വളരെ വർഷങ്ങൾക്കു മുമ്പു നടന്നു സംഭവം. സ്ഥലം ആലപ്പുഴയിലെ വട്ടപ്പള്ളി പ്രദേശം. വട്ടപ്പള്ളിയുടെ പ്രത്യേകത എന്റെ "ദോശ" കഥയിൽ ഞാൻ പറഞ്ഞിരുന്നു. വട്ടപ്പള്ളി നിവാസികൾ തൊണ്ണൂറ്റി ഒൻപതു ശതമാനവും യാഥാസ്തിക മുസ്ലിംകളാണു. പ്രത്യേക സംസ്കാരവും രീതികളും നഗരത്തിലെ ഇതര ഭാഗങ്ങളിൽ നിന്നും അവരെ വ്യത്യ്സ്ഥരാക്കി. കഥ നടക്കുമ്പോൾ എനിക്കു 11 വയസ്സ് പ്രായം. സ്കൂൾ സമയം കഴിഞ്ഞാൽ പിന്നീടു ഞങ്ങളുടെ പരിപാടി പന്തു കളിയാണു. ഫുട്ബാളല്ല; ഒറ്റയും പെട്ടയും എന്നാണു ആ കളിയുടെ പേരു. ക്രിക്കറ്റ് പന്തിന്റെ വലിപ്പമുള്ള റബ്ബർ പന്താണു കളിക്കായി ഉപയോഗിച്ചിരുന്നതു. ആ കാലഘട്ടത്തിൽ വട്ടപ്പള്ളിയിൽ പൂഴിമണൽ നിറഞ്ഞ വെളിപ്രദേശങ്ങൾ ധാരാളമായി ഉണ്ടായിരുന്നു.. അവിടെയാണു ഞങ്ങൾ പന്തു കളിച്ചിരുന്നതു.ഇന്നു ആ മൈതാനങ്ങളെല്ലാം നിറയെ വീടുകളായിരിക്കുന്നു. പറമ്പുകൾ മുള വാരിയും പത്തലും ഉപയോഗിച്ചുള്ള വേലികൾ കൊണ്ടു തിരിച്ചിരുന്നു. ഈ വേലികളിൽ മുകൾ ഭാഗം ഓല കൊണ്ടു മറക്കും, അടി ഭാഗം മറക്കാറില്ല. അന്നു വാശിയേറിയ കളി നടന്നു കൊണ്ടിരിക്കുകയായിരുന്നു. അബ്ദുൽഖാദർ അടിച്ച പന്തു ഞങ്ങളുടെ തലക്കു മീതെ ചീറിപ്പാഞ്ഞു ദൂരയുള്ള പറമ്പിലെ വേലി മൂലയിലേക്കു ഉരുണ്ടു. ഞാനും കൂട്ടുകാരൻ ഷുക്കൂറും പന്തിന്റെ പുറകേ പാഞ്ഞു വേലി മൂലയിലെത്തി. ഷുക്കൂറാണു മുമ്പിൽ. ഈ വേലിയുടെ അടിഭാഗവും ഓലകൊണ്ടു മറച്ചിട്ടില്ല. വേലിക്കപ്പുറം മൂലയിൽ ആരോ ഇരുന്നു മൂത്രം ഒഴിക്കുന്നു. മൂത്രം ഒഴിപ്പു പൂർണ്ണമാകാതിരുന്നതിനാലായിരിക്കാം ഷുക്കൂർ പന്തിനു നേരെ ഓടി വന്നപ്പോൾ പെട്ടെന്നു അയാൾക്കു എഴുന്നേറ്റു മാറാൻ കഴിയാതെ വന്നതു. മൂത്രം ഒഴിപ്പു ഒരുവിധം പൂർണ്ണമായപ്പോൾ അയാൾ ചാടി എഴുന്നേറ്റു. പക്ഷേ അതിനു മുമ്പു തന്നെ ഷുക്കൂർ കാണാൻ പാടില്ലാത്തതെല്ലാം കണ്ടു കഴിഞ്ഞിരുന്നു. അവൻ അലറി നിലവിളിച്ചു. " ഹെന്റള്ളോാ പട്ടാണി ഇക്കായെ മാർക്കം ചെയ്തിട്ടില്ലേ....യ്" എവിടെ നിന്നോ വട്ടപ്പള്ളിയിൽ വന്നു താമസിക്കുന്ന പഠാണി സമുദായത്തിൽ പെട്ട സുലൈമാൻ ഖാൻ ആയിരുന്നു അതു. ഞങ്ങൾ കുട്ടികൾ പ്രായത്തിനു മൂത്ത പുരുഷന്മാരെ പേരിനോടൊപ്പം "ഇക്കാ" ചേർത്തു വിളിക്കും.പോലീസുകാരനെ പോലീസിക്കാ, കപ്പലണ്ടിക്കാരനെ കപ്പലണ്ടി ഇക്കാ എന്നിങ്ങനെ. സുലൈമാൻ ഖാനെ പട്ടാണി ഇക്കാ എന്നാണു ഞങ്ങൾ വിളിച്ചിരുന്നതു. പട്ടാണി ഇക്കാ ഞങ്ങളെ നോക്കി അമർത്തിയ സ്വരത്തിൽ പറഞ്ഞു. "മിണ്ടല്ലേടാ പന്നീ മിണ്ടാതിരുന്നാൽ, പത്തിരീം ഇറച്ചീ ബാങ്ങിത്തരാം." ഷുക്കൂർ അതു ചെവിക്കൊണ്ടില്ല. അവൻ അമ്പരപ്പിലും ആവേശത്തിലുമായിരുന്നു. ഇത്രേം പ്രായമായിട്ടും അറ്റം കളയാതെ നടക്കുന്നോ ഹമുക്ക്. അവൻ പിന്നെയും കൂവിയാർത്തു. "പട്ടാണി ഇക്കായെ കണ്ടിച്ചിട്ടില്ലേ" ഷുക്കൂറിന്റെ കൂവലും നിലവിളിയും കേട്ടു കളിച്ചു കൊണ്ടിരുന്നവരും കാഴ്ച്ചക്കാരും രംഗത്തെത്തി. അപ്പോഴേക്കും പട്ടാണി ഇക്കാ സ്ഥലം വിട്ടിരുന്നു. " എന്താടാ കാര്യം"? അവ്വക്കരിക്കാ ചോദിച്ചു. ടിയാൻ പള്ളി മഹൽ ഭാരവാഹിയാണു. "പട്ടാണി ഇക്കായുടെ പുഞ്ഞാണി ഞാൻ കണ്ടു. അതു കണ്ടിച്ചിട്ടില്ല" ഷുക്കൂർ പറഞ്ഞു. അവന്റെ മുഖത്തെ അതിശയം ഇനിയും മാഞ്ഞിരുന്നില്ല. " സത്യം പറയെടാ ബലാലേ, നീ കണ്ടോ അതു" അവ്വക്കരിക്കാ വിരട്ടി. "അള്ളാണെ, മുത്തുനബിയാണെ, പള്ളി പുരയിലെ ഉസ്താദിന്റെ മുട്ടുകാലാണെ സത്യം , പട്ടാണി ഇക്കാ മുള്ളുന്നതു ഞാൻ നോക്കി, ഇക്കാടെ സംഗതി ഞാൻ കണ്ടു.അതു കണ്ടിച്ചിട്ടില്ല" ഷുക്കൂർ ആണയിട്ടു പറഞ്ഞു. നിമിഷത്തിനുള്ളിൽ വട്ടപ്പള്ളിയിൽ വാർത്ത പരന്നു.പട്ടാണിക്കു സുന്നത്തു നടത്തിയിട്ടില്ല. പട്ടാണി ഇക്കാക്കു നാൽപ്പതു വയസ്സു പ്രായം കാണും. " അതാണു ഹമുക്കു പെണ്ണു കെട്ടാത്തതു" ഹമീദു മൂപ്പൻ പറഞ്ഞു.കൂടി നിന്നവർക്കും ഗുട്ടൻസ്സ് പിടികിട്ടി. സുലൈമാൻ ഖാൻ വിവാഹം കഴിക്കാത്തതു ചേലാ കർമ്മം നടാത്തതിനാലായിരുന്നു. കല്യാണം കഴിച്ചിരുന്നെങ്കിൽ ആദ്യ രാത്രിയിൽ തന്നെ പെണ്ണു വിളിച്ചു കൂവില്ലേ, പുതിയാപ്ലയുടെ സംഗതി നടന്നിട്ടില്ലെന്നു. വാർത്ത മഹല്ലിലെത്തി. മഹല്ലു ഭാരവാഹികൾ സുലൈമാന്റെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കി. " ഭായി ചെറുപ്പത്തിലേ നാടു വിട്ടിരുന്നു;ഒരുപാടു നാളു കഴിഞ്ഞാണു തിരികെ വന്നതു. "സഹോദരി പറഞ്ഞു. അപ്പോൾ അതാണു കാര്യം. സുന്നത്തു നടത്തേണ്ട പ്രായത്തിൽ സുലൈമാൻ നാടു വിട്ടിരുന്നു. പിന്നീടു തിരികെ വന്നപ്പോൾ പ്രായം ഏറെ കഴിയുകയും ചെയ്തിരുന്നു. എന്തായാലും മഹല്ലു ഭാരവാഹികൾ സുലൈമാനെ കസ്റ്റഡിയിലെടുത്തു. അന്നു ആശുപത്രിയിൽ ചേലാ കർമ്മം നടത്തികൊടുക്കാറില്ല.ഒസ്സാൻ മെയ്തീൻ കുഞ്ഞിനെ സുലൈമാന്റെ സുന്നത്തു നടത്താൻ മഹല്ലു ഭാരവാഹികൾ ചുമതലപ്പെടുത്തി. " എന്തിന്റെ പുറത്തു വെച്ചു പടച്ചോനേ! ഈ മൂത്ത തൊലി വെട്ടും;പുളി മുട്ടു തന്നെ വേണ്ടി വരും." മൈതീൻ കുഞ്ഞു പിറുപിറുത്തു.. പിന്നെന്തു നടന്നെന്നോ, സുന്നത്തു എങ്ങിനെ നടത്തിയെന്നോ എനിക്കറിയില്ലാ.പട്ടാണി ഇക്കായെ രണ്ടാഴ്ച്ച ഞങ്ങൾ കണ്ടില്ല. അതു കഴിഞ്ഞു കാലുകൾ അൽപ്പം അകത്തിവെച്ചു റോഡിലൂടെ ടിയാൻ നടക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്കു കാര്യം പിടികിട്ടി. സംഗതി നടന്നു കഴിഞ്ഞിരിക്കുന്നു. മറ്റൊന്നു കൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ടു. ഈ സംഭവത്തിനു ശേഷം ആറു മാസം കഴിഞ്ഞു പട്ടാണി ഇക്കായുടെ നിക്കാഹു നടന്നു. ഞങ്ങൾ കുട്ടികൾക്കു ആദ്യ സഫിൽ തന്നെ ബിരിയാണിയും കിട്ടി.
("ഒരുമെഡിക്കൽകോളേജുഡയറിക്കുറിപ്പു" പതിനെട്ടാംഭാഗംപോസ്റ്റ്ചെയ്യുന്നു. പൂർണമായിമനസ്സിലാക്കാൻമുൻപോസ്റ്റുകൾവായിക്കുക) ഈഡയറിക്കുറിപ്പുകൾഅടുത്തപോസ്റ്റിൽഅവസാനിപ്പിക്കാമെന്നുകരുതുന്നു. ഈകുറിപ്പുകൾപ്രസിദ്ധീകരിച്ചപുസ്തകംഒറ്റഇരുപ്പിൽവായിക്കുമ്പോൾലഭിക്കുന്നവായനാസുഖംപലദിവസങ്ങളിൽബ്ലോഗിൽഭാഗങ്ങളായിവായിക്കുമ്പോൾഅനുഭവപ്പെടണമെന്നില്ല. ഭാഗങ്ങളായിവായിക്കുമ്പോള്വിരസതഉളവാകുമോഎന്നുഞാൻശങ്കിക്കുന്നു. ഇനിയുള്ളദിവസങ്ങളിലെകുറിപ്പുകൾസൈഫുവിന്റെരോഗശമനത്തെയുംമറ്റുംപ്രതിപാദിക്കുന്നതാകയാൽഅതിലെപ്രസക്തമായഭാഗങ്ങൾമാത്രംഈപോസ്റ്റിൽഇടാമെന്നുംപുസ്തകത്തിന്റെഅവസാനഭാഗവുംശേഷംസൈഫുവിന്റെഅനുഭവങ്ങളും (അതുപുസ്തകത്തിൽഇല്ല) അടുത്തപോസ്റ്റിൽപ്രസിദ്ധീകരിക്കാമെന്നുംവിചാരിക്കുന്നു. 03-12-1997 ഇന്നുസൈഫുഅവന്റെഗദഐ.വി, സ്റ്റാന്റിൽതൂക്കിഇട്ടുവരാന്തായിൽഇരുന്നുവാഹനങ്ങളെനിരീക്ഷിച്ചു. കുറെനേരംകഴിഞ്ഞുഅവൻഎന്നോടുചോദിച്ചു, മോട്ടോർകാർപ്രചാരത്തിൽവരുന്നതിനുമുമ്പുഈനിരത്തിൽകൂടിഏതുവാഹനമാണുസഞ്ചരിച്ചിരുന്നതുഎന്നു. രാജഭരണകാലത്തെവാഹനങ്ങളെപ്പറ്റിഅവൻചോദിച്ചപ്പോൾഞാൻഅവനെബലമായിഎഴുന്നേൽപ്പിച്ചുമുറിക്കുള്ളിലാക്കി. തലച്ചോറിനുആയാസംകൊടുക്കനുള്ളസമയമല്ലിതു. "ചിന്താസ്വാതന്ത്ര്യംപോലുംഅനുവദിക്കില്ലേ "എന്നുചോദിച്ചുഅവൻപിണങ്ങികിടന്നു. കുറച്ചുകഴിയുമ്പോൾഅവന്റെപിണക്കംമാറുംഎന്നെനിക്കറിയാം. വല്ലപ്പോഴുംഅൽപ്പംപിണങ്ങുന്നതുംനല്ലതാണു. രോഗത്തിൽനിന്നുംമുക്തിനേടിസാധരണജീവിതത്തിലേക്കുതിരിച്ചുവരുന്നുഎന്നതിനുതെളിവാണല്ലോഇണക്കവുംപിണക്കവും. 04-12-1997 സി.പികുത്തിവെപ്പു 8 മണിക്കൂർഇടവിട്ടാക്കി. ക്ലോറോമയ്സിൻഐ.വി. നിർത്തി. പകരംആമരുന്നുക്യാപ്സൂൾ 6 മണിക്കൂർഇടവിട്ടുകൊടുക്കുന്നു. എത്രമാത്രംമരുന്നുകൾഅവന്റെശരീരത്തിൽകടത്തിവിടുന്നു. ഇതെല്ലംഅവനെഎങ്ങിനെബാധിക്കുംഎന്നറിയില്ല. മോഡേൺമെഡിസിനിൽഒരുകാലഘട്ടത്തിൽസൽഫാമരുന്നുകൾകൊട്ടിഘോഷിക്കപ്പെട്ടതുംദൂഷ്യഫലങ്ങൾകണ്ടുപിന്നീടുഉപേക്ഷിക്കപ്പെട്ടതുംഓർമ്മവന്നു. അതുപോലെപെൻസിലിനുംക്ലോറോമയ്സിനുംഇപ്പോൾസ്വീകാര്യമെങ്കിലുംഒരുകാലത്തുതൂത്തെറിയപ്പെടും. ഈഔഷധങ്ങളെല്ലാംവിഷമയമാണു. വിഷംശരീരത്തിനുദോഷവുമാണു. പറഞ്ഞിട്ടുഎന്തുഫലം! പകരംവിജയകരമായചികിൽസാരീതിഒന്നുമില്ല. എല്ലാചികിൽസാരീതികളുംഒരുമിച്ചുഒരുസ്ഥപനത്തിനുകീഴിൽകൊണ്ടുവന്നുതക്കസമയംകൂട്ടായആലോചനയിലൂടെആവശ്യമുള്ളതുപ്രയോഗിക്കുകഎന്നപദ്ധതിനിലവിൽവന്നാൽനന്നായിരിക്കും. "ഞങ്ങളുടെചികിൽസാരീതിയാണുഏറ്റവുംമെച്ചമെന്നുംമറ്റേതുതട്ടിപ്പാണെന്നും "എല്ലാവരുംവീമ്പുപറയുന്നിടത്തുഈപദ്ധതിഎങ്ങിനെനടപ്പിൽവരാൻ. മാത്രമല്ലമോഡേൺമെഡിസിനിലെഭീമൻകുത്തകഔഷധകമ്പനികൾകുതങ്ങളുടെചരക്കുകൾവിറ്റഴിക്കേണ്ടതിനുമറ്റുചികിൽസാരീതികൾഅബദ്ധമാണെന്നുസ്ഥാപിക്കേണ്ട്തുനിലനിൽപ്പിന്റെഭാഗവുമാണു. സൈറൺമുഴക്കിഒരുആംബുലൻസ്സ്ക്യാഷ്വാലിറ്റിയിലേക്കുകയറുന്നു. ഏതോഹതഭാഗ്യൻ(ഗ്യ) ഇപ്പോൾജീവിതത്തെയുംമരണത്തെയുംബന്ധിപ്പിക്കുന്നനൂൽപ്പാലത്തിലാണു. ഇന്നത്തെഈകുറിപ്പുനിർത്തുന്നു. 05-12-1997. സൈഫുചാരിഇരുന്നുഅൽപ്പനേരംപുസ്തകംവായിക്കും. ബഷീറിന്റെസമ്പൂർണ്ണക്രുതികൾസലിയുടെഭർത്താവുഷാവായനക്കായികൊടുത്തു. അൽപ്പനേരംപുസ്തകംവായിക്കുമ്പോള്ഞാൻപിടിച്ചുകിടത്തും. ഡോക്റ്റർമാർത്താണ്ഡൻപിള്ളവരുമ്പോൾഭയംഉൽക്കണ്ഠ, എന്നീരോഗങ്ങൾക്കുഅവന്റെപിതാവായഎന്നെചികിൽസിപ്പിക്കണമെന്നാണുഅവന്റെഅഭിപ്രായം. ശരിയാണു, രോഗംഅവനുംദുഃഖംഎനിക്കുംഅവന്റെഉമ്മയ്ക്കുമായിരുന്നല്ലോ! ഞാൻഇതെഴുതുന്നനേരംചെറിയചീർപ്പുകൊണ്ടുഅവൻകുറ്റിമുടിചീകുന്നു. അതുകണ്ടുനിന്നഅവന്റെഅമ്മയുടെമുഖത്തുവന്നചിരിഅവനെപരിഹസിച്ചതാണെന്നുഅവൻപരാതിപ്പെട്ടു. ഡോക്റ്റർമാർത്താണ്ഡൻപിള്ളയുംഡോക്റ്റർആലപ്പാടനുംമുറിയിൽവന്നുകയറിയതിനാൽഇപ്പോൾഒരുപിണക്കംഒഴിവായി. പക്ഷേഡോക്റ്റർമാർത്താണ്ഡൻപിള്ളപതിവുആക്ഷൻഎടുപ്പിച്ചതിനുശേഷംഅവനോടുഇളിച്ചുകാട്ടാൻആവശ്യപ്പെട്ടപ്പോൾഅവൻഅതുഅമ്മയുടെനേരെഈ.....ഈ.....ഈ....ഈ.....യ്..യ്........... എന്നുഇളിച്ചുകാട്ടി. ശബ്ദംഅൽപ്പംനീട്ടുകയുംചെയ്തു. ഡോക്റ്ററുടെചുണ്ടിന്റെകോണിൽചിരിവന്നുനിൽക്കുന്നതുഎനിക്കുകാണാൻകഴിഞ്ഞു. ഡോക്റ്റർപരിശോധിച്ചുകഴിഞ്ഞുആവശ്യമുള്ളകുറിപ്പുകൾകേസ്സ്ഷീറ്റിൽരേഖപ്പെടുത്തിയതിനുശേഷംഅവന്റെതോളിൽതട്ടി . 06-12-1997 മരുന്നുതുടരുന്നു. രാത്രിനേരിയചൂടു, രാവിലേയുംവൈകുന്നേരവുംതെർമോമീറ്ററിൽടെമ്പറേച്ചർനോർമലാണു. ഒരുതെർമോമീറ്റർഞാൻസ്വന്തമായിവാങ്ങിയതിനാൽഏതുനേരവുംഅവന്റെചൂടുപരിശോധിക്കൻകഴിയുന്നു. അവനുഅതുതമാശയായണുഅനുഭവപ്പെടുന്നതു. "കുത്തിവൈക്കാൻകൂടിപഠിച്ചിരുന്നെങ്കിൽപാതിരാത്രിപാവംസിസ്റ്ററെബുദ്ധിമുട്ടിക്കാതെകഴിച്ചുകൂട്ടാമെന്നു" അവന്റെഅമ്മഅഭിപ്രായപെട്ടതുഅമ്മഎന്നെകുത്തിയതാണെന്നാണുസൈഫുവിന്റെവെളിപ്പെടുത്തൽ. 07-12-1997. ഡിസംബർആയി. രാവിലെമഞ്ഞുമറനീക്കിസൂര്യൻതെളിഞ്ഞുവരുന്നതുകാണാൻഏറെഭംഗി.അതിരാവിലെസൈഫുഅഞ്ചാംനിലയിലെഈമുറിയുടെവാതിൽക്കൽകസേരെയിൽഇരുന്നുസൂര്യോദയംകാണും. കുങ്കുമവർണ്ണത്തിൽസൂര്യൻഉദിച്ചുയരുന്നകാഴ്ച്ചഅവനുഅഹ്ലാദകരമാണു. ഈആതുരാലയത്തിൽനിന്നുസുന്ദരമായആകാഴ്ച്ചകാണുമ്പോഴുംമനസ്സ്ശാന്തമല്ല . ഇന്നലെഅടുത്തമുറിയില്ഒരുമരണംനടന്നു. സിസ്റ്റർഓടിപ്പോകുനതുംഹൗസ്സ്സർജൻവരുന്നതുംപോകുന്നതുംതുടർന്നുമുറിയിൽനിന്നുആരുടെയോതേങ്ങിക്കരച്ചിൽകേള്ക്കുന്നതുംഞാൻശ്രദ്ധിച്ചു. മരണംഇരയെതേടിപതുങ്ങിനടക്കുന്നഈഅന്തരീക്ഷത്തിൽഎത്രസുന്ദരമായകാഴ്ചയുംആസ്വാദ്യകരമാവില്ല.പനി പൂർണ്ണമായി മാറിയാൽ മാത്രമേ ഇവിടെ നിന്നും പോകാൻ അനുവദിക്കുകയുള്ളൂ. എത്രയും പെട്ടെന്നു വീട്ടിൽ പോകാൻ വെമ്പുന്ന മനസ്സോടെയാണു ഞങ്ങൾ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നതു. ജനറൽ വാർഡിൽ ആയിരുന്നെങ്കിൽ വവ്വാൽ ഡോക്റ്റർ ഞങ്ങളെ കെട്ടുകെട്ടിച്ചേനെ. ഇന്നു സൈഫുവിനെ സന്ദർശിക്കാനെത്തിയ ബന്ധുക്കൾ പൊതിച്ചോർ കൊണ്ടു വന്നതു(പൊതിച്ചോർ അവനു വലിയ ഇഷ്ടമാണു)ബാക്കി വന്നതിനാൽ ആ പൊതികൾ ആർക്കെങ്കിലും കൊടുക്കാമെന്നു കരുതി ആറാം വാർഡിൽ പോയി.സൈഫുവിനെ പോലെ ഒരു കുട്ടി ന്യൂറോ സർജറിയിലെ ചികിൽസക്കു ശേഷം ആ വാർഡിൽ കിടപ്പുണ്ടു.ആ കുട്ടിയും ബന്ധുക്കളും നിർദ്ധനരായതിനാൽ പൊതിച്ചോർ അവർക്കു നൽകാമെന്നു കരുതി ആണു ഞാൻ പോയതു.ആലപ്പുഴയിൽ നിന്നും വന്ന അനന്തിരവൻ ബാബുവിനെ സൈഫുവിനും അമ്മക്കും കൂട്ടിരുത്തി. ഓർത്തോ ഡിപ്പാർട്ട്മന്റിനരികിലൂടെയാണു ഞാൻ നടന്നതു.ഹോ! അവിടെ കണ്ട കാഴ്ച്ച എന്നെ ശരിക്കും ഞെട്ടിച്ചു.ഒരു വാർഡ് നിറയെ കയ്യും കാലും ഒടിഞ്ഞവർ. ചിലരുടെ കാലിൽ തൂക്കം കെട്ടി ഇട്ടിരിക്കുന്നു. ഭൂരിഭാഗം ആൾക്കാരും പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. എല്ലുകൾ ഒടിഞ്ഞവരെ ഒരു വാർഡിൽ ഒരുമിച്ചു കാണുന്നതു ഭയാനകരമായ കാഴ്ച്ചയാണു. ഞങ്ങൾ മുമ്പു കിടന്നിരുന്ന ഒന്നാം വാർഡിൽ ഇത്രയും തിരക്കില്ല. ഇവിടെ കട്ടിലിനു താഴെയും വരാന്തയിലും രോഗികൾ. മൂത്രപ്പുരയിൽ നിന്നും അസഹനീയമായ ദുർഗന്ധം അവിടെ വ്യാപിച്ചിരുന്നു. അവിടെ കഴിയുന്നവരും മനുഷ്യരാണെന്നു ചിന്തിച്ചപ്പോൾ സങ്കടം തോന്നി. ആശുപത്രിയിൽ സുഖത്തിനും സന്തോഷത്തിനും സ്ഥാനമില്ലല്ലോ.ജീവിതം ദുഃഖമയം തന്നെ ആണു. ദുഃഖത്തിന്റെ ശമനമാണു സുഖമെന്നതു എത്ര ശരി. ഭാവി ജീവിതത്തിൽ എപ്പോഴെങ്കിലും അഹങ്കാരം തോന്നുന്ന വേളയിൽ മെഡിക്കൽ കോളേജു സന്ദർശിക്കണം. 09-12-1997. സൈഫുവിന്റെ നെറ്റിയിലും മുഖത്തും ചെറിയ കുരുക്കൾ കാണപ്പെട്ടു തുടങ്ങി. മുമ്പു ഇതു പോലെ രോഗശമനം വന്ന ദിവസമാണു, ചൊറിച്ചിലും തിണർപ്പും കാണപ്പെട്ടതും രോഗം ഗുരുതരമായതും. ഡോക്റ്റർ ആലപ്പാടനെ വിവരം ധരിപ്പിച്ചപ്പോൾ ഭയക്കനൊന്നുമില്ലെന്നു അദ്ദേഹം പറഞ്ഞു.എങ്കിലും.... 10-12-1997 ഇന്നു മുതൽ സിഫാലാക്സിൻ കാപ്സൂൾ 6 മണിക്കൂർ ഇടവിട്ടു കൊടുത്തു തുടങ്ങി. നെറ്റിയിലും മുഖത്തും കുരുക്കൾ അങ്ങിനെ തന്നെ നിൽക്കുന്നു. നാളെ മുതൽ കുത്തിവൈപ്പു നിർത്തും എന്നു ഡോക്റ്റർ പറഞ്ഞു. ദീർഘമായ ഒരു കാലയളവിനു ശേഷം കുത്തിവൈപ്പു ഇല്ലാത്ത ഒരു ദിവസം സൈഫുവിനു ഉണ്ടാകാൻ പോകുന്നു. വെയിലിന്റെ കാഠിന്യം ഇല്ലത്ത സമയങ്ങളിലെല്ലാം സൈഫു വരാന്തയിലാണു. ഐ.വി.സ്റ്റാന്റ് സമീപത്തു സ്ഥാപിച്ചു കസേരയിലിരുന്നു തിരക്ക് നിറഞ്ഞ നഗരത്തെ കാണുക എന്നതാണു ഇപ്പോൾ അവന്റെ ജോലി. ഏതെങ്കിലും വാഹനം പതുക്കെ പോകുന്നതു കാണാൻ കൊതിയാകുന്നു എന്നു ഒരിക്കൽ അവൻ പറഞ്ഞു. നിരത്തിൽ ധ്രുതിയില്ലാത്ത ഒരാളെ കാണാൻ എനിക്കും ആഗ്രഹം തോന്നി. 11-12-1997 ഇന്നു മുതൽ സൈഫുവിനു കുത്തിവൈപ്പു നിർത്തി. നെഞ്ചിലെ ഐ.വി.നീഡിൽ മാറ്റി. ഇപ്പോൽ ഗദയിലാതെ അവനു സഞ്ചരിക്കാം. ക്ലോറോമയ്സിൻ ക്യാപ്സൂളും നിർത്തി. ഇപ്പോൾ സിഫാലക്സിൻ, ടേഗ്രറ്റോൾ, ബിക്കാസൂൽസ്സ് എന്നീ ഗുളികകൾ കൊടുക്കുന്നു. ചൊറിച്ചിലും ചുമപ്പും നെഞ്ചിലേക്കും കയ്യിലേക്കും വ്യാപിച്ചിട്ടുണ്ടു. പക്ഷേ അവൻ മാനസികമായി കരുത്തു നേടിയിരിക്കുന്നു. മുമ്പു ഉണ്ടായിരുന്നതു പോലെ മയക്കം ഇല്ല. കുത്തി വൈപ്പിലൂടെ ശരീരത്തിൽ പ്രവേശിച്ച വിഷത്തിന്റെ പ്രവർത്തനമാകാം പുറമേ ത്വക്കിൽ കാണപ്പെടുന്നതു.ഹിതകരമല്ലാത്ത വസ്തുവിനെ തിരസ്കരിക്കാൻ ശരീരം കാണിക്കുന്ന പ്രവണത ആണല്ലോ അലർജി എന്നറിയപ്പെടുന്നതു. പ്രതിദിനം ഡോക്റ്ററന്മർ വന്നു പരിശോധിക്കുന്നതിനാൽ ചൊറിച്ചിലും തിണർപ്പും ഞങ്ങളെ ഭയപ്പെടുത്തുന്നില്ല. മുറിയിൽ വന്ന നഴ്സിനോടു അവർക്കു നൈറ്റ് ഡ്യൂട്ടി ആണോ എന്നു അമ്മ അന്വേഷണം നടത്തിയതു ഇപ്രകരമാണെന്നു സൈഫു അവന്റെ സഹോദരന്മാരായ ബിജുവിനോടും സെയിലുവിനോടും വിവരിച്ചു. "സിസ്റ്ററേ രാത്രി നൈറ്റാണോ?" ഇതു പറഞ്ഞു സഹോദരന്മാർ ചിരിച്ചതിനാൽ അമ്മയും മകനും സൗന്ദര്യപ്പിണക്കത്തിലാണു.അവന്റെ നർമ്മം മെഡിക്കൽ കോളേജിലെ വിരസത മാറ്റാൻ പലപ്പോഴും ഉപകരിക്കുന്നു 13-12-1997 7 ദിവസം ഗുളിക കൊടുക്കുകയും ആ ദിവസങ്ങളിൽ പനി വരാതിരിക്കുകയും ചെയ്താൽ സൈഫുവിനെ ഡിസ് ചാർജു ചെയ്തേക്കാം എന്നു ഡോക്റ്റർ ആലപ്പാടൻ പറഞ്ഞു. 15-12-1997 ഡിസ് ചാർജു ചെയ്യാൻ സമയം ആയപ്പോൾ സഹനശക്തി നഷ്ടപ്പെടുകയാണു. ഡോക്റ്റർ അറിയതെ ഇവിടെ നിന്നും കടന്നാൽ എന്തെന്നു വരെ തോന്നൽ ഉണ്ടായി.പേ വാർഡിൽ ജനറൽ വാർഡിലെ പോലെ വവ്വാൽ ഡോക്റ്ററുടെ കുടി ഇറക്കു ഭീഷണി ഇല്ല. ഡോക്റ്റർ മാർത്താണ്ഡൻ പിള്ള ലീവിലാണു.അദ്ദേഹം വന്നാൽ മാത്രമേ ഡിസ് ചാർജു ചെയ്യുകയുള്ളൂ എന്നാണു അറിയാൻ കഴിഞ്ഞതു. പേ വാർഡിലെ എല്ലാ നിലകളിലും ലിഫ്റ്റ് വഴി ഞാനും സൈഫുവും ചുറ്റിക്കറങ്ങി നടക്കും. ബോറടി മാറ്റാൻ അവൻ കണ്ട പോം വഴിയാണതു. ഏറെ ദിവസം ഒരേ കിടപ്പിലായതിനാൽ നടക്കാൻ അവനു അതിയായ ആഗ്രഹം. അവന്റെ ഉത്സാഹത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഡോക്റ്റർ മാർത്താണ്ഡൻപിള്ള വന്നു പരിശോധിച്ചു കഴിഞ്ഞു ഇനിയും കുറെ ദിവസം കൂടി കിടക്കണമെന്നു പറഞ്ഞാൽ എന്തു ചെയ്യുമെന്നാണു അവന്റെ ഭീതി.ടെൻഷൻ....ആകെ ടെൻഷൻ. 16-12-1997 പകൽ 5.30 ഡോക്റ്റർ മാർത്താണ്ഡൻപിള്ള ലീവു തീർന്നു ഇന്നെത്തുമെന്നറിഞ്ഞു സൈഫു രാവിലെ തന്നെ കുളിച്ചു തയാറായി വരാന്തയിൽ നിന്നു. ഞങ്ങൾ രണ്ടു പേരും കോണിപ്പടി ഭാഗത്താണു നിന്നതു.ഇനിയും കുറേ ദിവസങ്ങൾ ഇവിടെ കിടക്കണമെന്നു ഡോക്റ്റർ ആവശ്യപ്പെടും എന്ന ശങ്കയിലാണു സൈഫു. അതിനാൽ താൻ ആരോഗ്യവാനാണു എന്നു എങ്ങിനെയും ഡോക്റ്ററെ ബോദ്ധ്യപ്പെടുത്താനുള്ള ശ്രമത്തിലാണു അവൻ. ഡോക്റ്റർ കോണിപ്പടി കയറി വരുമ്പോൾ ഞങ്ങൾ മുമ്പേ നടക്കണം. അപ്പോൾ ഡോക്റ്റർ സൈഫുവിനെ കാണൂകയും അവന്റെ നടപ്പു നിരീക്ഷിച്ചു അവൻ ആരോഗ്യവാനാണെന്നു ബോദ്ധ്യപ്പെടും. ഇതെല്ലാമായിരുന്നു അവന്റെ പ്ലാൻ. പക്ഷേ ഏറെ നേരം കാത്തു നിന്നിട്ടും ഡോക്റ്റർ വന്നില്ല. ഞങ്ങൾ നിരാശരായി താഴത്തെ നിലയിൽ പോയി അന്വേഷിക്കാമെന്നു കരുതി. താഴെ നിലയിലെ വരാന്തയിലെത്തിയപ്പോൾ അവിടെ നിന്നും ഡോക്റ്റർ പെട്ടെന്നു മുകളിലെ പടികൾ കയറുന്നതാണു കണ്ടതു. ഡോക്റ്റർ ആലപ്പാടനും കൂടെ ഉണ്ടു. ഞങ്ങൾ പുറകിലായി പോയതു കാരണം നടന്നു കാണിക്കൽ പരിപാടി പാളി. എങ്കിലും ഞങ്ങൾ ഡോക്റ്ററുടെ തൊട്ടു പുറകെ കൂടി. പെട്ടെന്നു അദ്ദേഹ തിരിഞ്ഞു നോക്കി സൈഫുവിനെ കണ്ടു. "ഇതു അവനല്ലേ" എന്നു ഡോക്റ്റർ ആലപ്പാടനോടു ചോദിച്ചു. അതെ എന്നു അദ്ദേഹം തലകുലുക്കി. ഞങ്ങളുടെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ അദേഹം അകത്തു കയറാതെ നേരെ നടന്നു. ഞങ്ങൾ നിരാശരായി നോക്കി നിന്നുഡിസ് ചാർജു ഇന്നും നടക്കില്ല. സൈഫുവിന്റെ മുഖം വാടി.(ഡയറിക്കുറിപ്പു ബാക്കി ഭാഗവും ഡിസ് ചാർജിനു ശേഷം സൈഫു കടന്നു പോയ അനുഭവങ്ങളുമടങ്ങിയ താണ്ഈപോസ്റ്റിന്റെഅടുത്തതുംഅവസാനത്തേതുമായഭാഗം )