വിവാഹ മോചനത്തിനായി തയാറെടുത്ത് നിൽക്കുന്ന ഒരു ദാമ്പത്യബന്ധ കേസിൽ ഭാര്യയാണ് വേർപിരിയാൻ തിടുക്കം കാട്ടിയിരുന്നത്. കല്യാണം കഴിഞ്ഞ് രണ്ട് വർഷം തികഞ്ഞിട്ടില്ല, കുട്ടികളുംഇല്ല. ആ കാര്യത്തിൽ അൽപ്പം പ്ലാനിംഗ് ഉണ്ടെന്ന് കൂട്ടിക്കോളീൻ.
വിവാഹ മോചനത്തിനായി ഭാര്യ ഉന്നയിച്ചിരുന്ന കാരണങ്ങളിൽ ഒരെണ്ണം ഭർത്താവ് ചൂണ്ട ഇട്ട് മീൻ പിടിക്കാൻ പോകുന്നു എന്നതാണ്. ശരിയാണ് ഒഴിവ് സമയങ്ങളിൽ ഒരു ഹോബിയെന്ന വണ്ണം കൂട്ടുകാരുമായി ചേർന്ന് ചൂണ്ട ഇടുക ചെറുപ്പം മുതലേ ഉള്ള അയാളുടെ ശീലമാണ് . അവൾക്ക് അത്ര നിർബന്ധമാണെങ്കിൽ അതങ്ങ് നിർത്തിയേക്കാം എന്നയാൾ കൂട്ടി ചേർത്തു.രേഖപ്പെടുത്താത്ത മറ്റ് ചില കാരണങ്ങൾ സംഭാഷണ മദ്ധ്യേ ഭാര്യ പറഞ്ഞത് രസകരമാണ്. പഴയ പ്രീ ഡിഗ്രീ പൂർത്തിയാക്കാത്ത ഭർത്താവ് കൂലിവേല ജോലിയിലൂടെ ദിനസരി നല്ല ശമ്പളം വാങ്ങുന്നുണ്ട്. പക്ഷേ വൈകുന്നേരങ്ങളിൽ ജോലിയും കഴിഞ്ഞ് വിയർത്തൊലിച്ച് വീട് പടി വാതിൽക്കൽ എത്തുന്ന അയാൾ ഭാര്യയെ വിളിക്കുന്നത് "എടിയേയ്" എന്നാണ് പോലും. "ഒരു സംസ്കാരവും ഇല്ലാത്ത കാട്ട് മാക്കാൻ" ബിരുദ പഠനം പൂർത്തിയാക്കിയിട്ടില്ലാത്ത ഭാര്യ രോഷം കൊണ്ടു. മാത്രമല്ല, ആര് നിന്നാലും അയാൾക്ക് ഒരു കൂസലുമില്ല, ദേഷ്യം വരുമ്പോൾ തെറി വിളിക്കും. "എന്റെ തൊലി പൊളിഞ്ഞ് പോകും സാറേ അത് കേൾക്കുമ്പോൾ..... ഇയാൾ ആ സീരിയലുകൾ ഒന്ന് കണ്ട് പഠിക്കട്ടെ. അതിലെ ഭാര്യമാരെ ഭർത്താക്കന്മാർ എങ്ങിനെയാ വിളിക്കുന്നതെന്നും സ്നേഹിക്കുന്നതെന്നും...." ഓ! അപ്പോൾ അതാണ് കാര്യം. ഈ പാവം നാട്ടിൻപുറത്ത്കാരൻ നാളികേര പരുവം ഭർത്താവിന് സീരിയൽ കണ്ട് പഠിക്കാൻ സമയവുമില്ല, അയാൾ അങ്ങിനെ മരം ചുറ്റി പ്രേമിക്കാൻ ഒരുക്കവുമില്ല." അവൾ ഒരു കോഴിക്കാൽ പൊരിച്ചത് ചോദിക്കുമ്പോൾ ഒരു മുഴുവൻ കോഴി പൊരിച്ചത് ആ കഴുവർടാ മോൾക്ക് ഞാൻ വാങ്ങി കൊടുക്കും എന്നിട്ടും എനിക്കു സ്നേഹമില്ലാ അവളുടെ സീരിയൽ ഭർത്താക്കന്മാർക്കാണ് സ്നേഹമെങ്കിൽ പോകട്ടെ സാറേ! അവളുടെ പാട് നോക്കി." ഭർത്താവിനും ഒരു കൂസലില്ല.
ഈ നാളികേര ഭർത്താവിന്റെ തൊണ്ടും ചകിരിയും ചിരട്ടയും മാറ്റി അകത്തെ രുചികരമായ കാമ്പും മധുരമുള്ള വെള്ളവും ആസ്വദിക്കാൻ ആ ഭാര്യ ഒരുക്കമില്ല. അവളുടെ സങ്കൽപ്പത്തിലെ ഭർത്താവ് സീരിയലിലെ/സിനിമയിലെ ചോക്ലറ്റ് കുമാരനാണല്ലോ!!! ഭർത്താവിന്റെ ഭാഗത്തും ഒരു വിട്ട് വീഴ്ചയുമില്ല. പിന്നെങ്ങിനെ കോയാ! ഈ പ്രശ്നം പരിഹരിക്കും?!!

പൊരുത്തമില്ലാത്ത പൊരുത്തക്കേടുകള്‍
ReplyDeleteനാളികേരമാണെന്നത് കൊണ്ട് ഒരു വിശേഷവുമില്ല. മണ്ഡരി വന്നതോ പേടോ ഒക്കെയാവും.
ReplyDeleteഭര്‍ത്താവാണ് പോലും ഭര്‍ത്താവ് ..!!!
ReplyDeleteപുറം മോടികളിലാണ് എല്ലാവര്ക്കും താല്പര്യം . അതാണായാലും പെണ്ണായാലും .
ബാലിശമായ കാരണങ്ങള്‍ നിരത്തുന്ന ഭാര്യയും എന്ത് വന്നാലും മാറാന്‍ തയ്യാറാവാതെ നില്‍ക്കുന്ന ഭര്‍ത്താവും. പിന്നെ എന്തു ചെയ്യാന്‍. കഷ്ടം.
ReplyDeleteചെയ്തു പോയ വിഡ്ഢിത്തം ഓര്‍ത്തു ഒരിക്കല്‍ അവര്‍ ഖേധിക്കും....
ReplyDeleteനാളികേരവും കുങ്കുമപ്പൂവും എങ്ങനെ ചേര്‍ന്നുപോകും..
ReplyDeleteകുങ്കുമപ്പൂവിനു മിനിമം അമ്മക്കിളിയുടെ വകതിരിവെങ്കിലും വേണ്ടേ... ?