Thursday, November 22, 2018

ബ്ളോഗ് മീറ്റ് കൊട്ടാരക്കരയിൽ 8-12-2018 ൽ

ഓൺ ലൈൻ സൗഹൃദങ്ങൾ  ഒരു ദിവസം ഒരിടത്ത് കൂടിചേരുന്നതിനായി ഒരു മീറ്റ് നടത്തിയാലെന്തെന്ന് ആലോചിക്കുന്നു. അത് കൊട്ടാരക്കരയിലായാൽ  സാമ്പത്തിക ചെലവില്ലാതെ  നടത്തുകയും ചെയ്യാം. മലയാളത്തിലെ ഓൺ ലൈൻ  കൂട്ടുകാർ,   ബ്ളോഗ്,  ഫെയ്സ്ബുക്ക്, വാട്ട്സ് അപ് തുടങ്ങിയവയിലൂടെ പരിചിതരായവർ  ഒരു ദിവസം കുറേ നേരം ഒരുമിച്ചിരുന്ന് സൗഹൃദം  പങ്കിടുന്നത് നല്ലതായിരിക്കുമെന്ന്  കരുതുന്നു.  മുമ്പ്  ഞങ്ങൾ ബ്ളോഗെഴുത്ത്കാർ, ബ്ളോഗ് മീറ്റ് എന്ന പേരിൽ  തൊടുപുഴ, ചെറായി, എറുണാകുളം, കണ്ണൂർ, തുഞ്ചൻ പറമ്പ് കോഴിക്കോട്, കൊണ്ടോട്ടി,തിരുവനന്തപുരം        തുടങ്ങിയ സ്ഥലങ്ങളിൽ പല തവണകളിൽ മീറ്റ് നടത്തിയിരുന്നതും  പ്രഗൽഭരും പ്രശസ്തരുമായ ബ്ളോഗെഴുത്തുകാർ അവിടെ  പങ്കെടുത്തിരുന്നതും ഓർമ്മ വരുന്നു. ആ ഓർമ്മ നില നിർത്തിക്കൊണ്ടാണ്  കൊട്ടാരക്കരയിൽ  നമുക്ക് എല്ലാവർക്കും കൂടി ഒരു ദിവസം  കൂടാം എന്ന് കരുതുന്നത്. ഫോൺ നമ്പർ ലഭ്യമായ  എന്റെ ചില സുഹൃത്തുക്കളുമായി  ഈ ചിന്ത പങ്ക് വെക്കുകയും  പലരും അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
ഡിസംബർ  എട്ടാം തീയതി  രണ്ടാം ശനിയാഴ്ച കൊട്ടാരക്കരയിൽ സൗകര്യപ്രദമായ  സ്ഥലവും  മറ്റ് സൗകര്യങ്ങളും  ഒരുക്കാൻ  കഴിയുമെന്ന് ഞാൻ കരുതുന്നു. കൊട്ടാരക്കര വരെ എത്തി ചേരാനുള്ള  ശ്രമം മാത്രമേ  പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉണ്ടാവുകയുള്ളൂ. കഴിയുന്നിടത്തോളം സുഹൃത്തുക്കൾ ഈ മീറ്റിൽ  പങ്കെടുക്കാൻ ക്ഷണിക്കുകയാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.
വരാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ  ഇവിടെ കമന്റിൽ രേച്ചപ്പെടുത്തുകയോ അല്ലെങ്കിൽ എന്റെ ഫോൺ നമ്പറായ 9744345476 ൽ എന്നെ വിളിക്കുകയോ ചെയ്യുക.

വടക്ക് നിന്ന് വരുന്നവർ കൊല്ലത്ത് എത്തി കൊട്ടാരക്കരയിൽ  ബസ്, ട്രെയിൻ  തുടങ്ങിയവയിലൂടെ എത്താം.   തെക്ക് നിന്നുള്ളവർ, എം.സി റോഡിലൂടെ  കൊട്ടാരക്കരയിലെത്താം. കോട്ടയം റൂട്ടിലുള്ളവരും തെക്കോട്ട് എം.സി. റോഡിലൂടെ  കൊട്ടാരക്കരയിലെത്താം. എന്തെങ്കിലും സംശയം ഉള്ളവർ എന്റെ ഫോൺ നമ്പറിൽ വിളിക്കാം. കൊട്ടാരക്കര  ചന്ത മുക്കിൽ നിന്നും പുത്തൂർ റോഡിലൂടെ  റെയിൽ വേ ഓവർ ബ്രിഡ്ജിന് സമീപം എത്തി  എം.ഇ.എസ്. സ്കൂളിന് സമീപം എത്തിയാൽ മതി, അവിടെ  എല്ലാ  സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  തലേ ദിവസം വരുന്നവർ നേരത്തെ വിളിച്ചറിയിച്ചാൽ  താമസിക്കാനുള്ള സൗകര്യവും ഉണ്ട്.  സ്ത്രീകൾക്ക് പ്രത്യേകിച്ചും.
 എല്ലാ ഓൺ ലൈൻ   സുഹൃത്തുക്കളെയും സാദരം ഈ മീറ്റിലേക്ക് ക്ഷണിക്കുകയാണ്. ഒന്ന് കൂടി ഓർമ്മിപ്പിക്കട്ടെ,  8--12--2018 ശനിയാഴ്ച.

എന്റെ ഈ പോസ്റ്റ്  ഷെയർ ചെയ്യണമെന്ന  അപേക്ഷയോടെ

                                                                                          ഷരീഫ് കൊട്ടാരക്കര.
                                                                                       sheriffkottarakara.blogpost.in

2 comments:

  1. ഓൺലൈൻ സൗഹൃദങ്ങൾ വളരട്ടെ. ഈ ഒത്തുചേരലിനു എല്ലാ ആശംസകളും അറിയിക്കുന്നു.

    ReplyDelete