Thursday, September 26, 2013

മധുര പതിനേഴ് കാരീ....

 പുസ്തകങ്ങൾ , സിനിമാ എന്നിവ അതാത്  കാലത്തെ പ്രതിനീധികരിക്കും. അതായത് നാട്ടിലെ നടപ്പ് ശീലം  അതിലൂടെ വെളിവാകും. സിനിമാഗാനങ്ങളും   ഇതേ  പോലെ തന്നെ.  ചില  സിനിമാ  ഗാനങ്ങൾ  കേൾക്കുമ്പോൾ   ഇപ്പോഴത്തെ അന്തരീക്ഷത്തിൽ,   അത് എഴുതിയവരെയും  പ്രസിദ്ധപ്പെടുത്തിയവരെയും  ശിക്ഷിക്കേണ്ടി  വരുമെന്നാണ് തോന്നുന്നത്. ഇതാ  വായിച്ചിട്ട് നിങ്ങൾ  തീരുമാനിക്കുക:

 പതിനാറ്   വയസ്സ് കഴിഞ്ഞാൽ  പുളകങ്ങൾ  പൂത്ത് കഴിഞ്ഞാൽ
പതിവായി  പെൺകൊടിമാരൊരു  മധുര സ്വപ്നം  കാണും.  (സിനിമാ ഓർമ്മ  വരുന്നില്ല)

മധുര പതിനേഴായിട്ടാരും  മാല  ഇട്ടില്ലേ  നിന്നെ  മാല  ഇട്ടില്ലേ  (  സിനിമാ-കടലമ്മ)

മനസ്സമ്മതം  തന്നാട്ടെ  മധുരം  നുള്ളി  തന്നാട്ടേ
മധുര പതിനേഴ് കാരീ വിരുന്ന്കാരീ വിരുന്ന്കാരീ ( സിനിമാ-ഭാര്യ)

 എന്തിനാ പഴയ  സിനിമാകൾ.   പുതിയത്  തന്നെ  കണ്ടോ സിനിമാ വെള്ളരിപ്രാവിന്റെ ചങ്ങാതി.

പതിനേഴിന്റെ പൂങ്കരളിൽ പാടത്ത്  പൂവിട്ടതെന്താണ്
ഈ  ദുനിയാവിലുള്ള  ആട് ,മാട്  കോഴി, മാൻ ,  മയിൽ ,  ഒട്ടകം, മനുഷ്യർ, ജിന്ന്  എല്ലാവർക്കും  ഈ പാട്ട് പാടി  മധുരപതിനേഴിനെ  സ്വപ്നം കാണാം. മാപ്ലാര്/മേത്തന്മാർ  പാടി  പോയാൽ  തീർന്ന്   സംഭവം!   പിന്നെ  ഈ  ദുനിയാവിൽ  പൊട്ടുന്ന  അമിട്ടിന്  കയ്യും  കണക്കുമില്ലാ  കോയാ.

5 comments:

  1. മാപ്ലാര്/മേത്തന്മാർ പാടി പോയാൽ തീർന്ന് സംഭവം! പിന്നെ ഈ ദുനിയാവിൽ പൊട്ടുന്ന അമിട്ടിന് കയ്യും കണക്കുമില്ലാ കോയാ.

    ReplyDelete
  2. പാട്ടിലപ്പടി
    പയറ്റിലിപ്പടി

    ReplyDelete
  3. -പതിനേഴിന്റെ പൂങ്കരളിൽ പാടത്ത് പൂവിട്ടതെന്താണ്-

    അതാണു കോയാ സംഗതി. പതിനേഴാവുമ്പോൾ പാടത്ത് പൂവിട്ടതേയുള്ളൂ.. ഇനി കായ്പ്പിടിക്കണം, മൂക്കണം, പാകമാവണം. അപ്പൊഴേയ്ക്ക് ഒരു ഇരുപത് ഇരുപത്തൊന്ന് വയസ്സാവും. ഇതിനൊന്നും ക്ഷമയില്ലാതെ പൂവിട്ട ഉടനെ അത് പൊട്ടിച്ചു കൈക്കലാക്കാൻ നോക്കുന്നത് ശരിയല്ല കോയാ

    ReplyDelete
    Replies
    1. ഇങ്ങനൊന്നും പറയരുത്....പറഞ്ഞാൽ "പിന്നെ ഈ ദുനിയാവിൽ പൊട്ടുന്ന അമിട്ടിന് കയ്യും കണക്കുമില്ലാ കോയാ." :)

      Delete
  4. മകളെ യത്ര വയസ്സിലാണ് കല്യാണം കഴിച്ചു കൊടുകേണ്ടന് രക്ഷിതവിനെല്ലേ അറിയൂ. അതവര്‍ ചെയ്തോട്ടെ. അവര്‍ക്കില്ലാത്ത ബെജാര്‍ നമുക്ക് വേണ്ട. ബഷീര്‍ ദോഹ

    ReplyDelete