ഇന്റർ നെറ്റ് ലോകത്തിൽ അതായത് ബ്ലോഗ് ലോകത്തിൽ ഞാൻ ജനിച്ചിട്ട് 6 വർഷം കഴിഞ്ഞിരിക്കുന്നു മാർച്ച് മാസത്തിൽ . ഈ ആറ് വർഷ കാലത്ത് 404 പോസ്റ്റ് കൾ ബ്ലോഗിലും നൂറ് കണക്കിന് സ്റ്റാറ്റസ് കൾ ഫെയ്സ് ബുക്കിലും എന്റെ വകയായി പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇതിനെല്ലാം ഉപരിയായി ഒരു വലിയ സൗഹൃദ വലയം എനിക്കുണ്ടായി. ഞാൻ കണ്ടിട്ടില്ലാത്തവർ ഉൾപ്പടെയുള്ള ധാരളം സ്നേഹിതന്മാർ എപ്പോഴും ഞാനുമായി ബന്ധപ്പെട്ട് കഴിയാൻ തക്കവിധം ഇന്റർനെറ്റ് ജീവിതം എന്നെ ഭാഗ്യവാനാക്കിയിരിക്കുന്നു, . മാത്രമല്ല എന്റെ ഉള്ളിലെ വിചാരങ്ങൾ, ആശയങ്ങൾ, എന്നിലുടലെടുക്കുന്ന കാല്പനിക ഭാവങ്ങൾ എല്ലാം അക്ഷര രൂപത്തിൽ മറ്റുള്ളവരുമായി സംവദിക്കാൻ എനിക്കിന്ന് ക്ഷിപ്ര സാധ്യമാണ്. ബ്ലോഗിൽ വരുന്നതിന് മുമ്പ് എന്റെ ഒരു കഥ പ്രസിദ്ധീകരിക്കുന്നതിനായി പത്രം ഓഫീസുകളിലെ പടവുകൾ കയറി ഇറങ്ങേണ്ടിയിരുന്നിടത്ത് ഇപ്പോൾ ആരുടെ ഔദാര്യത്തിനും കാത്ത് നിൽക്കാതെ ലോകമെമ്പാടും ഇന്റർ നെറ്റിലൂടെ ആ കഥ കേൾപ്പിക്കാൻ എനിക്കിന്ന് കഴിയുന്നുണ്ട്. . കഥ പറയാനും കഥ കേള്‍ക്കാനുമുള്ള ആഗ്രഹം മനുഷ്യ ചരിത്ര ആരംഭം മുതല്‍ക്കേ നിലനില്‍ക്കുന്ന പ്രവണതയാണ്. താന്‍ എഴുതിയ കഥ/കവിത/ ലേഖനം/ രണ്ട് പേരെ വായിച്ച് കേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവനു “ നിങ്ങളുടെ രചന പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു” എന്ന കുറിപ്പോടെ പത്രമാഫീസുകളില്‍ നിന്നും തിരിച്ച് വരുന്ന തന്റെ രചനകള്‍ എത്രമാത്രം വേദന നല്‍കുന്നു എന്നത് അനുഭവിച്ചറിയേണ്ട സത്യം മാത്രം.മഹാ സാഹിത്യകാരന്റെ മഹാ വളിപ്പിനേക്കാളും എത്രയോ ഭേദമാണ് തന്റെ രചന എന്ന് ബോദ്ധ്യമുള്ളവനു വേദന അധികമായുണ്ടാകും.
ബ്ലോഗിന്റെ അവിര്‍ഭാവം വരെ ഈ അവസ്ഥ തുടര്‍ന്ന് വന്നു.ഒരു കമ്പ്യൂട്ടറും അത് പ്രവര്‍ത്തിപ്പിക്കാനുള്ള അല്‍പ്പം പരിജ്ഞാനവും കൈമുതലായുള്ള ഒരു സാഹിത്യകാരന്/കലാകാരന് അവന്റെ സൃഷ്ടി ആരുടെയും കാല് താങ്ങാതെ കുറച്ച് പേരുടെ മുമ്പിലെങ്കിലും അവതരിപ്പിക്കാനുള്ള സാദ്ധ്യത ബ്ലോഗിലൂടെ തെളിഞ്ഞു വന്നു. പതുക്കെ പതുക്കെ മലയാള ബ്ലോഗ്കള്‍ക്ക് പ്രസിദ്ധി ഉണ്ടായി എന്നതും ബ്ലോഗ്കള്‍ അംഗീകരിക്കപ്പെട്ടു എന്നതും പില്‍ക്കാല ചരിത്രം.
ഞാനിന്ന് സംതൃപ്തനാണ്. മലയാളം ബ്ലോഗ് ലോകത്തിൽ താഴത്തെ പടിയിലെങ്കിലും ഇരുന്ന് എന്റെ സാഹിത്യ രചനകൾ മുന്നോട്ട് കൊണ്ട് പോകുവാൻ എനിക്ക് കഴിയുന്നു.
ബ്ലോഗ് ജീവിതത്തിലെ മറ്റൊരു നേട്ടമാണ് ബ്ലോഗ് മീറ്റിലെ സന്ദർശനങ്ങൾ. ചെറായി മീറ്റിലെ ആരംഭം മുതൽ ഇന്ന് വരെ നടന്ന എല്ലാ മീറ്റിലും പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞു. അതിൽ എടുത്ത് പറയേണ്ട മീറ്റാണ് തുഞ്ചൻ പറമ്പ് മീറ്റ്. ഇത് വരെ രണ്ട് മീറ്റുകൾ തുഞ്ചൻ പറമ്പിൽ കഴിഞ്ഞിരിക്കുന്നു. മൂന്നാമത്തേത് 12-4-2015 ൽ നടക്കാൻ പോകുന്നു. തുഞ്ചൻ പറമ്പിൽ ആദ്യത്തെ മീറ്റിന് തലേന്ന് തന്നെ അവിടെ എത്തി ചേർന്ന എനിക്ക് തുഞ്ചൻ ജനിച്ച് ജീവിച്ച ആ മണ്ണിൽ രാത്രിയിലെ നിശ്ശബ്ദതയിൽ അലിഞ്ഞ് ചേർന്ന് നിന്നപ്പോൾ മനസിലൂടെ കടന്ന് പോയ വിചാരധാരകൾ അന്ന് ഞാൻ ഇങ്ങിനെ ഒരു പോസ്റ്റിൽ കുറിച്ചു.
"നിലാവും നിഴലും ഒളിച്ചു കളിക്കുന്ന ഈ പറമ്പില്‍ മാനത്തേക്ക് കണ്ണും നട്ട് നിന്ന എന്റെഉള്ളില്‍ നൂറ്റാണ്ട്കള്‍ക്ക് മുമ്പ് അവിടെ താമസിച്ച് തന്റെ പൈങ്കിളിയെ കൊണ്ട് കവിതപാടിച്ച ഭാഷാ പിതാവിന്റെ ഓര്‍മ അലതല്ലി. അദ്ദേഹം ഈ പറമ്പിന്റെ ഏതെങ്കിലുംഭാഗത്ത് വീട് വെച്ച് ഇത് പോലെ നിശാരംഭത്തില്‍ നിലാവ് പരന്നപ്പോള്‍ മാനത്തേക്ക്കണ്ണും നട്ട് നിന്നിരിക്കാം. നില വിളക്കിന്റെയോ മറ്റേതെങ്കിലും ദീപത്തിന്റെയോ അരണ്ടവെളിച്ചത്തില്‍ അദ്ദേഹത്തിന്റെ കളത്രം തന്റെ കാന്തന്‍ വീടിനുള്ളിലേക്ക് വരുന്നത്പ്രതീക്ഷിച്ച് ഉമ്മറപ്പടിയില്‍ കാത്തിരുന്നിരിക്കാം. തന്റെ ഈ ആവാസ സ്ഥലം അനേകങ്ങള്‍സന്ദര്‍ശിക്കുന്ന പുണ്യഭൂവായി മാറുമെന്ന് അദ്ദേഹം അന്ന് നിനച്ചിരുന്നുവോ?!നൂറ്റാണ്ടുകള്‍ക്ക് ശേഷം നാരായത്തിന് പകരം കൈവിരല്‍ കീ ബോര്‍ഡില്‍ പായിച്ച്അദ്ദേഹം സമുദ്ധരിച്ച ഭാഷയില്‍ സാഹിത്യ സൃഷ്ടി നടത്തുന്ന ഒരു പറ്റം ആള്‍ക്കാര്‍ തന്റെപറമ്പില്‍ രാത്രി വന്ന് ചേക്കേറുമെന്നും അതില്‍ ഒരുവന്‍ അദ്ദേഹത്തിന്റെ സ്മരണയില്‍ ഈമണലില് ഇരുന്ന് തന്റെ ചിന്തകളെ ഇങ്ങിനെ കെട്ട് അയച്ച് വിടുമെന്നും അദ്ദേഹം അന്ന്സങ്കല്‍പ്പിച്ചു പോലും കാണില്ല. ഭൂതവും വര്‍ത്തമാനവും സന്ധിക്കുന്ന ഈ വക ചിന്താവീചികളുമായി ഏകാന്തതയില്‍ കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത വിഷാദംപടര്‍ന്ന് കയറി. എന്താണ് ഈ ജീവിതത്തിന്റെ ഉദ്ദേശം ഒരു നാള്‍ ജനിക്കുന്നു ഒരു ദിവസംമരിക്കുന്നു. ഇതിനിടയില്‍ കുറേ വര്‍ഷങ്ങള്‍ ജീവിക്കുന്നു, പലതിലും ഭാഗഭാക്കായി.ഇതെന്തിന്, ആര്‍ക്ക് വേണ്ടി. .............”
ഇതാ ഇപ്പോള്‍ വീണ്ടും ഒരു ബ്ലോഗ് മീറ്റ് ആ മണ്ണില്‍ 2015 ഏപ്രില്‍ 12തീയതിയില്‍ നടക്കാന്‍ പോകുന്നു.
എന്റെ പ്രിയപ്പെട്ടവരേ! വരിക ആ സംഗമത്തിലേക്ക്. ജീവിതത്തിൽ ഇത് വരെ പരസ്പരം കണ്ടിട്ടില്ലാത്ത നമുക്ക് പരസ്പരം കാണുവാനും സ്നേഹം പങ്ക് വെക്കാനും കിട്ടുന്ന ഒരു അസുലഭ സന്ദര്‍ഭം ആണിത്. ബ്ലോഗ് മീറ്റില്‍ കിട്ടുന്ന അനുഭൂതി വരച്ച് കാട്ടാനോ പറഞ്ഞറിയിക്കാനോ പറ്റില്ല , അത് അനുഭവിച്ച് തന്നെ ബോദ്ധ്യപ്പെടണം. ആ അനുഭൂതിക്കായി തുഞ്ചൻ പറമ്പിലേക്ക് വിധിയുണ്ടെങ്കിൽ ഞാൻ പോകുന്നു. നിങ്ങളും വരുമല്ലോ.

അങ്ങനെ കരുതുന്നു.
ReplyDeleteആശംസകള്‍
ReplyDelete