Sunday, November 1, 2009

അധിനിവേശ ഭീകരര്‍ഇതു ചങ്കരന്‍
അവന് ദുഃഖം വരുമ്പോള്‍ പ്രകടമാകുന്ന ഭാവങ്ങളാണ് ചിത്രങ്ങളില്‍ . അവനെ എടുക്കാനുംആശ്വസിപ്പിക്കാനും ആവശ്യപ്പെടുന്ന ഭാവങ്ങള്‍.
ഒരു യാത്ര
കഴിഞ്ഞു ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ങ്കരനെ ഭാവത്തിലാണ് കണ്ടത്ചക്കിയെ അവിടെ എങ്ങും കണ്ടില്ല. അവര്‍ ഒരു നിമിഷവും പരസ്പരം പിരിഞ്ഞിരിക്കുന്നവരല്ല.
ചക്കിയെയും ചന്കരനെയും പ്രസവിച്ചു നാലാം ദിവസം അവരുടെ തള്ളയെ പട്ടി കടിച്ചു കൊന്നു.
.. കണ്ണ്വിരിയാത്ത കുഞ്ഞുങ്ങളെ ഫില്ലര്‍ ഉപയോഗിച്ചു പാല്‍ കൊടുത്തു വളര്‍ത്തി വലുതാക്കി.(മേയ്‌ പന്ത്രണ്ടുസെപ്ടം ബര്‍ ഇരുപതു എന്നീ തീയതികളില്‍ യഥാക്രമം "ആത്മബലി" "യുദ്ധമല്ല വെറും തമാശ" എന്നീ പേരുകളില്‍ ഇവരുടെ കഥ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു.)
തള്ള പൂച്ചയുടെ പരിശീലനം ഒന്നും ലഭിക്കാത്ത ചക്കിയും ചങ്കരനും നൈസര്‍ഗിക ഗുണം കൊണ്ടുമാത്രം മരത്തില്‍ കയറാനും കുത്തി മറിയാനും മറ്റും പഠിച്ചു . ഞങ്ങളുമായുള്ള കൂട്ട് ജീവിതത്തില്‍ നിന്നുംഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഏറെക്കുറെ അവര്‍ക്ക്‌ മനസിലാകുമായിരുന്നു. യവ്വനമായപ്പോള്‍ ചക്കിഅടുത്ത വീട്ടിലെ ഒരുത്തനുമായി അടുപ്പത്തിലായി.ചങ്കരന്‍ അപ്പോള്‍ ദുഖഭാവം കാണിച്ചു. അവന്‍ദയനീയമായി കരഞ്ഞു നടന്നു. വില്ലന്‍ പൂച്ച മാതാപിതാക്കളാല്‍ വളര്‍ത്ത പ്പെട്ടവനും ചങ്കരന്‍മനുഷ്യരാല്‍ വളര്‍ത്ത പ്പെട്ടവനും ആകയാല്‍ വില്ലനുമായുള്ള അടിപിടിയില്‍ സ്വാഭാവികമായിചങ്കരനായിരുന്നു പരാജയം. ഞാന്‍ പലപ്പോഴും അവനെ ഉപദേശിച്ചു,
"വിട്ടുകളയെടോ, അവളല്ലെങ്കില്‍ വേറൊരുത്തി"
"മ്യാവൂ...." അവന്‍ മൂളും
ഇതിനിടയില്‍ അവനും വേറൊരുത്തിയെ ലൈനടിക്കാന്‍ നോക്കിയെങ്കിലും അപര ക്രുദ്ധയായിചീറിയപ്പോള്‍ ചങ്കരന്‍ വീട്ടിലേക്ക് തിരികെ മണ്ടി പാഞ്ഞു വന്നതിനു ഞാന്‍ സാക്ഷി. ഞാന്‍ അവനോടുപറഞ്ഞു," പ്രതിഷേധമൊന്നും കണക്കില്‍ എടുക്കെന്റെടോ യൂ ക്യാന്‍ പ്രൊസീഡ്... അവള്‍വഴങ്ങും."
"മ്യാവൂ....മ്യവോഓ." ചങ്കരന്‍
, എന്നോട് മറുപടി പറഞ്ഞു. അതായത് " എനിക്ക് മെനക്കെടാന്‍വയ്യാ...". എന്ന്
ചക്കിയുടെ വഴിവിട്ട പോക്ക് ചങ്കരനെ ദുഖിതനാക്കിയപ്പോള്‍ എന്റെ ഭാര്യ അവന് വേണ്ടി എന്റെ മുമ്പില്‍വക്കാലത്ത് ഫയല്‍ ചെയ്തു, വാദം നടത്തി.
"അവള്‍ വല്ലിടത്തും പോയി ഇനി മൂന്നു നാലു കുഞ്ഞുങ്ങളുമായി ഇവിടെ കയറി വന്നാല്‍ ഇനി ഇവിടെപൂച്ച കുഞ്ഞുങ്ങള്‍ക്ക് ഫില്ലറില്‍ പാല് കൊടുക്കാനും വളര്‍ത്താനും
എനിക്ക് വയ്യ."
ഭാര്യ പറയുന്നതില്‍ കാര്യമുന്റെന്നു
എനിക്ക് തോന്നിയപ്പോള്‍ ഞാന്‍ ചക്കിയെ നിയന്ത്രിച്ചു. വില്ലനെകല്ലെടുത്ത്‌ എറിഞ്ഞു ഓടിച്ചു.
കുറച്ചു കാലം ചക്കിയും ചങ്കരനും രമ്യതയില്‍
കഴിഞ്ഞു .
അങ്ങിനെ ഇരിക്കെ ഞങ്ങള്‍ ഒരു യാത്ര പോയി. തിരികെ വന്നപോഴാണ് ചന്കര നെ ശോകമൂകനായികണ്ടത്. അവന്‍ എന്റെ നേരെ കൈനീട്ടി കാണിച്ചു. അവനെ എടുക്കാനും താലോലിക്കാനും .
കയ്യിലുള്ള ക്യാമറയില്‍ ഞാന്‍ അവന്റെ ഭാവങ്ങള്‍ പകര്‍ത്തി.
" എന്തു പറ്റിയെടോ, വില്ലന്‍ പിന്നെയും വന്നു അവളെ
കണ്ണ് കാണിച്ചു കൊണ്ടു പോയോ"? ഞാന്‍അവനോടു ചോദിച്ചു.
"മ്യാവൂ.... മ്യാവൂ...." ചങ്കരന്‍ ദയനീയമായി കരഞ്ഞു. അതല്ലാ കാരണമെന്ന് അര്‍ത്ഥം.
അപ്പോഴാണ്‌ എന്റെ നോട്ടം പുരയിടത്തിലേക്ക് പോയത്.
അവിടെ കാക്കകള്‍ വലിയ ശബ്ദത്തില്‍ കരഞ്ഞു പറക്കുന്നു. ഉള്ളില്‍ കൂടി ഒരു വെള്ളിടി പാഞ്ഞു. ഞാന്‍ ഓടിച്ചെന്നു നോക്കി. ഹൊ!
ചക്കി കടിച്ചു കീറി കൊല്ലപ്പെട്ടിരിക്കുന്നു .
ഭാര്യ കാഴ്ച കണ്ടു കരഞ്ഞു.
ചങ്കരനും ഒപ്പം ദയനീയമായി കരഞ്ഞു. "....മ്യാവൂ....."
"പട്ടികള്‍ ഇന്നലെ പൂച്ചകളെ ഓടിക്കുന്നത് കണ്ടു സാറേ" അയല്‍ക്കാരന്‍ പറഞ്ഞു
"
ചന്കരനെ എങ്ങിനെ
സമാധാനിപ്പിക്കുമെന്നു എനിക്കറിയില്ല.
ഇതെന്തൊരു ലോകം!!!
ശാന്തതയോടെ സമാധാനത്തോടെ കഴിയുന്നവരുടെ മേല്‍ അധിനിവേശം നടത്തുക! നിരപരാധികളായ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും
ജീവൻ കവർന്നെടുക്കുക.
" അധിനിവേശ ഭീകരരുടെ ക്രൂരതക്കു എതിരെ നമുക്കു ശക്തിയായി പ്രതിഷേധിക്കാംചങ്കരാ....അല്ലാതെന്തു ചെയ്യാനാണു" ഞാൻ അവന്റെ തലയിൽ തലോടി സമാധാനിപ്പിച്ചു.
" മ്യാവൂ" ചങ്കരൻ പതുക്കെ പറഞ്ഞു. "അതെ" എന്നു.

1 comment:

  1. മ്യാവു ....മ്യാവു ....മ്യാ.....................വു................

    ReplyDelete