ഒരു പാർപ്പിടം വാങ്ങുന്നതിന് മുമ്പ് വിലക്ക് തരുന്ന വസ്തുവിനെ സംബന്ധിച്ച് കരണങ്ങൾ പരിശോധിച്ച് വിലക്ക് തരുന്നവന്റെ ഉടമസ്ഥാവകാശം ബോദ്ധ്യപ്പെടുന്നു. പിന്നീട് വില്ലേജ് ആഫീസിൽ പോയി കരം ഒടുക്കും, പോക്കു വരവും(മ്യൂട്ടേഷൻ) സംബന്ധമായ രേഖകൾ പരിശോധിച്ച് തൃപ്തിപ്പെടുന്നു. രജിസ്റ്റർ ആഫീസിൽ പോയി 12 കൊല്ലത്തെയോ ഇരുപത് കൊല്ലത്തെയോ ബാദ്ധ്യതാ സർട്ടിഫിക്കേറ്റ് വാങ്ങി യാതൊരു ബാദ്ധ്യതകളും ജപ്തിയും മറ്റ് തടസ്സങ്ങളും ഇല്ലാ എന്ന് തിരിച്ചറിയുന്നു. ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനം..അത് പഞ്ചായത്തോ മുനിസിപ്പാലിറ്റിയോ കോർപൊറേഷനോ എന്തോ ആയിക്കൊള്ളട്ടെ, വാങ്ങാൻ ഉദ്ദേശിക്കുന്ന കെട്ടിടം ആ സ്ഥാപനത്തിന്റെ അറിവും അനുവാദത്തോടെയുമാണോ നിർമ്മിച്ചത് എന്ന് പരിശോധിച്ച് ആ വക രേഖകളെല്ലാം കിറു കിറുത്യം എന്ന് കണ്ടെത്തുന്നു. വൈദ്യുതി കണക്ഷനും ജല വിതരണവും നിയമാനുസൃത അനുവാദത്തോടെയെന്നും ബോദ്ധ്യപ്പെട്ട് എല്ലാ ആധികാരിക രേഖകളോടെ പാർപ്പിടം വിലക്ക് വാങ്ങി താമസം ആരംഭിച്ചപ്പോൾ അത്യുന്നത കോടതി പറയുന്നു, കെട്ടിടം പൊളിച്ച് മാറ്റി പാട്ടിൻ് പോടാ എന്ന്.
മേൽക്കാണിച്ച ഇടപാടിൽ ആരാണ് കുറ്റക്കാർ. ഒരു ജനാധിപത്യ രാഷ്ട്രത്തിൽ നിലവിലുള്ള നിയമങ്ങൾക്ക് കീഴ്പ്പെട്ട് എല്ലാം നിയമാനുസരണം ചെയ്ത് ബോദ്ധ്യപ്പെട്ട് ഒരു പൗരൻ വാങ്ങുന്ന പാർപ്പിടം പൊളിച്ച് മാറ്റേണ്ടി വന്നാൽ ആരാണ് അതിന് ഉത്തരവാദികൾ???
പിന്നെ ഏത് വിധത്തിലാണ് ഒരു പാർപ്പിടം വിലക്ക് വാങ്ങേണ്ടത്???
മരട് സംഭവം ചരിത്രത്തിൽ ഒരു കറുത്ത അദ്ധ്യായമായി നില നിൽക്കുമെന്ന് തീർച്ച.

No comments:
Post a Comment