കോവിഡ് മഹാ മാരി പ്രതിരോധത്തിൽ കേരളം ലോകോത്തര നിലവാരത്തിൽ ഏറ്റവും മികച്ച് നിൽക്കുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. ജനങ്ങളുടെ അവബോധ മികവും ആരോഗ്യ രംഗത്തെ പ്രവർത്തകരുടെ നിസ്വാർത്ഥമായ പ്രവർത്തനവും ഇതെല്ലാം ഏകോപിച്ച് മേൽ നോട്ടം നടത്തുന്ന ഭരണ മികവും എടുത്ത് പറയേണ്ടത് തന്നെയാണ്.
ഓരോ അനുഭവവും നിരീക്ഷിച്ച് ആ അനുഭവജ്ഞാനം ഭാവിയിലേക്ക് മുതൽ കൂട്ടാക്കേണ്ടത് മനുഷ്യരുടെ ആവശ്യമാണല്ലോ. ഈ കോവിഡ് വിഷയം നിരീക്ഷിക്കുമ്പോൾ പലരും അവഗണിക്കുന്ന ഒരു വസ്തുത ഉണ്ട്. കോവിഡ് രോഗ ശമന നിരക്ക് രാജ്യത്തെ ഏറ്റവും മികച്ചതാണ് കേരളത്തിൽ. ലോക നിരവാലത്തിലും അത് തന്നെ.
ഇവിടെ ചിന്തിക്കേണ്ട ഒരു വസ്തുത രോഗം വന്നതിനു ശേഷമുള്ള ചികിൽസ കേരളത്തിലും മറ്റിടങ്ങളിലും വ്യത്യസ്തമാണോ? രോഗ പ്രതിരോധത്തിന്റെ മികവും രോഗവ്യാപനവുമല്ല ഇവിടെ സൂചിപ്പിക്കുന്നത്. രോഗം വന്നതിന് ശേഷമുള്ള ചികിൽസയെ പറ്റിയാണ്.
മോഡേൺ മെഡിസിനിൽ ഒരു രോഗത്തിന്റെ ചികിൽസക്കുള്ള മരുന്ന് സമാനമായിരിക്കും. രോഗത്തിന്റെ ലക്ഷണങ്ങളും അപ്രകാരം തന്നെ. പിന്നീടെന്ത് കൊണ്ട് മറ്റിടങ്ങളിൽ രോഗം ബാധിച്ച് കഴിഞ്ഞ് ചികിൽസിച്ചിട്ടും ഈയാം പാറ്റകളെ പോലെ മനുഷ്യൻ മരിച്ച് വീഴുന്നു. ആദ്യമാദ്യമെല്ലാം രോഗത്തെ അവഗണിക്കുകയും ഗുരുതരാവസ്തയിൽ എത്തിയിട്ട് മാത്രം ചികിൽസ തേടിയത് കൊണ്ടായിരിക്കാം എന്ന് നമുക്ക് ന്യായീകരിക്കാമായിരുന്നു. ആ അവസ്ത മാറി രോഗ ലക്ഷണം കാണുമ്പോൾ ത്ന്നെ ചികിൽസ തുടങ്ങിയാലും അമേരിക്ക , ഇറ്റലി സ്പൈൻ, തുടങ്ങിയ സ്ഥലങ്ങളിൽ രോഗ ശമനം കുറയുകയും മരണ നിരക്ക് കൂടുകയും ചെയ്യുന്നത് എന്ത് കൊണ്ട്?. അതേ സമയം കേരളത്തിൽ മരണം കഷ്ടിച്ച് 4ൽ എത്തി നിൽക്കുന്നു. അതും മരണപ്പെട്ടവർ കിഡ്നി, പ്രമേഹം, ഹൃദ്രോഗം തുടങ്ങി ഇതര രോഗ പീഡകളാൽ അവശരായിരുന്നു, വൃദ്ധരുമായിരുന്നു. മറ്റ് സ്ഥലങ്ങളിൽ യുവാക്കളും വൃദ്ധരല്ലാത്തവരും കൂടുതലുണ്ടായിരുന്നു. 90 കഴിഞ്ഞവരെയും കേരളത്തിൽ ചികിൽസിച്ച് ഭേദമാക്കിയ റിപ്പോർട്ട് ഉണ്ട്.
രോഗ ശമനത്തിൽ കേരളം ഇപ്രകാരം മെച്ചപ്പെട്ട് നിൽക്കാൻ കാരണമെന്ത്?
ഡോക്ടറന്മാരുടെ ചികിൽസാ നൈപുണ്യവും മറ്റ് ശുശ്രൂകരുടെ ആത്മാർത്ഥമായ സേവനം കൊണ്ടാണ് എന്നാണ് ഉത്തരമെങ്കിൽ അമേരിക്കയിലും മറ്റിടങ്ങളിലും അതില്ലാത്തത് കൊണ്ടാണ് മരണ നിരക്ക് കൂടിയതെന്ന് പറയേണ്ടി വരും. മറ്റ് രോഗങ്ങൾക്ക് വിദഗ്ദ ചികിൽസക്ക് അമേരിക്കയിലേക്കാണ് ആൾക്കാർ പായുന്നത്. അപ്പോൾ അവിടെ ചികിൽസ ശരിയല്ലാ എന്ന് എങ്ങിനെ പറയാൻ കഴിയും?
കാലാവസ്ഥാ വ്യത്യാസം ഒരു കാരണമാണോ?
മരുന്ന് ആഗീരണം ചെയ്യാനുള്ള മനുഷ്യന്റെ കഴിവ് ഇവിടെയും അവിടെയും വ്യത്യസ്തമാണോ?
ഭക്ഷണ രീതി ഒരു ഘടകമാണോ?
ഇതൊന്നുമല്ല, വൈറസിന്റെ ഘടനക്ക് അവിടെയും ഇവിടെയും വ്യത്യാസമുണ്ടോ? (രോഗങ്ങൾക്ക് തന്നെ മൂപ്പിളവ് ഉണ്ട്. എട്ടിന് തട്ടുന്ന മസൂരിയും, 12ന് തട്ടി പോകുന്നതും രോഗം ഭേദമാകുന്ന തരവും പണ്ട് ഉണ്ടായിരുന്നു)
മനുഷ്യ രാശിയുടെ ഭാവി നന്മക്ക് വേണ്ടി കേരളത്തിലെയും ഇതര നാടുകളിലെയും ചികിൽസ സംബന്ധിച്ച് ഒരു താരതമ്യ പഠനം വേണ്ടതല്ലേ?

No comments:
Post a Comment