മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറുമായി ബന്ധപ്പെടാനായി അദ്ദേഹത്തിനെ കൺസൽട്ടിംഗ് റൂമിന് സമീപം ഊഴവും കാത്തിരിക്കുമ്പോഴാണ് ആ സ്ത്രീയെ ഞാൻ കണ്ടത്. 72 വയസ്സോളം പ്രായമുള്ള ഐശ്വര്യമുള്ള ഒരു മുഖത്തിന്റെ ഉടമയായിരുന്നു അവർ. ഡോക്ടറുടെ റൂമിന് നേരെ ഉൽക്കണ്ഠയോടെയുള്ള അവരുടെ നോട്ടം കണ്ടപ്പോൾ ഞാൻ അവരോട് ചോദിച്ചു “ ഭർത്താവാണോ അകത്തേക്ക് പോയത്.? 80 വയസ്സോളം പ്രായമുള്ള ഗൗരവത്തിൽ ആകെ പൊതിഞ്ഞ ദീർഘ കായനായ ഒരു വൃദ്ധൻ മകന്റെ അകമ്പടിയോടെ അകത്തേക്ക് പോയത് ഞാൻ അൽപ്പം മുമ്പ് കണ്ടിരുന്നുവല്ലോ.
“ അതേ! ഭർത്താവ് തന്നെ. അകത്തിനി എന്താണാവോ നടക്കുന്നത്, മൂപ്പർക്ക് മൂക്കത്താണ് ശുണ്ഠി“
അവരുടെ വെപ്രാളവും പരിഭ്രമവും കണ്ടപ്പോൾ ഞാൻ ചോദിച്ചു “പുള്ളിക്കാരന്റെ സ്വാഭാവം എപ്പോഴും അങ്ങിനെയാണോ? അതോ അസുഖം വന്നതിന് ശേഷമാണോ ഇങ്ങിനെയൊക്കെ...“
“ഹയ്യോ! ദൈവമേ! ആള് ഇത് തന്നെ സ്വഭാവം എപ്പോഴും....“
“ അപ്പോൾ അമ്മ ജീവിതം മുഴുവൻ അനുഭവിച്ച് കാണൂമല്ലോ...“ ഞാൻ അതിശയം കൂറി. അവർ അൽപ്പം ശങ്കിച്ചു. “ എന്നാലും....എന്നാലും...എന്നോട് ആൾക്ക് ഭയങ്കര സ്നേഹമാണ്...“ ആ മുഖത്തിന്റെ കോണിൽ ചുവപ്പ് പടരുന്നത് ഞാൻ സാകൂതം നോക്കി.
അപ്പോൾ കതക് തുറന്ന് ഭർത്താവ് പുറത്തിറങ്ങി, പുറകെ മകനും. കയ്യിലിരുന്ന ആശുപത്രി രേഖകളും മറ്റും ഭാര്യയുടെ നേരെ നീട്ടിയപ്പോൾ മകൻ കൈ നീട്ടി. “ ഞാൻ പിടിച്ചോളാം അഛാ....“
“ വേണ്ടാ....അവൾ പിടിച്ചാൽ മതി.....നീയെല്ലാം എപ്പോഴും പെണ്ണുമ്പിളയുടെ മുറിക്കകത്തായിരിക്കും, അവളേ എന്നോടൊപ്പം കാണൂ....“ വൃദ്ധന് വെട്ടി തുറന്ന് സംസാരിക്കാൻ ഒരു കൂസലുമില്ല, . മകൻ നിന്ന് പരുങ്ങി. അമ്മ മകനെ നോക്കി കണ്ണിറുക്കി, സാരമില്ലടാ...അഛനല്ലേടാ പോട്ടെ വിട്ടു കള...“ എന്നൊക്കെ അർത്ഥം ആ കണ്ണിറുക്കത്തിലുണ്ടായിരുന്നു.
കാർന്നോര് വൃദ്ധയുടെ തോളിൽ കയ്യിട്ട് പറഞ്ഞു, ബാ,...നമുക്ക് പോകാം....എനിക്കൊരു കുഴപ്പവുമിലെന്ന് ഡോക്ടർ പറഞ്ഞു....“
വൃദ്ധ കിഴവനോട് ചേർന്ന് നടന്നു, ഒരു അധിക പറ്റെന്ന പോലെ മകൻ പമ്മി പമ്മി പുറമേയും.
ആ പഴയ തലമുറയുടെ പരസ്പര സ്നേഹവും അടുപ്പവും കണ്ട് നിന്നപ്പോൾ മനസ്സിലെവിടെ നിന്ന് വല്ലാത്തൊരു അനുഭൂതി പൊട്ടി ഒഴുകി.

No comments:
Post a Comment