബൂജികള്‍ കാണുക. ഈ പ്രവണത മാറണമെങ്കില്‍ കുറ്റത്തിനു ഇരയാക്കപ്പെടുന്നവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ മാധ്യമങ്ങളില്‍ ലഭിക്കുന്നതിനു സമാനമായ അവസരം കുറ്റം ആരോപിക്കപ്പെടുന്നവനും നല്‍കണം. അവനു പറയാനുള്ളത് എന്തെന്നും ജനം കേള്‍ക്കട്ടെ. ഇരു ഭാഗവും കേട്ടിട്ട് അഭിപ്രായങ്ങള്‍ പറയട്ടെ. അതല്ലേ ശരി .
ഒരു കാര്യം ഓര്‍മ്മിക്കുക. കുറ്റക്കാരനെന്ന് കോടതി വിധിക്കുന്നത് വരെ ആ വ്യക്തി കുറ്റം ആരോപിക്കപ്പെടുന്നവന്‍ മാത്രമാണ്. പക്ഷേ പത്രങ്ങളും ചാനലുകളും അയാളെ കുറ്റക്കാരന്‍ എന്ന നിലയില്‍ മാത്രമാണ് അവതരിപ്പിക്കുന്നത്.
പത്രങ്ങളില്‍ വരുന്ന ഇപ്രകാരമുള്ള വാര്‍ത്തകള്‍ നിരീക്ഷിക്കുക. "പോലീസിന്റെ ഭാഷ്യം ഇങ്ങിനെയാണെന്നോ" അല്ലെങ്കില്‍ ഇന്നയാള്‍ ആ "കുറ്റം ചെയ്തു എന്ന് ആരോപിക്കപ്പെടുന്നു" എന്നോ നിങ്ങള്‍ക്ക് വായിക്കുവാന്‍ കഴിയില്ല. പകരം അയാള്‍ ആ കുറ്റം ചെയ്തു എന്ന് ഉറപ്പിച്ച് തന്നെയുള്ള വാര്‍ത്തകളായിരിക്കും നിങ്ങള്‍ക്ക് വായിക്കാന്‍ കഴിയുക.
കെട്ടിച്ചമച്ചതും വ്യാജ തെളിവുകളാല്‍ സമ്പുഷ്ടമാക്കപ്പെട്ടതുമായ കേസുകളാല്‍ നിരപരാധികള്‍ കുരുക്കില്‍ പെടുന്ന ഈ കാലത്ത് നമ്മുടെ നിയമ പാലകരില്‍ ഒരു ചെറിയ ഭാഗം, കള്ളകേസുകളില്‍ നിരപരാധികളെ ഉള്‍പ്പെടുത്തുന്നത് അപൂര്‍വമല്ലല്ലോ. ആയിരം അപരാധികള്‍ വിട്ടയക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടാന്‍ പാടില്ലാ എന്നതാണ് നമ്മുടെ ആപ്ത വാക്യം എന്ന് നിരീക്ഷിക്കുക. കുറ്റം ചെയ്തവനെ തീര്‍ച്ചയായും ശിക്ഷിക്കണം. പക്ഷേ അതിനു മുമ്പ് മറ്റൊരു വിചാരണയും വിധിയും സമൂഹം നടത്തുകയും അത് കൊട്ടി ഘോഷിച്ച് പരസ്യപ്പെടുത്തുകയും ചെയ്താല്‍ അതിലെന്ത് നീതി.
അല്‍പ്പം ദിവസങ്ങള്‍ക്ക് മുമ്പ് പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും പ്രസിദ്ധി ലഭിച്ച ട്രെയിനിലെ ടിക്കറ്റ് പരിശോധകരുടെ കേസ് നമുക്ക് ഉദാഹരണത്തിനു എടുക്കാം.അതില്‍ യാത്രക്കാരിക്ക്പറയാനുള്ളത് ചാനലുകളും പത്രങ്ങളും (അതില്‍ എഡിറ്റോറിയല്‍ വരെ എഴുതിയവരുണ്ട്) പ്രസിദ്ധപ്പെടുത്തിയെങ്കിലും കുറ്റം ആരോപിക്കപ്പെട്ടവര്‍ക്ക് ഈ കാര്യത്തില്‍ എന്ത് പറയാനുണ്ടെന്ന്എവിടെയും വായിച്ചില്ല. യാത്രക്കാരിയുടെ ഭാഗം വാദിച്ച് വാദിച്ച് അവസാനമെത്തിയപ്പോള്‍ആരോപിക്കപ്പെട്ട കുറ്റം പോലും നിറം മാറി വന്നു. സീസണ്‍ ടിക്കറ്റ്കാര്‍ക്ക് സൂപ്പര്‍ എക്സ്പ്രസ്സ് ട്രൈനില്‍ യാത്ര ചെയ്യാന്‍ അവകാശമുണ്ടോ എന്ന് ടിക്കറ്റ് പരിശോധകരും യാത്രക്കാരിയും തമ്മിലുള്ള വാക് പയറ്റ് ഏതോ ഗുരുതരമായ ഭീകരമായ പീഡനം നടന്നു എന്ന മട്ടിലാണ് പിന്നീട് വാര്‍ത്തകള്‍ പുറത്ത് വന്നത്. സൌമ്യ കേസുമായി താരതമ്യപ്പെടുത്തി ഈ കേസിനെബൂജികളും മഹിളാ സംഘടനകളും അവതരിപ്പിച്ചതും പത്രങ്ങളില്‍ അച്ചടിച്ചു വന്നു. വെറുതെ ഇരുന്നഒരു പെണ്‍കുട്ടിയെ കശ്മലന്മാരായ ടിക്കറ്റ് പരിശോധകര്‍ ഉപദ്രവിച്ചു എന്ന വിധത്തിലാണ് ആരോപണങ്ങള്‍ വളര്‍ന്നു വന്നത് എന്നാണ് പിന്നീടുള്ള ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത് . യാത്രക്കാരുടെ ധാര്‍ഷ്ട്യതയും റെയില്‍ വേ നിയമങ്ങളുടെ കര്‍ക്കശതയും അത് നടപ്പില്‍ വരുത്തുന്ന ഉദ്യോഗസ്ഥന്മാരുടെ മനോഭാവവും കാരണത്താല്‍ പ്രതിദിനം സമാനമായ പത്ത് കേസെങ്കിലും ഉണ്ടാകുന്ന കേരളത്തിലെ റെയില്‍ വേ ഡിവിഷനുകളില്‍ ഈ കേസ്ഇത്രത്തോളം എലൈറ്റ് ചെയ്തത് യാത്രക്കാരി റിസര്‍ച്ച് ഓഫീസറും എഴുത്തുകാരിയും മഹിളാ സംഘടന പ്രവര്‍ത്തകയും മറ്റുമായതിനാലാണ്. സാധാരണക്കാരനും സെക്കന്റ് ക്ലാസ് യാത്രക്കാരനുമാണ് ഇരയെങ്കില്‍ ഇത് പുറം ലോകം അറിയുകയേ ഇല്ല.
ഈ വക സംഭവങ്ങളില്‍ യാത്രക്കാരും ടിക്കറ്റ്പരിശോധകരും എപ്പോഴും കീരിയും പാമ്പും സ്തിതിയിലാണെന്നുള്ളത് നിരീക്ഷിക്കുക. സീസണ്‍ടിക്കറ്റ്കാരായ യാത്രക്കാരും ടി.ടി. മാരുമായി പലപ്പോഴും കലഹം പതിവുമാണ്. വല്ലപ്പോഴും യാത്രചെയ്യുന്നവന്‍ കഴിയുന്നതും വഴക്കുകളില്‍ നിന്നും മാറി നില്‍ക്കും. സീസണ്‍ ടിക്കറ്റ്കാര്‍ ദിനേനെ യാത്രചെയ്യുന്നതിനാല്‍ പലവിധ ബുദ്ധിമുട്ടുകളാല്‍ എപ്പോഴും കലുഷിത മനസുമായാണ് യാത്ര. അവര്‍ ടി.ടി.മാരുമായി കൊമ്പു കോര്‍ക്കാന്‍ തല്‍പ്പരാകുമ്പോള്‍ ടി.ടി. മാരില്‍ പലരും വഴക്ക് വിലക്ക് വാങ്ങാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. സീസണ്‍ യാത്രക്കാരും ടിക്കറ്റ് പരിശോധകരുമായി എറുണാകുളത്ത് വെച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരുവ് യുദ്ധം പോലും നടന്നിട്ടുണ്ട്. സീസണ്‍കാര്‍ ട്രെയിനില്‍ നിന്നും ടിക്കറ്റ്പരിശോധകരെ തുരത്തി . അവര്‍ റെയില്‍ വേ സ്റ്റേഷനിലെ ആഫീസില്‍ അഭയം തേടി. വിവരമറിഞ്ഞെത്തിയ റെയില്‍ വേ സംരക്ഷണ സേന ഈ യുദ്ധം കണ്ട് നിന്ന നിരപരാധികളെപ്രതിയാക്കി കേസുമെടുത്തു എന്നത് ബാക്കി പത്രം. റിസര്‍വ് കമ്പാര്‍ട്ട്മെന്റില്‍ കയറുന്നതും സൂപ്പര്‍എക്സ്പ്രസില്‍ സീസണ്‍ യാത്രക്കാര്‍ കയറുന്നതുമാണ് പലപ്പോഴും കലഹം ഉണ്ടാക്കുന്നത്. അതില്‍ തന്നെ ഫസ്റ്റ് ക്ലാസ്സ് സീസണ്‍കാരില്‍ പലരും അവര്‍ “ഫസ്റ്റ് ക്ലാസ്സുകരാണെന്നും” അതിനാല്‍ ആരെയും വക വെക്കേണ്ടവരല്ല എന്ന മനോഭാവക്കാരുമായിരിക്കും. ചില ടിക്കറ്റ് പരിശോധകര്‍ നിയമ വിരുദ്ധം കണ്ടില്ലാ എന്ന് നടിക്കും. ചിലര്‍ക്ക് യാതൊരു ദാക്ഷണ്യവും കാണില്ല. ചിലര്‍സഹായികളെയും കൂട്ടി വന്ന് വിരട്ടും.
സാന്ദര്‍ഭികമായി ഉദാഹരിച്ച മേല്‍പ്പറഞ്ഞ കേസില്‍ സത്യസന്ധമായി എന്താണ് സംഭവിച്ചതെന്ന് അറിയണമെങ്കില്‍ കുറ്റാരോപിതരുടെ പ്രസ്താവനഉണ്ടാകണം. അത് ഉണ്ടായില്ല. ഒരു പത്രക്കാരനും അത് തിരക്കിയുമില്ല. ഇന്ത്യന്‍ റെയില്‍ വേയുടെജീവനക്കാരോടുള്ള കര്‍ശനത അറിയാവുന്നവര്‍ക്ക് ജീവനക്കാരന്റെ സസ്പന്‍ഷന്‍ രണ്ട്ദിവസത്തിനുള്ളില്‍ പിന്‍ വലിക്കാന്‍ ഹേതുവാക്കത്തക്ക വിധത്തില്‍ മേലധികാരികള്‍ക്ക് തൃപ്തികരമായവിധം സമാധാനം ജീവനക്കാരില്‍ നിന്നും ലഭിച്ചു എന്ന് അനുമാനിക്കാനേ തരമുള്ളൂ. കാരണംസൌമ്യാ കേസിന്റെ തീക്ഷണത അല്‍പ്പം പോലും കെട്ടടങ്ങാത്ത ഈ അവസ്ഥയില്‍ ഒരു റെയില്‍ വേ ജീവനക്കാരനു റെയില്‍ വേ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദയാ ദാക്ഷണ്യം ലഭിച്ചു എങ്കില്‍ അതിലെന്തോ കാമ്പ് ഉണ്ടെന്ന് തന്നെ കരുതേണ്ടി വരുന്നു. യൂണിയന്‍ ഇടപെട്ടതിനാലാണ് എന്നാണ് മറുപടിയെങ്കില്‍ ഈ ആണ്ടിലെ ഏറ്റവും വലിയ തമാശ എന്നായിരിക്കും റെയില്‍ വേ ജീവനക്കാരുടെ കേസുകളും യൂണിയന്‍ ഇടപെട്ടാല്‍ തന്നെയും അതില്‍ ഡിപ്പാര്‍ട്ട്മെന്റ് മനോഭാവവും അറിയാവുന്നവര്‍ കരുതുക. നടപടി എടുക്കുക എന്നതില്‍ ഒരു ദാക്ഷണ്യവും ഇല്ലാത്തവരാണ് റെയില്‍ വേ അധികാരികളെന്ന് നിരീക്ഷിക്കുക. ഈ കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവരുടെ വിശദീകരണം യാത്രക്കാരിയുടെ പ്രസ്താവനക്ക് തുല്യമായ നിലയില്‍ തന്നെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കണമായിരുന്നു. എങ്കില്‍ മാത്രമല്ലേ സമൂഹ നീതി നടപ്പില്‍ വരൂ.
ദിനം പ്രതി ഇങ്ങിനെ എത്രയോ വിചാരണകള്‍ ഏകപക്ഷീയമായി ചാനല്‍--പത്രങ്ങള്‍ മുഖേനെ നടത്തപ്പെടുന്നു. അവര്‍ വിചാരണ ചെയ്യുന്നു. അവര്‍ വിധിക്കുന്നു. സ്ത്രീ വിഷയമാണെങ്കില്‍ കുറ്റം ആരോപിക്കപ്പെടുന്നവന്റെ ഗതി അധോഗതി തന്നെ. കുറ്റം ചെയ്യാത്തവനായാലും അവന്റെയും അവന്റെ കുടുംബത്തിന്റെയും ഗതി പോക്ക് കേസാണെന്നുള്ളതില്‍ ഒരു സംശയവും വേണ്ട.സ്ത്രീയെ പീഡിപ്പിച്ചു എന്ന വാര്‍ത്തകള്‍ അല്ലാതെ ഒരു പുരുഷനെ പീഡിപ്പിച്ചു എന്ന വാര്‍ത്ത എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ. ഭാര്യയുടെ ക്രൂരമായ പീഡനത്താല്‍ മാനസികമായി തളര്‍ന്ന എത്രയോ ഭര്‍ത്താക്കന്മാര്‍ ഈ നാട്ടിലുണ്ട്. എന്നിട്ടും ആ ഭര്‍ത്താക്കന്മാരെ കുരുക്കില്‍ വീഴ്ത്താന്‍ വ്യാജാരോപണങ്ങള്‍ ഉന്നയിച്ച് കേസ് ഫയല്‍ ചെയ്തു തുടര്‍ന്ന് പത്രത്തില്‍ വാര്‍ത്തകളും കൊടുക്കുമ്പോള്‍ ആ പാവം ഭര്‍ത്താവിനു എന്താണ് പറയാനുണ്ടെന്ന് പത്രക്കാര്‍ അന്വേഷിക്കാതിരിക്കുന്നത് നീതി വിരുദ്ധമല്ലേ?! ഒരു കാലഘട്ടത്തില്‍ സ്ത്രീകളെ ക്രൂരമായി ഉപദ്രവിച്ചതിനെ തുടര്‍ന്ന് സമൂഹം ആ ഉപദ്രവത്തില്‍ നിന്നും അവളെ രക്ഷിക്കാന്‍ ഉണ്ടാക്കിയ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ കുറ്റക്കാരനായ പുരുഷനെ മാത്രമല്ല നിരപരാധികളായ പുരുഷനെയും ഉപദ്രവിക്കാന്‍ ഉപയോഗിച്ചു വരുന്നതിനെ സംബന്ധിച്ച് സ്ത്രീ പക്ഷത്ത് നിന്നു തന്നെ നിരീക്ഷണങ്ങള്‍ വന്നതും മുന്‍പറഞ്ഞ വസ്തുതകളെ ന്യായീകരിക്കുന്നു.
ഈ അവസ്ഥയില്‍ കുറ്റാരോപിതനും പറയാനുള്ളത് സമൂഹം കേള്‍ക്കേണ്ടത് സാമാന്യ മര്യാദ മാത്രമാണ്.
Monday, February 27, 2012
Monday, February 20, 2012
ഏകാന്ത ഗ്രാമ വീഥിയില്‍
ഈ ഏകാന്ത ഗ്രാമ വീഥിയില്‍ ഞാന്‍ സഫാ. നാളെ 2012ഫെബ്രുവരി 21തീയതിയില്‍ എനിക്ക് ഒരു വയസ് പൂര്‍ത്തിയാകുന്നു. എന്റെ ആരോഗ്യത്തിനും ദീര്‍ഘായുസിനും നേര്‍മാര്‍ഗത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുമല്ലോ. എന്നെ നിങ്ങള്‍ ബൂലോഗവാസികള്‍ക്ക് മുമ്പിനാലേ പരിചയമുണ്ട്. പല തവണ ഞാന്‍ നിങ്ങളുടെ മുമ്പില്‍ വന്നിട്ടുണ്ട്. ദേ! ഇവിടെയും പിന്നെ അവിടെയും പിന്നെ ഇവിടെയും അമര്‍ത്തിയാല്‍ എന്നെ നിങ്ങള്‍ക്ക് കാണാം. താഴെ കാണുന്ന ചിത്രങ്ങള്‍ കൂടി കാണണേ!
എല്ലാവര്‍ക്കും സുഖം തന്നെയല്ലേ.......
ഞാന്‍ ഒരു യാത്ര ചെയ്താലോ എന്ന് ആലോചിക്കുകയാണ്....
ഉച്ച വെയിലില്‍ കളിക്കാന്‍ ഇറങ്ങിയ എന്നെ ഇവിടെയുള്ളവര്‍ വഴക്ക് പറഞ്ഞപ്പോള്‍ ഞാന്‍ ഇങ്ങിനെ ചിരിച്ച് അവരെ മയക്കി. ഹലോ! എന്തെല്ലാമുണ്ട് ബൂലോഗത്തിലെ വിശേഷങ്ങള്‍.......?
Saturday, February 18, 2012
Sunday, February 12, 2012
നീസാ വെള്ളൂര്‍ അന്തരിച്ചു
എന്റെ പ്രിയപ്പെട്ട ചങ്ങാതിമാരേ!
വളരെ വേദനയോടെയാണ് ഞാന്‍ ഇപ്പോള്‍ ഇതെഴുതുന്നത്.ഇപ്പോള്‍ കൊട്ടോട്ടിക്കാരന്‍ എന്നെ വിളിച്ചിരുന്നു. ഇന്ന് പകല്‍ മൂന്നു മണിക്ക് നമ്മുടെ നീസാ വെള്ളൂര്‍ അന്തരിച്ചു എന്ന് കൊട്ടോട്ടി എന്നെ അറിയിച്ചു. നീസായുടെ പിതാവ് കൊട്ടോട്ടിയെ ഫോണില്‍ അറിയിച്ചു എന്നാണ് എന്നോട് പറഞ്ഞത്. വാര്‍ത്ത ശരിയെങ്കില്‍ ഏറ്റവും ദു:ഖകരമാണ് ഈ വിയോഗം. കാരണം ഇന്നലെ കൊട്ടോട്ടി എന്നെ വിളിച്ച് ഈ കുട്ടിയുടെ കാര്യം പറഞ്ഞിരുന്നു. ബൂലോഗത്തിന്റെ കാരുണ്യം പ്രതീക്ഷിച്ച് അദ്ദേഹം പല പോസ്റ്റ് ഇട്ടെങ്കിലും പ്രതീക്ഷിച്ച പ്രയോജനം ഒന്നും സിദ്ധിച്ചില്ലാ എന്നും നിസായുടെ രോഗം ഗുരുതരമായി തുടരുന്നു എന്നും സൂചിപ്പിച്ചു. കൊല്ലം ജില്ലയിലെ കുന്നിക്കോട് സ്വദേശി ഷംനാദിനു ഖത്തര്‍ ബ്ലോഗ് മീറ്റ് ഒരു ലാപ് ടോപ് വിലക്ക് വാങ്ങി കൊടുത്ത വിവരമടങ്ങിയ എന്റെ പോസ്റ്റ് കണ്ടതിനു ശേഷമാണ് കൊട്ടോട്ടി ഈ വിഷമം എന്നോട് പറഞ്ഞത്. ലൂക്കീമിയ ബാധിച്ച നീസാ നല്ല കവിതകള്‍ രചിച്ചു നിലാ മഴകള്‍ എന്ന ബ്ലോഗ് വഴി ബൂലോഗത്ത് പോസ്റ്റ് ചെയ്യുമായിരുന്നു. മാത്രമല്ല തുഞ്ചന്‍ പറമ്പ് ബ്ലോഗ് മീറ്റില്‍ നീസായുടെ കവിതകള്‍ നിറ സാന്നിദ്ധ്യമായി അനുഭവപ്പെടുകയും ചെയ്തിരുന്നു. ഈ കുട്ടിക്ക് ഇനി കവിത എഴുതാന്‍ ശേഷി ഉണ്ടാകാത്ത വിധത്തില്‍ രോഗം വഷളായിരിക്കുന്നു എന്ന് കൊട്ടോട്ടി എന്നെ അറിയിക്കുകയുണ്ടായി.അപ്പോള്‍ ഞാന്‍ കൊട്ടോട്ടിയോട് “ഈ കവിതയുടെ കൂമ്പടയുന്നു” എന്ന പേരില്‍ ഒരു പോസ്റ്റ് ബൂലോഗത്തെ സുമനസ്സുകളുടെ മുമ്പില്‍ അവതരിപ്പിക്കാം എന്നും അത് ഉടനെ ഞാന്‍ ചെയ്യാം എന്നു വാക്ക് കൊടുക്കുകയും ചെയ്തു. നാം ചെയ്യാനുള്ളത് ചെയ്യുക, കര്‍മ്മ ഫലം തരുന്നത് മുകളില്‍ ഇരിക്കുന്നവനാണ് എന്നാണെന്റെ വിശ്വാസം. പക്ഷേ ആരുടെയും സഹായത്തിനു കാത്തിരിക്കാതെ ആ കുഞ്ഞ് കുരുവി പറന്ന് പോയി എന്നിപ്പോള്‍ അറിയുന്നു. ആ കവിതയുടെ കൂമ്പടഞ്ഞു. എന്നെന്നേക്കുമായി. നീസാ ആരായിരുന്നു എന്നറിയുന്നതിനു കൊട്ടോട്ടിയുടെ ഒരു പോസ്റ്റിനെ ഞാന്‍ ആശ്രയിച്ച് കൊള്ളട്ടെ ദയവ് ചെയ്ത് ഈ പോസ്റ്റില്‍ പോകുക.( http://sabukottotty.blogspot.in/2011/03/blog-post.html നീസായുടെ കവിതയുടെ ഒരു ലിങ്കും ഇതാ ഇവിടെ പോകുക.
ഇന്നലെ നമ്മുടെ പ്രിയപ്പെട്ട ബ്ലോഗര്‍ മനോരാജുമായി അല്‍പ്പം സ്വകാര്യങ്ങള്‍ പങ്ക് വെച്ചപ്പോള്‍ നീസാ സംസാര വിഷയമായി. അപ്പോള്‍ മനോരാജ് പറഞ്ഞത് സഹായ അപേക്ഷകളുടെ ആധിക്യം കാരണം അവകാശപ്പെട്ടവര്‍ക്ക് പോലും ഒന്നും ലഭ്യമല്ലാതെ വരുന്നു എന്നാണ്. മനോ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് എനിക്കും ഉറപ്പുണ്ട്. എങ്കിലും നമ്മുടെ കര്‍മ്മം നമുക്ക് ചെയ്യാം എന്ന് ഞാന്‍ കരുതി. പക്ഷേ ആരുടെയും കാരുണ്യത്തിനായി ആ കുരുന്ന് കാത്ത് നിന്നില്ല. മരണം ഉറപ്പാണ്. മരണത്തിന്റെ രുചി അറിയാത്തവര്‍ ആരുമില്ല എന്ന് വിശുദ്ധഗ്രന്ഥം പറയുന്നു. എങ്കിലും ആ കുട്ടിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഖം.....ഞാന്‍ നിര്‍ത്തുന്നു.
ദൂരെ ദൂരെ ആ കുരുന്നു തന്റെ സ്വര്‍ഗീയ ആരാമത്തില്‍ സുന്ദരമായ കവിതകളുടെ രചനയുമായി കഴിയാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
ഇതിലുള്ള ലിങ്ക് വഴി നീസായുടെ മേല്‍ വിലാസം മനസിലാക്കി സമീപസ്തരായ ഏതെങ്കിലും ബ്ലോഗറന്മാര്‍ ബൂലോഗത്തെ പ്രതിനിധീകരിച്ച് അവിടെ പോകണമെന്നും അതിനാല്‍ ഈ പോസ്റ്റിലെ വിവരങ്ങള്‍ വായിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് ഷെയര്‍ ചെയ്യണമെന്നും അപേക്ഷിക്കുന്നു.

Friday, February 10, 2012
ചില്ലറ തുട്ടുകള്‍ക്ക് എന്ത് കനം
ഇന്നലെ ( ഫെബ്രുവരി പത്ത്) മാധ്യമം ദിനപ്പത്രത്തിനോടൊപ്പമുള്ള കുടുംബ മാധ്യമം സപ്ലിമെന്റില്‍ പ്രസിദ്ധപ്പെടുത്തിയ “ആ ചില്ലറ തുട്ടുകള്‍ക്ക് എന്ത് കനം “ എന്ന അനുഭവക്കുറിപ്പ് “ആരാണ് മഹാന്‍ “ എന്ന പേരില്‍ ബ്ലോഗില്‍ ഞാന്‍ പോസ്റ്റ് ചെയ്തത് ഇവിടെ അമര്‍ത്തി വായിക്കുക. പേരു മാറ്റം എന്റെ അനുവാദത്തോടെ പത്രം നടത്തിയതാണ്.
ഷംനാദ് സന്തോഷിക്കുന്നു.
ഇന്ന്‍ നടക്കുന്ന ഖത്തര്‍ ബ്ലോഗ് മീറ്റിന്റെ സ്നേഹോപഹാരമായി, സ്വാന്തന സ്പര്‍ശമായി, കാരുണ്യത്തിന്റെ പ്രതീകമായി ഖത്തര്‍ ബ്ലോഗേര്‍സ് കൂട്ടായ്മയുടെ പൈസാ ഉപയോഗിച്ച് വാങ്ങിയ ഒരു ലാപ് ടോപ് കൊല്ലം ജില്ലയില്‍ കുന്നിക്കോട്ട് എന്ന ഗ്രാമത്തിലെ നമ്മുടെ കുഞ്ഞനിയന്‍ ഷംനാദിനു ഖത്തര്‍ ബ്ലോഗേര്‍സിന്റെ നിര്‍ദ്ദേശ പ്രകാരം ബൂലോഗത്തെ വനിതാ ബ്ലോഗര്‍ കൊച്ചുമോള്‍ (കൊച്ചുമോള്‍ കുങ്കുമം) കൈമാറുന്നു.
കൊച്ചുമോള്‍ സഹോദര പുത്രനായ അഫ്സലുമായാണ് കുന്നിക്കോട് വന്നത്. അഫ്സല്‍ ഷംനാദിനു ലാപ് ടോപ് പ്രവര്‍ത്തനം പഠിപ്പിക്കുന്നു.
ഷംനാദിന്റെ മുഖത്തെ പ്രസന്നത നിങ്ങള്‍ നിരീക്ഷിക്കുക. ഖത്തര്‍ മീറ്റിന്റെ പ്രവര്‍ത്തകര്‍ ലാപ് ടോപ് ഇന്നു കൈമാറുമെന്ന് അറിഞ്ഞ നിമിഷം മുതല്‍ ഷംനാദ് അതിയായ സന്തോഷത്തിലാണ്. അവന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്നമാണ് ഇന്ന് സഫലമായത്. കിടക്കുന്ന കട്ടിലും ആ ചെറിയ മുറിയും മാത്രമുള്ള അവന്റെ ലോകം വിശാലമാകാന്‍ പോവുകയാണ്. നേരം വെളുക്കുകയും പിന്നെ ഇരുളുകയും പിന്നെ പുലരി വരുകയും പിന്നെയും രാത്രി വരുകയും ചെയ്യുന്ന ആവര്‍ത്തന വിരസമായ അവന്റെ ദിനങ്ങള്‍ക്ക് വിരാമമിടാന്‍ ഈ ലാപ് ടോപ് കാരണമായേക്കാം.അവന്റെ കൊച്ച് മുറിയില്‍ ഇരുന്നു ഞാന്‍ എസ്സെം.സാദിക്കിനെ വിളിച്ചു, ഹാറൂണ്‍ സാഹിബിനെ വിളിച്ചു, പിന്നെ പലരെയും. എല്ലാവര്‍ക്കും നന്മക്കായി പ്രാര്‍ത്ഥിക്കാനല്ലേ നമുക്ക് കഴിയുക. തിരക്ക് നിറഞ്ഞ നമ്മുടെ ജീവിതത്തില്‍ വല്ലപ്പോഴും അവരോടുള്ള അല്‍പ്പം കുശലം പറച്ചില്‍ അവര്‍ക്ക് സന്തോഷം പ്രദാനം ചെയ്യുമെന്ന് നമ്മള്‍ എപ്പോഴും ഓര്‍ക്കുക.
ഇന്ന് ഖത്തര്‍ മീറ്റില്‍ പങ്കെടുത്തവരും ഷംനാദിനു ഈ വലിയ സഹായം എത്തിക്കാന്‍ പങ്ക് ചേര്‍ന്നവരുമായ എന്റെ പ്രിയപ്പെട്ട ഖത്തര്‍ ചങ്ങാതിമാരേ! അവന്റെ സന്തോഷത്തിന്റെ ഒരു പങ്ക് തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തിലും പെയ്തിറങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്. അത്രയും വലിയ സഹായമാണ് നിങ്ങള്‍ ഇന്ന് അവനു ചെയ്തതെന്ന് നേരില്‍ അവന്റെ സന്തോഷം കണ്ട എനിക്കും കൊച്ചുമോള്‍ക്കും അഫ്സലിനും ബോദ്ധ്യമുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അത്യുന്നതന്റെ കാരുണ്യം ലഭിക്കുമാറാകട്ടെ. ഈ ലാപ് ടോപ് ഷംനാദിനു ലഭ്യമാകാന്‍ ഭാഗഭാക്കായ എല്ലാവര്‍ക്കും സമാധാനം നേരുന്നു.
കൊച്ചുമോള്‍ സഹോദര പുത്രനായ അഫ്സലുമായാണ് കുന്നിക്കോട് വന്നത്. അഫ്സല്‍ ഷംനാദിനു ലാപ് ടോപ് പ്രവര്‍ത്തനം പഠിപ്പിക്കുന്നു.
ഷംനാദിന്റെ മുഖത്തെ പ്രസന്നത നിങ്ങള്‍ നിരീക്ഷിക്കുക. ഖത്തര്‍ മീറ്റിന്റെ പ്രവര്‍ത്തകര്‍ ലാപ് ടോപ് ഇന്നു കൈമാറുമെന്ന് അറിഞ്ഞ നിമിഷം മുതല്‍ ഷംനാദ് അതിയായ സന്തോഷത്തിലാണ്. അവന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്നമാണ് ഇന്ന് സഫലമായത്. കിടക്കുന്ന കട്ടിലും ആ ചെറിയ മുറിയും മാത്രമുള്ള അവന്റെ ലോകം വിശാലമാകാന്‍ പോവുകയാണ്. നേരം വെളുക്കുകയും പിന്നെ ഇരുളുകയും പിന്നെ പുലരി വരുകയും പിന്നെയും രാത്രി വരുകയും ചെയ്യുന്ന ആവര്‍ത്തന വിരസമായ അവന്റെ ദിനങ്ങള്‍ക്ക് വിരാമമിടാന്‍ ഈ ലാപ് ടോപ് കാരണമായേക്കാം.അവന്റെ കൊച്ച് മുറിയില്‍ ഇരുന്നു ഞാന്‍ എസ്സെം.സാദിക്കിനെ വിളിച്ചു, ഹാറൂണ്‍ സാഹിബിനെ വിളിച്ചു, പിന്നെ പലരെയും. എല്ലാവര്‍ക്കും നന്മക്കായി പ്രാര്‍ത്ഥിക്കാനല്ലേ നമുക്ക് കഴിയുക. തിരക്ക് നിറഞ്ഞ നമ്മുടെ ജീവിതത്തില്‍ വല്ലപ്പോഴും അവരോടുള്ള അല്‍പ്പം കുശലം പറച്ചില്‍ അവര്‍ക്ക് സന്തോഷം പ്രദാനം ചെയ്യുമെന്ന് നമ്മള്‍ എപ്പോഴും ഓര്‍ക്കുക.
Wednesday, February 8, 2012
ഖത്തര്‍ മീറ്റുംകാരുണ്യവും
നാളെ ഖത്തറില്‍ ബ്ലോഗ് മീറ്റ് നടക്കുകയാണ്. ലഭ്യമായ വിവരം അടിസ്ഥാനമാക്കി ഈ മീറ്റില്‍ ധാരാളം ബ്ലോഗേര്‍സ് പങ്ക് എടുക്കുമെന്ന് ഉറപ്പ്. ഇസ്മെയില്‍ കുറുമ്പടിയുടെ പോസ്റ്റിലെ ഒരു കമന്റ് ആസ്പദമാക്കി പറഞ്ഞാല്‍ നാട്ടില്‍ നടത്തുന്ന മീറ്റിലേക്കാളും ബ്ലോഗേര്‍സ് സാന്നിദ്ധ്യം കൂടുതലുള്ള ഒരു മീറ്റ്. ഖത്തര്‍ മീറ്റിനു ഭാവുകങ്ങള്‍ നേരുന്നതിനോടൊപ്പം അല്‍പ്പം ചില ചിന്തകള്‍ കൂടി പങ്ക് വെയ്ക്കണമെന്ന് തോന്നുന്നു.
വിരലില്‍ എണ്ണാന്‍ കഴിയുന്ന വര്‍ഷങ്ങള്‍ മാത്രം പ്രായമുള്ള മലയാള ബൂലോഗത്തിന്റെ ഭാവിയെ പറ്റി അടുത്ത കാലത്ത് പലയിടങ്ങളിലും ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ആട്ടിനെ പട്ടിയാക്കുന്ന ആ പഴയ തന്ത്രം പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്നപ്പോള്‍ അടിസ്ഥാന രഹിതമായ ആ ജല്‍പ്പനങ്ങളെ പറ്റി ചില കുറിപ്പുകള്‍ “ബൂലോഗം തകരുന്നുവോ“ എന്ന പേരില്‍ ഞാന്‍ പ്രസിദ്ധീകരിച്ചു. ഇന്നലെ മറ്റൊരു മീറ്റിംഗില്‍ ഞാന്‍ പങ്കെടുത്തപ്പോഴും ചില കോണുകളില്‍ നിന്നും ബൂലോഗം ഇപ്പോള്‍ സജീവമല്ല എന്ന അഭിപ്രായം കേള്‍ക്കുകയുണ്ടായി. മനപൂര്‍വമല്ലാത്തതും നിരുപദ്രവകരവുമായ ഈ അഭിപ്രായങ്ങള്‍ മനപൂര്‍വമായി ചിലര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ഉണ്ടാക്കിയ വിവാദത്തിന്റെ അനുരണനങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. കാരണം മലയാള ബൂലോഗത്തെ നിശ്ശബ്ദമായി നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ഈയുള്ളവനു ബൂലോഗം നിര്‍ജീവമായില്ലന്ന് മാത്രമല്ല മുമ്പത്തേക്കാളും സജീവമാണെന്ന് തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കാന്‍ കഴിയും. ചിലര്‍ കൊഴിഞ്ഞ് പോയെന്നുള്ളത് ശരിയാണ്. കൊഴിഞ്ഞ് പോയതിന്റെ ഇരട്ടി പുതുതായി ബ്ലോഗറന്മാര്‍ മുളക്കുന്നുമുണ്ട്. മുളയ്ക്കുക മാത്രമല്ല അതില്‍ ചിലത് മുളച്ച് വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച് പരിലസിക്കുന്നുമുണ്ട്. കൊഴിഞ്ഞ് പോയവരില്‍ തന്നെ പലരും തിരികെ വരുന്നുമുണ്ട്. ഫുള്‍ ടൈം ബ്ലോഗറാകാന്‍ ആരെക്കൊണ്ടാണ് കഴിയുക. അത് അച്ചടി ലോകത്തും കഴിയില്ലല്ലോ. ഇരുപത്തിനാലു മണിക്കൂറും കഥയെഴുതി അച്ചടിക്കാന്‍ ആരെക്കൊണ്ടാണു കഴിയുക. മാത്രമല്ല ഈ എഴുത്ത് അല്ലെങ്കില്‍ ബ്ലോഗിംഗ് എന്ന് പറയുന്നത് വിചാരിക്കുമ്പോള്‍ വരുന്നതാണോ?! നമ്മുടെ ഉള്ളില്‍ ആശയങ്ങള്‍ കിളിര്‍ത്താലല്ലേ അത് പകര്‍ത്താന്‍ കഴിയൂ. അതിനാല്‍ ഇടവേളകള്‍ എല്ലായിടത്തും ഉണ്ടാകും. അത് ബൂലോഗത്തെ മാത്രം എടുത്ത് ഉദ്ധരിച്ച് ബൂലോഗം തകരുന്നു എന്ന മുറവിളി കൂട്ടുകയും ഒന്നും പറ്റാതെ വന്നപ്പോള്‍ ചില മഹാ സാഹിത്യത്തെക്കൊണ്ട് ബ്ലോഗെഴുത്തിനെ കക്കൂസ് സാഹിത്യം എന്നാക്ഷേപിക്കാനും മുതിര്‍ന്ന ആ ധാര്‍ഷ്ടിയത്തിനു മറുപടിയെന്നോണം ബ്ലോഗേര്‍സ് മീറ്റുകള്‍ അതിശയകരമായി നടന്ന് വരുന്നു. അച്ചടി ലോകത്ത് ഇല്ലാത്ത ഒരു പ്രതിഭാസമാണ് ബ്ലോഗ് ലോകത്തെ ഈ കൂട്ടായ്മകള്‍. തമ്മില്‍ കണ്ടാല്‍ കൈകൂപ്പി തൊഴുകയും തൊഴുതുന്ന സമയം തന്നെ ഉള്ളില്‍ പക വെയ്ക്കുകയും ചെയ്യുന്ന മലയാള സാഹിത്യ അച്ചടി ലോകത്തെ കുശുമ്പുകള്‍ ബൂലോഗത്ത് നിലവില്‍ ഇല്ലാ എന്നതാണ് എടുത്ത് പറയത്തക്ക മറ്റൊരു പ്രത്യേകത. പരസ്പര സ്നേഹത്താല്‍ എല്ലാവരും ഒരിടത്ത് കൂടിച്ചേരുകയും കുറച്ച് സമയം സൌഹൃദം പങ്കിട്ട് ചെലവഴിക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഇനി എന്നാണ് നമ്മള്‍ തമ്മില്‍ കാണുക എന്ന വേദനയോടെ യാത്ര പറയുകയും ചെയ്യുന്ന ആ അനുഭവമുണ്ടല്ലോ! അത് ഈ വരികളില്‍ കൂടെ എനിക്ക് പ്രതിഫലിപ്പിക്കാന്‍ കഴിയില്ല.
ഖത്തര്‍ മീറ്റിനെ സംബന്ധിച്ചിടത്തോളം മറ്റൊരു കാര്യവും എടുത്ത് പറയേണ്ടതുണ്ട്. മുകളില്‍ പറഞ്ഞ വിധമുള്ള കൂടിച്ചേരല്‍ വൃഥാ ആകരുതെന്ന് അതില്‍ പങ്കേടുത്തവര്‍ തീരുമാനിച്ചതിനാല്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തനം കൂടെ അവര്‍ ഈ മീറ്റിനാല്‍ സാധ്യമാക്കുന്നു. കൊല്ലം ജില്ലയിലെ കുന്നിക്കോട് സ്വദേശി ഷംനാദിനു അവര്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി നല്‍കുകയാണ്. അപ്രകാരം ഒരു കമ്പ്യൂട്ടര്‍ ലഭ്യമാകുന്നതോടെ ഷംനാദിന്റെ തുള്ളിച്ചാടല്‍ നിങ്ങള്‍ കാണുന്നുണ്ടോ? ക്ഷമിക്കണം! ഷംനാദിനു തുള്ളിച്ചാടാന്‍ സാധിക്കില്ല. കാരണം ചെറു പ്രായം മുതല്‍ അവന്‍ ശരീരം തളര്‍ന്ന് കിടക്കുകയാണല്ലോ. പ്രൈമറി പാഠശാലയില്‍ വെച്ച് ഒരു മുറി പെന്‍സില്‍ ആ കുരുന്നിന്റെ നട്ടെല്ലില്‍ തറച്ച് കയറി അവന്റെ സ്പൈനല്‍ കോഡ് തകര്‍ത്തു. അന്നു മുതല്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അവനു ഈ യൌവ്വന കാലത്ത് ഏകാന്തത മാത്രമാണ് മിച്ചം. നമ്മുടെ പ്രിയപ്പെട്ട ഹാറൂണ്‍ (ഒരു നുറുങ്ങ്) സാഹിബ് വിദൂരമായ കണ്ണൂരില്‍ തന്റെ കിടക്കയില്‍ കിടന്ന് സമാനമായ പലരെയും കണ്ടെത്തി ബൂലോഗത്തിനും പുറം ലോകത്തിനും പരിചയപ്പെടുത്തിയത് പോലെ ഷംനാദിനെയും പരിചയപ്പെടുത്തി വിവരം എന്നെ അറിയിച്ചപ്പോള്‍ ശരീരം തളര്‍ന്ന് പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത ഹാറൂണ്‍ സാഹിബിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മുമ്പില്‍ എല്ലായിടത്തും ഓടി ചാടി നടക്കാന്‍ കഴിയുന്ന എന്റെ തലകുനിഞ്ഞ് പോയി. കൊല്ലം ജില്ലയില്‍ താമസിക്കുന്ന എനിക്ക് കാണാന്‍ കഴിയാതിരുന്ന ഷംനാദിനെയാണ് വിദൂരമായ കണ്ണൂരില്‍ തന്റെ കിടക്കയില്‍ കിടന്ന് അദ്ദേഹം കണ്ടെത്തി വിവരം എനിക്ക് തന്നത്. പിന്നീട് ഷംനാദിനെ പരിചയപ്പെട്ടു. നെറ്റ് ലോകത്ത് ഷംനാദ് സുപരിചിതനായി. കൊട്ടാരക്കരയില്‍ തന്നെയുള്ള മറ്റൊരു ബ്ലോഗര്‍(വനിത) കൊച്ചുമോള്‍ ഷംനാദിനെ സംബന്ധിച്ച് ഒരു പോസ്റ്റും പ്രസിദ്ധീകരിച്ചു. കൊച്ചുമോള്‍ ഷംനാദിനെ പോയി കണ്ടു എന്നും അറിഞ്ഞു. ഷംനാദിന്റെ കഥകള്‍ കേട്ടറിഞ്ഞ ഖത്തറിലും സമീപത്തുമുള്ള ബ്ലോഗ് സുഹൃത്തുക്കള്‍ വിഷയം ചര്‍ച്ച ചെയ്തു. ഇതാ ഖത്തര്‍ മീറ്റ് നടക്കുന്നതിനോടൊപ്പം അതില്‍ പങ്കെടുക്കുന്നവര്‍ പരസ്പരം കണ്ട് മുട്ടി സന്തോഷിക്കുന്നതിനോടൊപ്പം നമ്മുടെ കുഞ്ഞു സഹോദരന്‍ ഷംനാദും സന്തോഷിക്കുകയാണ്. വിധിയുണ്ടെങ്കില്‍ ഖത്തര്‍ മീറ്റിനോടൊപ്പം ഷംനാദിനു കമ്പ്യൂട്ടര്‍ ലഭ്യമാകത്തക്ക വിധം കാര്യങ്ങള്‍ ഇപ്പോള്‍ പുരോഗമിച്ചിരിക്കുന്നു.
ഖത്തര്‍ മീറ്റില്‍ പങ്കെടുക്കുന്ന എന്റെ പ്രിയപ്പെട്ട ചങ്ങാതിമാരേ! നിങ്ങള്‍ക്ക് അഭിമാനിക്കാം, നിങ്ങള്‍ ഈ ചെയ്ത ഈ കാരുണ്യം മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ ഇടയാകുമെന്ന് തീര്‍ച്ച. എടുത്ത് പറയത്തക്ക ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ പലതും ബൂലോഗ്ത്ത് നടന്നിട്ടുണ്ട് എന്ന് ഞാന്‍ വിസ്മരിക്കുന്നില്ല. പക്ഷേ ഒരു മീറ്റ് നടക്കുന്നതിനോടൊപ്പം ഇങ്ങിനെ ഒരു കാരുണ്യ പ്രവര്‍ത്തനവും സമാനമായി നടക്കുക എന്നത് ബൂലോഗത്തിനു അഭിമാനകരമാണ്. ഇപ്രകാരം കാരുണ്യം വിതക്കുന്ന ബ്ലോഗറന്മാര്‍ ഈ ബൂലോഗത്ത് ഉള്ളപ്പോള്‍ , ഈ ബൂലോഗം തകരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്.
പ്രിയപ്പെട്ടവരേ! വിദൂരമായ ഒരിടത്ത് ജീവിത യോധനത്തിന്റെ ഭാഗമായി എത്തി ചേര്‍ന്ന നിങ്ങള്‍ മലയാളത്തിന്റെ പേരില്‍ ഒരിടത്ത് കൂടി ചേരുമ്പോള്‍ ദൂരെ ദൂരെ ഈ നാട്ടിന്‍പുറത്തിന്റെ ഒരു കോണിലിരുന്നു ഈയുള്ളവന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എല്ലാവിധ നന്മകളും നേരുന്നു. നിങ്ങളുടെ എല്ലാവരുടെയും പേരുകള്‍ എനിക്കറിയില്ല. ഇസ്മെയില്‍ , നാമൂസ്, തുടങ്ങി ചുരുക്കം പേരെ മാത്രമേ നേരില്‍ കണ്ടിട്ടുമുള്ളൂ, എങ്കിലും നിങ്ങളുടെ മറ്റൊരു പേരു എനിക്ക് അറിയാം; “സ്നേഹം” അതാണല്ലോ നിങ്ങളുടെ ശരിയായ പേരു. നിങ്ങളില്‍ ഏവര്‍ക്കും അത്യുന്നതന്റെ കാരുണ്യം വര്‍ഷിക്കുമാറാകട്ടെ. നിങ്ങള്‍ പങ്കെടുക്കുന്ന ബ്ലോഗ് മീറ്റ് എല്ലാ തരത്തിലും വിജയിക്കുമാറാകട്ടെ. ഇനിയും ഇനിയും ഇതേ പോലുള്ള മീറ്റുകള്‍ ധാരാളമായി നടക്കുവാന്‍ ഇടയായി തീരട്ടെ. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ശുഭം നേരുന്നു.

Saturday, February 4, 2012
വാഗ്ദാനംചെയ്ത് പീഡിപ്പിച്ചു
മേല്‍ക്കാണിച്ച കുറ്റത്തിനു ഇന്‍ഡ്യന്‍ പീനല്‍ കോഡ് സെക്ഷന്‍ ഏതെല്ലാമാണ് പോലീസ്എഫ്.ഐ.ആറില്‍ കാണിക്കുന്നതെന്ന് ഞാന്‍ ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബലാത്സംഗംവകുപ്പ് 375ന്റെ ഉപവിഭാഗങ്ങള്‍ - (അതായത് ഇരയെ തെറ്റിദ്ധരിപ്പിച്ച് സംഗം നടത്തി; അത്സമ്മതത്തോടെയാണെങ്കിലും അല്ലെങ്കിലും ശരി-) പോലീസുകാര്‍ ഈ വിഷയത്തില്‍ ധാരാളമായിഉപയോഗിക്കുന്നു എന്ന് കാണപ്പെടുന്നു. ഈ വകുപ്പുകള്‍ രചിക്കുന്ന സമയം ഇപ്രകാരമുള്ള കുറ്റങ്ങള്‍പ്രചാരത്തിലുണ്ടായിരുന്നോ എന്നുമെനിക്കറിയില്ല.ഈ വിഷയത്തില്‍ സ്ത്രീയുടെ പങ്ക് എന്ത്? അവള്‍എങ്ങിനെ ഇതില്‍ ചെന്നു പെടുന്നു. പത്രങ്ങളും ചാനലുകളും നിരന്തരം ഇപ്രകാരമുള്ള ചതികള്‍ കൊട്ടിഘോഷിച്ചിട്ടും സ്ത്രീകള്‍ ഈ കാര്യത്തില്‍ ബോധവതികളാകാതെ വീണ്ടും വീണ്ടും ഇപ്രകാരംഇരകളാകുന്നത് എന്ത് കൊണ്ട്?വര്‍ത്തമാന പത്രങ്ങളിലൂടെയും ചാനലുകളിലെ നിശിതമായചര്‍ച്ചകളിലൂടെയും മുമ്പ് ഈ കുറ്റം ചെയ്തവര്‍ അപമാനിതരായിട്ടും, തങ്ങള്‍ക്ക് മുമ്പ് ഈ പെദിപ്പിക്കല്‍ പ്രവര്‍ത്തിചെയ്തവര്‍ക്ക് കോടതികളില്‍ നിന്നും കര്‍ശനമായ ശിക്ഷ ലഭിച്ചതായി അറിവുണ്ടായിട്ടും തങ്ങളുംപിടിക്കപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ തലപൊക്കി നടക്കാന്‍ കഴിയാത്ത വിധംഅപമാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും വീണ്ടും പുരുഷന്മാര്‍ ഈ വക കുറ്റങ്ങള്‍ ചെയ്യാന്‍ മടിക്കാത്തതെന്ത്കൊണ്ട്? ഈ വക കാര്യങ്ങളില്‍ ഒരു തുറന്ന ചിന്ത വേണമെന്ന് തോന്നിയതില്‍ നിന്നാണ് ഈ പോസ്റ്റ് ജന്മമെടുത്തത്.
ഈ പീഡിപ്പിക്കല്‍ ത്വര പുതിയ സംഗതി അല്ല. പണ്ടും ഈ മാതിരി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചരിത്രത്തിലെക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ സമാനമായ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആ കാലത്ത് ഐ.പി.സി യും മറ്റും നിലവിലില്ലായിരുന്നല്ലോ.
ചരിത്രത്തിലേക്ക് കടക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ പീഡന കേസ് വിശ്വാമിത്രന്‍ Vsമേനകആണ്. പക്ഷേ ആ കേസില്‍ മേനകയാണ് വിശ്വാമിത്രനെ കുരുക്കില്‍ പെടുത്തിയത്. അത് കൊണ്ട്തന്നെ തങ്ങളുടെ വേഴ്ചയുടെ ഫലമായി ലഭിച്ച കുഞ്ഞുമായി നില്‍ക്കുന്ന മേനകയുടെ നേരെ മുഖം തിരിക്കുന്ന മഹര്‍ഷിയെ നമുക്ക് ന്യായീകരിക്കുകയും ചെയ്യാം. അന്നു അമ്മത്തൊട്ടില്‍ കണ്വാശ്രമത്തില്‍ ഉണ്ടായതിനാല്‍ കുഞ്ഞ് രക്ഷപെടുകയും ചെയ്തു. പിന്നെ നമ്മുടെ അറിവില്‍ വരുന്ന അടുത്ത കേസ് ദുഷ്യന്തന്‍ Vsശകുന്തള സംഭവമാണ്. വിവാഹം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ഒരു കേസായിരുന്നു അതെന്ന് നിസ്സംശയം പറയാം. ദുര്‍വാസാവിന്റെ ശാപമെന്ന വാദമൊന്നും നില നില്‍ക്കുകയുമില്ല. ഇന്നത്തെ പോലെ അന്നു ഭരണാധികാരികളെ പീഡനത്തിനു കോടതിയില്‍ കയറ്റുന്ന നിയമങ്ങള്‍ ഒന്നുമില്ലായിരുന്നു. അതിനാല്‍ പുരുഷന്‍ രക്ഷപെട്ടു.
ആ നിയമങ്ങള്‍ നിലവില്‍ വന്നതിനു ശേഷവും ഈ മാതിരി കേസുകള്‍ കോടതിയില്‍ എത്തുന്നത്അപൂര്‍വവുമായിരുന്നു എന്ന് നിരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നു.
ഐ.പി.സിയും മറ്റും നിയമങ്ങളും നിലവില്‍ വന്നതിനു ശേഷമുള്ള കുറേ ഇപ്പുറത്തെ സിനിമാകാലത്തിലേക്ക് ഉദാഹരണത്തിനായി നമുക്ക് വരാം.
കഥകളും സിനിമകളും അതാത് കാലത്തെയായിരിക്കുമല്ലോ പ്രതിനിധീകരിക്കുന്നത്. ആദ്യ കാലമലയാള സിനിമ നീലക്കുയില്‍ ഒരു പീഡനക്കേസിന്റെ മകുടോദാഹരണമാണ്. അധ:സ്ഥിതിയിലായിരുന്ന ഒരു സമൂഹത്തിലെ പെണ്‍കുട്ടിയെ സവര്‍ണനായ ഒരു അദ്ധ്യാപകന്‍പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വഴിയിലാക്കിയ കഥയാണ് നീലക്കുയില്‍ നമ്മോട് പറയുന്നത്. അന്നത്തെസമൂഹ വ്യവസ്ഥിതി ആ സിനിമയില്‍ പ്രതിബിംബിക്കുന്നു. അവിടെയും കേസോ അന്വേഷണമോഒന്നും ഉണ്ടാകുന്നില്ല. വേട്ടക്കാരന്‍ സുഖമായി രക്ഷപെടുന്നു. ഇര പെരുവഴിയില്‍ കിടന്ന്പ്രസവത്തോടെ മരിക്കുകയും ചെയ്യുന്നു. പെഴച്ചാല്‍ പെണ്ണ് സമൂഹത്തിനു പുറത്ത് എന്ന തത്വവുംനമ്മള്‍ മനസിലാക്കുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പലതും ഇങ്ങിനെ പുരുഷനാല്‍ചതിക്കപ്പെടുന്ന സ്ത്രീകളുടെ കഥകളാല്‍ നിറയപ്പെട്ടപ്പോഴും സ്ത്രീയെ കദന പര്യായമായിഅവതരിപ്പിക്കുന്നതല്ലാതെ പുരുഷനെ വിവാഹ വാഗ്ദനം ചെയ്ത് പീഡിപ്പിച്ചു എന്ന സെക്ഷനില്‍കേസ് ഫയല്‍ ചെയ്ത ഒരു വിവരവും ഒരിടത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. “ഏത് മഹാപാപിയാപെണ്ണേ നിന്നെ ചതിച്ചത്?” എന്ന ചില വല്യമ്മ വിലാപമല്ലാതെ “മഹാപാപികള്‍“ ഭൂരിഭാഗവുംരക്ഷപെടുകയും പെണ്ണ് ഒന്നുകില്‍ പരിപൂര്‍ണമായി അധമ മാര്‍ഗത്തില്‍ പെടുകയും അവിഹിതഗര്‍ഭത്തില്‍ ജനിക്കുന്ന ജനിക്കുന്ന “തന്തയില്ലാത്ത കുഞ്ഞു“ സമൂഹത്തിന്റെ മുമ്പില്‍ “ബസ്റ്റാര്‍ഡ്” എന്നഓമന പേരില്‍ അറിയപ്പെടുകയും, അമ്മയുടെ അധമ ജീവിതം കണ്ട് കൊണ്ട് തന്നെ ആ കുഞ്ഞുവളരുകയും ഇതൊന്നുമല്ലെങ്കില്‍ ഇര ഗര്‍ഭിണി ആയിരിക്കവേ തന്നെ ആത്മഹത്യയില്‍ അഭയംപ്രാപിക്കുകയോ ചെയ്ത് ആ അദ്ധ്യായം അവസാനിക്കുകയും ചെയ്തു വന്നു.മേല്‍ക്കാണിച്ചകാലഘട്ടങ്ങളിലെല്ലാം ഇന്നത്തെ പോലെ സ്ത്രീ സമൂഹം പുരുഷന്മാരുമായി കൂടുതല്‍ ഇടപഴകികഴിയുന്ന അന്തരീക്ഷം ഇല്ലായിരുന്നു എന്നും അതിനാല്‍ തന്നെ ഒരു സ്ത്രീ അടങ്ങി ഒതുങ്ങി അവളുടെമാനം കാത്ത് കഴിയണമെന്നും മാനം കാക്കല്‍ പെണ്ണിന്റെ മാത്രം ഡ്യൂട്ടി ആയിരുന്നു എന്നും അതിനാല്‍തന്നെ പെഴച്ചാല്‍ കുറ്റം കൂടുതലും ചുമത്തിയിരുന്നത് സ്ത്രീയിലായിരുന്നു എന്നും നിരീക്ഷിക്കുക..
കാലം കടന്ന് പോയപ്പോഴാണ് പുതിയ സമരമുറ - “ഗര്‍ഭ സത്യാഗ്രഹം“ - നിലവില്‍ വന്നത്. കമ്മ്യൂണിസത്തിന്റെ വേരോട്ടം ഈ പദ്ധതിയെ വല്ലാതെ സഹായിച്ചു എന്ന് പറയേണ്ടി വരുന്നു. കമ്മ്യൂണിസത്തിന്റെ ആവിര്‍ഭാവത്തോടെ ഏത് ചൂഷണത്തെയും നേരിടാന്‍ അധസ്ഥിതര്‍ക്ക കഴിവ്കൈവന്നതിന്റെ ബഹിര്‍ഗമനമായി മാറി ഈ സത്യഗ്രഹങ്ങള്‍. പെണ്ണ് പിഴച്ചാല്‍ ഗര്‍ഭത്തിന്റെഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അതിനു കാരണക്കാരനെന്ന് പെണ്ണ് മൊഴി നല്‍കിയ ആളിന്റെ വീട്പടിക്കല്‍ ഗര്‍ഭ സത്യാഗ്രഹം നടത്താന്‍ എല്ലാ സഹായവും അവള്‍ക്ക് ലഭിക്കാന്‍ തക്ക വിധം നാട്ടില്‍ആള്‍ക്കാര്‍ ഉണ്ടായി.. പുരുഷന്‍ ഏറ്റവും ഭയപ്പെട്ടിരുന്ന ഒരു ബോംബായിരുന്നു ഈ മാതിരിസത്യഗ്രഹങ്ങള്‍. പുരുഷനു ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടെങ്കില്‍ അവന്റെ കാര്യം പോക്ക് കേസായി മാറി. അവിഹിത ഗര്‍ഭത്തിന്റെ ഉത്തരവാദികള്‍ ശരിക്കും വിരണ്ട കാലഘട്ടമായിരുന്നു ഇത്. ഇപ്രകാരമുള്ളഭൂരിഭാഗ കേസുകളും സാമ്പത്തിക പരിഹാരത്തിലൂടെ അവസാനിച്ചിരുന്നു എന്നും പറയേണ്ടി വരുന്നു.. പക്ഷേ അന്നും “ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു” എന്ന സെക്ഷന്‍ ഇട്ട് ഒരു പുരുഷനെയുംപ്രതിയാക്കിയതായി ചരിത്രം ഇല്ല.

കാലം കടന്ന് പോയി ഇതാ ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്ന ഈ കാലത്ത് സ്ത്രീ സംരക്ഷണ നിയമങ്ങള്‍ധാരാളമായി നിര്‍മ്മിക്കപ്പെട്ടു. പണ്ട് കാലഘട്ടത്തില്‍ യാതന അനുഭവിച്ചിരുന്ന സ്ത്രീ സമൂഹത്തിനുഇനി അങ്ങിനെ ഒരു അവസ്ഥ ഉണ്ടാകരുത് എന്ന ചിന്തയോടെ നിയമ നിര്‍മാതാക്കള്‍ സ്ത്രീസംരക്ഷണ നിയമങ്ങള്‍ തലങ്ങും വിലങ്ങും സൃഷ്ടിച്ചു. സ്ത്രീ പീഡന നിയമം , ഗാര്‍ഹിക പീഡനനിയമം, വിവാഹമുക്തക്ക് നല്‍കേണ്ട ജീവനാംശ നിയമം, മുതലായ സ്ത്രീ പക്ഷ നിയമങ്ങള്‍സ്ത്രീകള്‍ക്കായി നിലവന്നു. അത് കൊണ്ട് തന്നെ സ്ത്രീ കോടതിയില്‍ കയറി മൊഴി കൊടുത്താല്‍അതിനു വിലയുണ്ടായി. സ്ത്രീയെ തൊട്ടാല്‍ ആകെ ഗുലുമാലായി. അത് കൊണ്ട് തന്നെ പഴയ മോഡല്‍ഗാന്ധര്‍വ വിവാഹത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ “വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു“ എന്ന് കുറ്റംചാര്‍ത്തുന്ന കേസുകളില്‍ പ്രതിയുമായി. പക്ഷേ ശിക്ഷിക്കപ്പെടുന കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുംകോടതി വിചാരണയും, മാധ്യമ, ചാനല്‍ വിചാരണകളും, ബുദ്ധി ജീവികളുടെയും സാമൂഹ്യസംഘടനകളുടെയും പ്രതിഷേധ പ്രചണ്ഡ വാതങ്ങള്‍ അന്തരീക്ഷത്തില്‍ ചുറ്റി അടിച്ചിട്ടും പുരുഷന്റെപീഡനങ്ങള്‍ക്കോ, “വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുന്നതിനു “ തയാറായി പുരുഷനു വഴങ്ങി കൊടുക്കുന്നസ്ത്രീ സ്വാഭാവത്തിനോ ഒരു കുറവും വന്നില്ലാ എന്ന് മാത്രമല്ല അത് വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്നുഎന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇരകളായി മാറ്റപ്പെടുന്നതില്‍ നമ്മുടെ കുട്ടികള്‍ക്ക് യാതൊരുമടിയും ഇല്ലന്നാണോ കരുതേണ്ടത്. എത്ര ശിക്ഷിച്ചാലും ഇപ്രകാരം ഇരകളെ വേട്ടയാടുക തന്നെചെയ്യും എന്ന് പുരുഷ വര്‍ഗത്തിനു നിര്‍ബന്ധമുള്ളത് പോലെയും കാണപ്പെടുന്നു.. അത് അനുദിനംവര്‍ദ്ധിച്ചു വരുന്നു എന്ന് പത്ര വാര്‍ത്തകള്‍ നമ്മെ ചൂണ്ടിക്കാണിച്ച് തരുന്നു.ഇപ്രകാരമുള്ള കുറ്റങ്ങള്‍ക്രിമിനല്‍ നിയമങ്ങളുടെ സഹായത്തോടെ ക്രമാതീതമായി കോടതികളില്‍ എത്തിച്ചേരാന്‍ തക്കവിധംസമൂഹത്തില്‍ എന്ത് മാറ്റമാണ് ഇപ്പോള്‍ ഉണ്ടായതെന്ന് നിരീക്ഷിച്ചാല്‍ മാത്രമല്ലേ പരിഹാരംകണ്ടെത്താന്‍ കഴിയൂ. ഭരണാധികാരികളോ സാമൂഹ്യ സംഘടനകളോ ഈ കാര്യം ശ്രദ്ധിച്ചതായിപോലും കാണാന്‍ കഴിയുന്നില്ല. കര്‍ശനമായ ശിക്ഷകള്‍ കോടതി വിധിച്ചിട്ടും വേട്ടക്കാരുടെഎണ്ണത്തിനു കുറവൊന്നും കാണപ്പെടുന്നില്ലെന്ന് മാത്രമല്ല ഈ വക കേസുകളിലൂടെ പെണ്‍കുട്ടികള്‍ചതിക്കപ്പെടുന്ന വിവരങ്ങള്‍ വാര്‍ത്തകളിലൂടെ ധാരാളമായി പുറത്ത് വന്നിട്ടും പിന്നെയും പിന്നെയുംഇരകള്‍ വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്ന ഈ അല്‍ഭുത പ്രതിഭാസത്തിനു പ്രതിവിധികണ്ടെത്തിയില്ലെങ്കില്‍ ഇനിയുള്ള കാലങ്ങളില്‍ ഇരയാക്കപ്പെടുന്നത്, നമ്മുടെ യുവാക്കളായിരിക്കുംഎന്ന ദു:ഖ സത്യം സൂചിപ്പിക്കാന്‍ തക്കവിധം ചില കേസുകള്‍ എന്റെ അറിവില്‍പെടുകയുണ്ടായി.സമാന സ്വഭാവമുള്ള മൂന്നു കേസുകള്‍ എന്റെ അറിവില്‍ ഇപ്പോള്‍ ഉണ്ട്. ആ മൂന്നെണ്ണത്തില്‍ രണ്ടിലും പെണ്‍കുട്ടികളാണ് ബന്ധത്തിനു മുന്‍ കൈ എടുത്തിരിക്കുന്നത്. അതില്‍ഒരെണ്ണം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇണകള്‍. പെണ്‍കുട്ടി മുന്‍ കയ്യെടുത്തു നടത്തിയതാണ് ശാരീരിക ബന്ധങ്ങളെന്ന് രണ്ട് പേരും സമ്മതിക്കുന്നുണ്ട് .. കുറെ കഴിഞ്ഞപ്പോള്‍അവള്‍ക്ക് മടുത്തപ്പോള്‍ അവനെ തഴഞ്ഞു മറ്റൊരുവന്റെ പുറകെ പോയി. ഒന്നാമന്‍ നോക്കി നില്‍ക്കെമറ്റൊരുത്തനുമായി ചിറ്റിക്കറങ്ങി. അങ്ങിനെ ഇരിക്കെ ഒന്നാമനു വീട്ടുകാര്‍ കല്യാണം നിശ്ചയിച്ചപ്പോള്‍അവള്‍ക്ക് കുശുമ്പ് കയറി ഒന്നാമന്‍ തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു.. അപ്പോഴേക്കും രണ്ട് പേരും ഹൌസ് സര്‍ജന്‍സി സ്റ്റേജിലെത്തിയിരുന്നു. കണ്ടവന്റെ കൂടെ ചുറ്റിനടക്കുന്നവളെ എനിക്ക് വേണ്ടാ എന്നായി പുരുഷന്‍ . പിന്നെ കേള്‍ക്കുന്നത് വിവാഹം വാഗ്ദാനംചെയ്ത് ഒരു വര്‍ഷം പീഡിപ്പിച്ചു എന്ന കേസില്‍ പുരുഷനെതിരെ കേസെടുത്തെന്നും അയാള്‍ രണ്ട്ദിവസം ജെയിലില്‍ കിടന്നതിനു ശേഷമാണ് ജാമ്യം ലഭിച്ചതെന്നുമാണ്. പത്രങ്ങള്‍ വിഷയം ശരിക്കും ഘോഷിച്ചു . നിശ്ചയിച്ച കല്യാണം മുടങ്ങി. കേസ് ഇപ്പോഴും തുടരുകയാണ്. രണ്ടാമത്തെകേസും ഇതേ പോലെ പെണ്‍കുട്ടി ആണ് ബന്ധത്തിനു മുന്‍ കയ്യെടുത്തതെന്ന് അവള്‍ തന്നെ എന്നോട്തുറന്ന് പറഞ്ഞു. അവനെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവള്‍ക്ക് ഏതോ കാരണത്താല്‍നിര്‍ബന്ധമുണ്ടത്രേ! അതിനാലാണത്രേ കേസും പുക്കാറും.
പരിഷ്കൃത രാജ്യങ്ങളെ പോലെ ആണും പെണ്ണും പരസ്പരം മനസിലാക്കി ഇടപെട്ട് ജീവിച്ചാല്‍അധാര്‍മികത ഇല്ലാതാകും എന്ന വിശ്വാസം തകരുകയാണോ? സ്ത്രീ മതില്‍ക്കെട്ടിനകത്ത്കഴിഞ്ഞിരുന്നതിനേക്കാളും ഈ വക കുറ്റകൃത്യങ്ങള്‍ അവള്‍ സമൂഹത്തില്‍ സജീവമായിപങ്കെടുക്കുമ്പോള്‍ ഉണ്ടാകുന്നതായി കാണപ്പെടുന്നു എന്നത് സത്യമല്ലേ? ഇപ്പോഴത്തെ ഈ അവസ്ഥക്ക് പ്രതി വിധി എന്ത്? ഒരു തുറന്ന ചിന്ത ഈ കാര്യത്തില്‍ നിര്‍ബന്ധമായും വേണ്ടത് തന്നെ.
Subscribe to:
Posts (Atom)