“ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി അല്ലെങ്കിൽ നാളെ ഇന്ത്യക്ക് എതിരെ തന്നെ ബോംബായി വന്നേനെ“
ആർ.എസ്.എസ്. നേതാവിന്റെ മകൻ വിഷ്ണു നന്ദകുമാറിന്റേതാണ് ഈ വാക്കുകൾ. ഇവൾ എന്ന് വിഷ്ണു ചൂണ്ടിക്കാണിച്ചത് കശ്മീരിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയും.
അനിയാ വിഷ്ണൂ! ആ വാക്കുകളേക്കാളും കേരള ജനതയെ ഭയപ്പെടുത്തുന്നത് ആ വാക്കുകളുടെ ഉടമയുടെ മനസിനെയാണ്. ഈ മനസും പേറിയാണോ എന്റെ പ്രിയപ്പെട്ട അനിയൻ ഞങ്ങളുടെ മദ്ധ്യത്തിൽ കഴിയുന്നത്. ഞങ്ങളെ കാണുമ്പോഴെല്ലാം ആ മനസിൽ തിളച്ച് പൊന്തുന്നത്, ഇത് പോലുള്ള വിഷലിപ്തമായ വികാര വിചാരങ്ങളാണോ? ഞങ്ങളെന്ത് ചെയ്തു പൊന്നനിയാ ഇത്രയും പക ഞങ്ങളുടെ നേരെ ഉണ്ടാകാൻ.. ഞങ്ങളെന്ത് തെറ്റാണ് അനിയാ ചെയ്തത്. വന്നവരെയെല്ലാം കൈനീട്ടി അഭയം കൊടുക്കുന്നവനാണ് ഹിന്ദു എന്നാണ് ഞങ്ങളുടെ വിശ്വാസം. ഒരു പ്രാവിന് അഭയം കൊടുക്കാൻ തന്റെ ശരീരത്തിൽ നിന്നും മാംസം അറുത്ത് ദാനം ചെയ്ത ശിബി ചക്രവർത്തിയുടെ കഥ നാം പഠിച്ചിട്ടുണ്ടല്ലോ. സനാതന മതത്തിന്റെ അസൽ രൂപമാണ് അത്. ഹിന്ദുക്കൾക്ക് ദവാ വായ്പില്ലെങ്കിൽ മാലിക്ക് ദീനാറിനും കൂട്ടാളികൾക്കും ഇവിടെ ഈ കേരളക്കരയിൽ ഇടം കൊടുക്കുകയും തങ്ങളുടെ സഹോദരിമാരെയും പെങ്ങന്മാരെയും അവർക്ക് വിവാഹം ചെയ്ത് കൊടുക്ക്കയുമില്ലായിരുന്നല്ലോ. അന്നും ഇന്നും ഹിന്ദുവിന് മനസിന് വിശാലതയുണ്ട്. അത് കൊണ്ട് തന്നെ ഒരു അമ്മ പെറ്റ സഹോദരന്മാരെ പോലെ ഞങ്ങൾ എല്ലാവരും ഇവിടെ ഒത്തൊരുമയോടെ കഴിയുന്നു. തെളി നീര് നിറഞ്ഞ നീലജല തടാകം പോലെ പരിശുദ്ധമാണ് ഞങ്ങളുടെ ഈ നാട്, അതിലെന്തിനാ അനിയാ നഞ്ച് കലക്കാൻ വരുന്നത്. ഞങ്ങൾ ഒരുമിച്ച് ഓണം ആഘോഷിക്കുന്നു, പെരുന്നാളുകൾ ആഘോഷിക്കുന്നു, തോളിൽ കയ്യിട്ട് നടക്കുന്നു ഞങ്ങൾക്ക് പരസ്പരം ഒരു വ്യത്യാസവും അനുഭവ പ്പെടുന്നില്ല.
അത് കൊണ്ട് എന്റെ പ്രിയപ്പെട്ട അനുജൻ മനസിൽ നിന്നും ഈ കാളകൂട വിഷമെല്ലാം കഴുകി കളഞ്ഞ് ഒരു യഥാർഥ ഹിന്ധുവായി ജീവിക്കണേ!

No comments:
Post a Comment