സൃഷ്ടി കർമ്മത്തിൽ അതീവ ജാഗ്രതയിലിരിക്കുന്ന ബ്രഹ്മാവിനോട് പുത്രനായ നാരദൻ പറഞ്ഞു എളുപ്പമുള്ള ഈ പണിക്ക് ഇത്ര ജാഗ്രയെന്തിനെന്ന്. ആ ചുമതല എന്നെ ഏൾപ്പിച്ചാൽ സുഗമമായി ഞാനത് ചെയ്ത് തരാമെന്ന് പുത്രൻ പറഞ്ഞപ്പോൾ മകനെ ഒന്ന് പഠിപ്പിക്കണമെന്ന് കരുതി കുറേ നേരത്തേക്ക് ജോലി നാരദനെ ഏൽപ്പിച്ചു. നാരദൻ ആദ്യം ഒരു ജീവിയെ സൃഷ്ടിച്ച് അതിന് രണ്ട് ചിറകും ഫിറ്റ് ചെയ്തു കൊടുത്തു. അപ്പോൾ അഛൻ ചോദിച്ചു ഇതിന്റെ പ്രജനനം എങ്ങിനെയെന്ന്. നാരദൻ അതിനെ പ്രസവിക്കുന്ന പക്ഷി ആക്കി. അങ്ങിനെ വവ്വാൽ ജന്മമെടുത്തു. രണ്ടാമത് ഒരു ഫലം സൃഷ്ടിച്ചപ്പോൾ ബ്രഹ്മാവ് ചോദിച്ചു, ഇതിൽ വിത്ത് എവിടെയെന്ന്. പൊട്ടിക്കിളീർത്ത് വംശ വർദ്ധനവ് നടക്കേണമല്ലോ. അപ്പോഴാണ് നാരദന് അബദ്ധം മനസിലായത്, പക്ഷേ ഫലം പൂർത്തിയാകുകയും ചെയ്തു, അതിനാൽ വിത്ത് ഫലത്തിന്റെ പുറത്ത് ഫിറ്റ് ചെയ്തു, അതാണ് പറങ്കി മാങ്ങായും കശുവണ്ടിയും.
ഈ കഥ ഇവിടെ പറയാൻ കാര്യം വിചിത്ര പക്ഷിയായ വവ്വാൽ ഇപ്പോൾ താരമായി മാറിയതിനാലാണ്.
ഞങ്ങളുടെ മുറ്റത്ത് നിൽക്കുന്ന പേര മരത്തിൽ മധുരമുള്ള വലിയ പേരക്കാ പിടിക്കും. കിളീ കൊത്തിയോ വവ്വാൽ ചപ്പിയോ പേരക്കാ മണ്ണിൽ വീഴുന്നത് എടുക്കാൻ കുട്ടികൾ കാത്തിരിക്കാറുണ്ട്. പഴുക്കുന്നതിന് മുമ്പ് തന്നെ പേര മരത്തിൽ വലിഞ്ഞ് കയറുന്ന വന്മാരുമുണ്ട്. പക്ഷേ ഇപ്പോൾ
നിപ്പാ പകർച്ച പനി രംഗത്ത് വന്നതിന് ശേഷം വവ്വാൽ തൊട്ട എത്ര മധുരമുള്ള പേരക്ക നിലത്ത് വീണ് കിടന്നാലും ആരും കൈ കൊണ്ട് എടുക്കാറില്ല. അതേ പോലെ മാങ്ങാ, സപ്പോർട്ടാ, ഞാവൽ പഴം തുടങ്ങിയ മറ്റ് ഫലങ്ങളും നിലത്ത് വീണാൽ നാട്ടിൽ ആർക്കും വേണ്ടാതായി. ചെറുപ്പത്തിൽ നേരം വെളുക്കുന്നതിന് മുമ്പ് തന്നെ ഫലവൃക്ഷങ്ങളുടെ ചുവട്ടിൽ എത്തി വവ്വാൽ ചപ്പി ഇടുന്ന ഫലങ്ങളും പറങ്കി അണ്ടിയും ശേഖരിക്കുന്നത് കുട്ടികൾക്ക് ഹരമായിരുന്നു.. അന്നും വവ്വാൽ ഉണ്ടായിരുന്നു പക്ഷേ നിപ്പാ ഇല്ലായിരുന്നു. എവിടെന്നോ നിപ്പാ പിശാച് കടൽ കടന്ന് വന്ന് പാവം വവ്വാലിനെ സ്വാധീനിച്ച് താണ്ഡവമാടി. ബ്രാംസ്റ്റോക്കർ ഡ്രാക്കുള എഴുതിയതിന് ശേഷം വവ്വാലിനെ രക്ത രക്ഷസിന്റെ ഏജന്റ് ആയാണ് ജനം കാണുന്നത്. അതിനൊപ്പം ഇപ്പോൾ നിപ്പാ കൂടി ആയപ്പോൾ...പാവം വവ്വാൽ...നാരദൻ ഇപ്രകാരമൊന്നിനെ സൃഷ്ടിക്കരുതായിരുന്നു.

കുറെ തിന്നതിന് ശേഷമാ തിന്നാൻ പാടില്ലായിരുന്നു എന്ന് കേട്ടത് !!
ReplyDelete