43 വയസ്സ്കാരിയായ പെൺകുട്ടിയോട് വഴിയിൽ വെച്ച് സ്ത്രീത്വത്തിനെ അപമാനിക്കത്തക്ക വിധം പെരുമാറിയ കുറ്റത്തിന് ഇട്ടുണ്ണൻ കോദണ്ഡക്കുറുപ്പിനെ (65 വയസ്സ്) പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തിന് ശേഷം രക്ഷപെടാൻ ശ്രമിച്ച ഇട്ടുണ്ണനെ പോലീസ് സംഘം അതി വിദഗ്ദമായ തന്ത്രങ്ങൾ ആവിഷ്ക്കരിച്ച് കഠിനമായ ശ്രംത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്.
പ്രതിയെ പിടിച്ച , ഇൻസ്പക്ടർ ശങ്കറിന്റെ പോലീസ് സംഘത്തിൽ ഹേഡ് നാറാണ പിള്ള, ഹൗസ് ഓഫീസർ മത്തായിക്കുട്ടി, വനിതാ പോലീസുകാരായ കുഞ്ഞ് ലക്ഷ്മി ത്രേസ്യാമ്മ, കോൺസ്റ്റിബ്ൾമാരായ, മെയ്തീൻ കുഞ്ഞ്, രവികുമാർ, ലംബോധരൻ, സൈമൺ, സുന്ദരേശൻ, രമേശൻ പിള്ള, നവാസ്ഖാൻ, തുളസീധരൻ പിള്ള പോലീസ് ജീപ് ഡ്രൈവർ സന്തോഷ് എന്നിവരാണ് ഉണ്ടായിരുന്നത് എന്ന് ഞങ്ങളുടെ പ്രാദേശിയ ലേഖകൻ റിപ്പോർട്ട് ചെയ്യുന്നു.
No comments:
Post a Comment