അവന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ മാതാപിതാക്കൾ അവനോടൊപ്പമുണ്ട്. അവന്റെ ആവശ്യങ്ങൾ പരിമിതമാണ്.
ഇഡ്ഡിലി, സാമ്പാർ, ശാസ്ത്രീയ സംഗീതം (നടുമോ, സ്വാമി നാഥ പരിപാലനാ, ഹരി മുരളീരവം, സംഗീതമേ അമര സല്ലാപമേ ദേവ സഭാതലം തുടങ്ങിയവ ) അല്ലെങ്കിൽ സെമി ക്ളാസിക്കുകൾ ( മാനസ് നിളയിൽ, ദേവാംഗന കയ്യൊഴിഞ്ഞ, ഏഴ്സ്വരങ്ങളും തഴുകി തുടങ്ങിയവ) അതുമല്ലെങ്കിൽ റാഫിയുടെ പഴയ പാട്ടുകൾ , ദുനിയാ കെ രക് വാലേ, സൈഗാളിന്റെ സോജാ രാജകുമാരി തുടങ്ങിയ എന്റെ തലമുറക്ക് മുമ്പ് ഇറങ്ങിയ പാട്ടുകൾ അവയെല്ലാമാണ് അയാളുടെ പ്രിയഗാനങ്ങൾ. ചിലപ്പോൾ കിളിയേ കിളിയെ, ഇനി ഉറങ്ങൂ. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ, കാറ്റേ കാറ്റേ, ഹസ്ബീ റബ്ബീ.. തുടങ്ങിയവ ശ്രദ്ധിച്ച് കേൾക്കും. ഇടക്ക് അൽപ്പം മൂളുകയും ചെയ്യും. ശബ്ദം പുറത്ത് വരാനുള്ള ശ്രമവും നടത്തും.
യാത്ര അവന് ഹരമാണ് ദിവസത്തിൽ ഒരു തവണ വാഹനത്തിൽ അവനെ കൊണ്ട് പോയെ മതിയാകൂ, സമയമാകുമ്പോൾ അവന്റെ ബാപ്പാ കൊണ്ട് പോയില്ലെങ്കിൽ ഇവിടെ ബഹളം നടക്കും.
അവന്റെ ദു:ഖാകുലമായ ജീവിതത്തിനിടയിൽ ഈവക സന്തോഷങ്ങൾ എത്ര ആനന്ദപ്രദായകമാണ്. ഇപ്പോൾ അവന് ആൾക്കാരെ തിരിച്ചറിയാം, കാര്യങ്ങൾ പറയുന്നത് കേട്ട് അനുസരിക്കുകയും ചെയ്യും. ചികിൽസ തുടരുന്നു.
ഇൻഷാ അല്ലാ, ഒരുദിവസം അവൻ സംസാരിക്കും, സ്വയമേ നടക്കും, ആ ദിവസത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ഞങ്ങൾ.
No comments:
Post a Comment