നമ്മുടെ പുണ്യ പുരാതന ഭാരതത്തില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ മാറ്റാന്‍ മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു . പെട്ടെന്ന്
കണ്ടുപിടിച്ചതല്ല. ഒരു മുഴുവന്‍ വര്‍ഷം നിരീക്ഷണ പരീക്ഷണങ്ങള്‍ പലരില്‍ നടത്തി (അതും അവരെ ഒരു കെട്ടിടത്തില്‍ ഒരുമിച്ചു പാര്‍പ്പിച്ചു പരീക്ഷണം നടത്തി.)അവസാനം അവരെ ആരോഗ്യവാന്മാരാക്കുന്ന മരുന്ന് കണ്ടെത്തി, ഒരു സോപ്പ് കമ്പനി. അവരുടെ ബ്രാന്‍ഡ് സോപ്പ് ദിവസം അഞ്ചു നേരം ഉപയോഗിച്ചാല്‍ മതി,പൂര്‍ണ
ആരോഗ്യം കൈവരിക്കാം. സോപ്പ് ഉള്ളില്‍ കഴിക്കാനാണോ അതോ പുറമെ പുരട്ടാനാണോ എന്ന് വ്യക്തമല്ല.ഈ അഞ്ചു നേരം എന്നതും പിടികിട്ടുന്നില്ല.ഒരു പക്ഷെ മുസ്ലിങ്ങളുടെ അഞ്ചു നേരം നമസ്കാരം അനുകരിച്ചതാവാം. ചുമ്മാ പറഞ്ഞതല്ല ഇതു. ടീവീ തുറന്നു നോക്കിയെ.ഈ പരസ്യം നിങ്ങള്‍ക്ക് കാണാം.
മറ്റൊരു പരസ്യം കൂടി ശ്രദ്ധിക്കണേ! ഒരു സ്വര്‍ണക്കടയുടെതാണ്.സെയില്‍സ്മാന്റെ വായില്‍ ടേപ്പ് ഒട്ടിച്ചു
അയാളെ നിശബ്ദ്ധനാക്കുന്ന പരസ്യം. സ്വര്‍ണ ആഭരനത്തോടൊപ്പം വിലയും പണിക്കൂലിയും തൂക്കവും
കാണിക്കുന്ന ടാഗ് അറ്റാച്ച് ചെയ്തിട്ടുണ്ടത്രേ ! എന്തൊരു കാരുണ്യം! അതിശയം! മിണ്ടാതെ ചൊല്ലാതെ
വില പേശാതെ സ്വര്‍ണം വിലക്ക് വാങ്ങാം ! ശരി.സ്വര്‍ണം കടയില്‍ ചെല്ലുമ്പോള്‍ നമ്മള്‍ തൂക്കവും ലഭിക്കേണ്ട
വിലയും കാണിച്ചു ഒരു ടാഗ് അറ്റാച്ച് ചെയ്തു അങ്ങോട്ട് കൊടുത്താല്‍ മിണ്ടാതെ ചൊല്ലാതെ നമ്മുടെ ടാഗില്‍
കാണിക്കുന്ന വില നമുക്കു കടക്കാരന്‍ തരുമോ? അപ്പോള്‍ മാറ്റ് കുറവ് അഴുക്കു കളയല്‍, ഉരച്ചുനോട്ടം!
അവസാനം അവര്‍ പറയുന്ന വില. ഇതാണ് നടപ്പ്.ലോകത്ത് ഇതുവരെ ആരും നടപ്പിലാക്കാത്ത ഒരു പുതിയ അതിശയവുമായി ഇറങ്ങിയിരിക്കുന്നു. റ്റാഗ് അറ്റാച്ച് ചെയ്തിട്ടുണ്ടത്രേ! ഇനി അടുത്ത പരസ്യം മുഖത്തെ
കറുപ്പ് മാറ്റി വെളുപ്പാക്കുന്ന അല്‍ഭുത ക്രീം! പുരട്ടിയാല്‍ ദിവസങ്ങള്‍ക്കകം വെളുക്കും. ഇനിയൊരെണ്ണം സോപ്പുകള്‍ ആണ്. സോപ്പ് തേച്ചു കുളിച്ചാല്‍ തൈക്കിളവിയോടും"ഏത് കോളേജിലാ പഠിക്കുന്നെ" എന്ന് ചോദിക്കുമത്രേ! മറ്റൊരെണ്ണം തേച്ചാല്‍ ആള്‍ക്കാര്‍ നമ്മുടെ പുറകെ മണത്തു വരും.
ഈ ഉഡായിപ്പുകല് എല്ലാം ടീ വീ യില്‍ കണ്ടും കേട്ടും സഹിച്ചു ഇരുന്നു കൊടുക്കാന്‍ തക്ക വിധം ക്ഷമ
ഭാരതീയര്‍ക്കു ഉണ്ടല്ലോ!നമ്മള്‍ ഭാരതീയര്‍ വെറും കഴുതകള്‍ ആണെന്ന മുന്‍ധാരണ ആണോ ഈ പരസ്യ ദാതാക്കള്‍ക്ക് ഉള്ളത്.പരസ്യങ്ങളിലൂടെ യാതൊരു ഉളുപ്പും ഇല്ലാതെ നമ്മെ പറഞ്ഞു പറ്റിക്കാം എന്ന ആത്മവിശ്വാസം ആയിരിക്കാം . ഏത് വിധത്തിലും ഉള്ള തട്ടിപ്പിനും ഇര ആയി തീരാന്‍ നമുക്കും തിടുക്കം ആണല്ലോ!
No comments:
Post a Comment