അടുത്ത കാലത്ത് ഉണ്ടായ സിനാന്റെ ആശുപത്രി വാസം ഞങ്ങളെ പരിഭ്രാന്തരാക്കിയെങ്കിലും അവിടന്ന് പോന്നതിന് ശേഷം ഇപ്പോൾ കാണപ്പെടുന്ന അവന്റെ പ്രസന്നത ഞങ്ങളെ അതിയായി സന്തോഷിപ്പിക്കുന്നു. പ്രാർത്ഥനകളാൽ മുകളിൽ ഇരിക്കുന്നവൻ കനിഞ്ഞത് കൊണ്ട് 30 സെക്കന്റ് വരെ പരസഹായം കൂടാതെ നിൽക്കാനിപ്പോൾ അവന് കഴിയുന്നുണ്ട്. ആ ദയാവാരിധി ഇനിയും കനിയുമ്പോൾ കൂടുതൽ കൂടുതൽ പുരോഗമനം അവന്റെ ജീവിതത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. പ്രതീക്ഷയാണല്ലോ എപ്പോഴും ജീവിതത്തിൽ വെളിച്ചം നൽകുന്നത്. പ്രസവാനന്തരം സ്വകാര്യ ആശുപത്രിയിലെ ഇങ്ക്വിബേറ്ററിലെ മൂന്ന് ദിവസത്തെ ജീവിത കാലത്ത് ഡോക്ടറുടെ അശ്രദ്ധ അവന്റെ തലച്ചോറിലെ വെയിനിന് ഹാനി വരുത്തുകയും തൽഫലമായി അവന്റെ കൃമാനുസരണമുള്ള വളർച്ചയെ മന്ദീഭവിപ്പിക്കുകയും ചെയ്തു.
സിനാനെ പോലുള്ള കുട്ടികൾ ലോകത്തിൽ ഇനിയും ഉണ്ടായേക്കാം അവരുടെ അനുഭവങ്ങൾ , ചികിൽസ, പരിഹാര മാർഗങ്ങൾ പങ്ക് വെക്കാൻ ഏറെയുണ്ടാകും, അതിനാലാണ് വ്യക്തിപരമായ വിഷയങ്ങൾ എപ്പോഴുമെപ്പോഴും പോസ്റ്റ് ചെയ്യുന്നത്.
he will get well soon .
ReplyDelete