Saturday, April 17, 2010

മാനം നിറഞ്ഞ മഴക്കാറേ....





മാനം നിറഞ്ഞ മഴക്കാറേ!
കോരിക്കെട്ടി പെയ്യരുതേ
മനസ്സ്‌ നിറഞ്ഞ നൊമ്പരമേ!
വിങ്ങിപ്പൊട്ടി കരയരുതേ...
ഇതു യേശുദാസ്സ്‌ പണ്ടു ഹൃദയം തുറന്നു പാടിയത്‌....ഇന്നു...
മാനം നിറഞ്ഞ മഴക്കാറേ!
തകർത്തു വാരി പെയ്യണമേ....എന്നു തിരുത്തി പാടുന്നു.
കഠിനമായ ചൂടു നിറഞ്ഞ ഈ വേനൽക്കാലത്തു കാത്തു കാത്തിരുന്ന മധുര മനോഹരിയായ വേനൽ മഴ .....അവൾ ഇന്നു ഇങ്ങ്‌ എത്തും ....അവൾ ഇന്നു തീർച്ചയായും വരും എന്ന പ്രതീക്ഷ നൽകിക്കൊണ്ടു ഇന്നു സായാഹ്നത്തിൽ പ്രകൃതിയിൽ കണ്ട ദൃശ്യങ്ങൾ.

5 comments:

  1. ചിത്രങ്ങളിൽ ക്ലിക്കു ചെയ്തു കാണുക.

    ReplyDelete
  2. എന്നിട്ട് പെയ്തോ? ഷാർജയിൽ പൊതുവെ തെളിഞ്ഞ മാനമായിരുന്നു. മഴപെയ്യാതിരിക്കാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടായിരുന്നു. :)

    ReplyDelete
  3. പ്രിയ പള്ളിക്കുളം, തകർത്തു പെയ്തു ഇന്നലെ വേനൽ മഴ;കൂട്ടിനു മറ്റേ ആളും ഉണ്ടായിരുന്നു മിന്നൽ ചേട്ടൻ!ഇടിയും മഴയുമായി ഭൂമി അൽപ്പം തണുത്തു.മഴക്കാറു കാണാൻ വന്നതിനു നന്ദി.

    ReplyDelete
  4. ദൃശ്യവിരുന്ന് കൊള്ളാം,കാറ്മേഘങ്ങളും...
    കൊട്ടാരക്കരയില്‍ നല്ല മഴ കിട്ടിയല്ലൊ,ഇത്തിരി
    ഇങ്ങ് കണ്ണൂരേക്കും പാര്‍സലാക്കൂ..ഷരീഫ് ഭായീ..
    നാലഞ്ചുദിവസങ്ങളായി അന്തരീക്ഷം മൂടിക്കെട്ടിയ
    നിലയില്‍..ശക്തമായ ഇടിമിന്നല്‍ പിന്നണിയുണ്ട്.
    പക്ഷെ,നോ മഴ..

    ReplyDelete
  5. തീർച്ച ആയും അവിടെയും മഴപെയ്യും. ഇവിടെ രണ്ടു മൂന്നു ദിവസമായി വൈകുന്നേരങ്ങളിൽ ഇടിയും മഴയും ഉണ്ടാകുന്നു. അതു വടക്കോട്ടു വന്നു കൊള്ളും. മഴക്കാറു കാണാൻ വന്നതിനു നന്ദി.

    ReplyDelete