Thursday, April 2, 2009

ബ്ലോഗ് മലിനമാക്കരുത്

തെളിമയാര്‍ന്ന ഒരു ശുദ്ധ ജല തടാകമാണ് ബ്ലോഗ് .നാടു മുഴുവന്‍ മതവും മതവൈരവും അതിനെ ന്യായീകരിച്ചും
എതിര്‍ത്തും ഉള്ള വാദങ്ങളും പ്രതിവാദങ്ങളും ഗ്വാ ഗ്വാ വിളികളും കേട്ടു മടുത്തു ആകെ വിഷം ബാധിച്ചു
സഹിച്ചു കഴിയുകയാണ് പൊതുജനമെന്ന കഴുത . രാഷ്ട്രീയത്തിന്റെ കഥ മറ്റൊന്ന്. പൊതുജനത്തെ കോവര്‍
കഴുത ആക്കുകയാണ് അവരുടെ ജോലി . ആ വിഷപ്പുകയും ശ്വസിക്കേണ്ട വിധി ഈ കഴുതകള്‍ക്ക് തന്നെ.
ഇങ്ങിനെ വിഷ ബാധ ഏറ്റും വിഷപ്പുക ശ്വസിച്ചും നട്ടം തിരിഞ്ഞിരിക്കുന്പോഴാണ് നടേ പറഞ്ഞ ശുദ്ധ
ജലതടാകത്തിന്റെ കരയില്‍ പോയിരുന്നു അല്‍പ നേരം ആശ്വസിക്കാം എന്ന് കരുതിയത്‌. അപ്പോള്‍ അവിടെയും വന്നിരിക്കുന്നു ഈ നാശങ്ങള്‍. രണ്ടു പെണ്ണ് കെട്ടുന്നത് കിരാതം ...അത് നിരോധിക്കുക ..ഒരു ഭാഗം. കെട്ടാതെ പെണ്ണിനെ ഉപയോഗിക്കുന്നത് ആണ് കിരാതം കെട്ടി ഉപയോഗിച്ചാല്‍ നിയമസംരക്ഷണം ലഭിക്കും മറുഭാഗം.
ഈ പെണ്ണ് എന്ന് പറയുന്നതു എന്താ പശുവോ ആടോ വല്ലതുമാണോ .അവള്‍ക്കു ഇഷ്ടം ഉണ്ടെങ്കില്‍ രണ്ടാമത്തവനെ കെട്ടും ഇല്ലെങ്കില്‍ പോടോ തന്റെ പാട്ടിനു എന്ന് പറയും . ഇതു ജനാധിപത്യം നിലവിലുള്ള ,നിയമസംരക്ഷണം ലഭിക്കുന്ന , അനീതിക്ക് എതിരെ പോരാടുന്ന സാമൂഹ്യ വ്യവസ്ഥ ഉണര്‍ന്നു
ഇരിക്കുന്ന ഒരു നാടാണ്. ഇവിടെ ഒരു പെണ്ണിനെ അവളുടെ ഇഷ്ടം നോക്കാതെ പിടിച്ചു ആര്‍ക്കും കൊടുക്കാന്‍
സാധിക്കില്ല. അവളുടെ തന്ത ആയാലും ശരി."വാപ്പാ പോ വാപ്പാ" എന്ന് മോള് പറയുന്ന കാലമാണ്.
പിന്നെ അവള്‍ സമ്മതിക്കുന്നെങ്കില്‍ അത് അവളുടെ ഇഷ്ടം. അത് സമ്മര്‍ദ്ദം കൊണ്ടാണ് എന്നൊക്കെ ഉടായിപ്പ്
ഇറക്കിയിട്ട്‌ കാര്യമില്ല. അതേ പോലെ കെട്ടിയോള്‍ ഏഴ് ദിവസം കമ്പനി അടച്ചിട്ടിരിക്കുകയാണ് . എനിക്ക്
അത്യാവശ്യം ഇത്തിരി പണി ചെയ്തു തീര്‍ക്കാനുണ്ട് അപ്പോള്‍ എനിക്കൊരു ബ്രാഞ്ചു കൂടി വേണ്ടേ
എന്ന് ഫത്വായും കൊണ്ടു വന്നാല്‍ അത് ഇവിടെ നടക്കില്ല . നിന്റെ അത്യാവശ്യ പണി മെയിന്‍ കമ്പനിയില്‍
ചെയ്താ മതി മോനേ ദിനേശാ എന്ന് പറയാന്‍ ആള്‍ക്കാര്‍ക്ക് ഇപ്പോള്‍ ക്ഷാമം ഇല്ലാ. ചുരുക്കി പറഞ്ഞാല്‍ ഈ
വക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറം ലോകം ഉണ്ട്. ഈ ബ്ലോഗിലെക്കെന്തിനാ കെട്ടി എടുക്കുന്നത്.
ഇനി വേറെ ചിലരുണ്ട് . വേദഗ്രന്ഥം തട്ടിപ്പാണ് അത് അങ്ങിനെയാണോ ഇങ്ങിനെയാണോ ? മാങ്ങാ അണ്ടി
ആണാണോ പെണ്ണാണോ ? ഉടന്‍ അതേറ്റു പിടിച്ചു കുറെ പേര്‍ രംഗത്ത് വരുന്നു . ഇവന്‍ പുലിയാ. ഇവന്‍ ജൂതന്റെ പൈസയും വാങ്ങി നമ്മടെ മതത്തെ ഹലാക്കാക്കാന്‍ വന്നിരിക്കുകയാണ്. ഈ ഗ്വാ ഗ്വാ വിളികളുടെ
പുതിയ പേരു സ്നേഹ സംവാദം എന്നാണു. നിങ്ങടെ സ്നേഹ സംവാദം ചിലവാക്കാന്‍ ഈ ഭൂമി മലയാളത്തില്‍
എത്രയോ വേദികള്‍ ഉണ്ട്. ഈ ബ്ലോഗില്‍ എന്തിന് കയറി വരുന്നു ? ഇനി ഒരു കൂട്ടര്‍ രാഷ്ട്രീയക്കാര്‍ ആണ്.
കോണിയില്‍ കൂടി അത്താണിയില്‍ കയറുക. മദനി എന്തും ചെയ്യാന്‍ മടിക്കാത്തവനും എപ്പോഴും ആയുധ
ധാരിയും കൊടും ഭീകരനും ആയ കടുവയാണ്. ഉടനെ എതിര്‍ഭാഗം "മദനി ഇതല്ലാമുള്ള കടുവയാണ് എങ്കിലും ഇപ്പോള്‍ വാ പിളര്‍ന്നു നോക്കിയപ്പോള്‍ വായില്‍ പല്ലുകള്‍ ഒന്നും കാണാന്‍ പറ്റിയില്ലാ". എന്റെ
മഹാന്മാരെ ! ഈ വാദ പ്രതിവാദങ്ങള്‍ നിങ്ങള്ക്ക് പുറത്തു ആകാമല്ലോ ഈ ബ്ലോഗില്‍ എന്തിനാ നുഴഞ്ഞു
കയറുന്നത്. വായിക്കുന്നിടത്തും കാണുന്നിടത്തും കേള്‍ക്കുന്നിടത്തും രാത്രിയും പകലും ഞങ്ങള്‍ ഇതു
സഹിക്കുന്നു. അവിടെന്ന് ഓടി രക്ഷപെട്ടു ഈ ശുദ്ധ ജല തടാക തീരത്ത് ഇരിക്കാമെന്ന് കരുതിയപ്പോള്‍ ...
ഇവിടെ വന്നു ഈ ബ്ലോഗും മലിനമാക്കാതെ . പ്ലീസ് .

3 comments:

 1. Sheriff, what you said is your oppinion. In the same way, others too have the right to express their views.

  Please check the meaning of blog before posting such childish articles.

  ReplyDelete
 2. Vivek,
  Please check the meaning of blog before posting such childish articles.

  ReplyDelete
 3. വിവേക്,
  ബ്ലൊഗില്‍ അവരവരുടെ അഭിപ്രായങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു.അതോടൊപ്പം ഒരു പഴയ പത്ര വാര്‍ത്ത കൂടി ഇവിടെ ബ്ലോഗട്ടെ.വളരെ പണ്ടു ഏതോ ഒരു
  പ്രസിദ്ധീകരണത്തില്‍ വായിച്ചതാണു. സ്ഥലം ബ്രിട്ടനിലെ ഒരു നഗരം. സാമൂഹ്യ പ്രവര്‍ത്തകരായ കുറച്ചു
  മദാമ്മമാര്‍ ഫണ്ടു സ്വരൂപിക്കാന്‍ പിരിവിനു ഇറങ്ങിയതാണു.ഒരു വീട്ടില്‍ ചെന്നു മണി അടിച്ചപ്പോള്‍
  കമിന്‍" എന്നു കേട്ടു അകത്തേക്കു ചെന്നു. ഉടനെ തന്നെ ശ്രീമതിമാര്‍ "മൈ ഗാഡ്" എന്നു കൂകി ആര്‍ത്തു
  പുറത്തേക്കു ചാടി.സ്വീകരണ മുറിയില്‍ വീട്ടുകാരന്‍ പിറന്നപടിയില്‍ ചാരു കസേരയില്‍ ഇരുന്നു പത്രം
  വായിക്കുകയായിരുന്നു.ആ കാഴ്ച കണ്ടതില്‍ ഉണ്ടായ ഞെട്ടലിനു നഷ്ട പരിഹാരത്തിനായി മദാമ്മമാര്‍
  കോടതി കയറി. പക്ഷെ തുണി ഉടുക്കാതെ സ്വന്തം വീട്ടിലിരിക്കാന്‍ വീട്ടുകാരനു സ്വാതന്ത്ര്യം ഉണ്ടെന്നാണു
  കോടതിയുടെ കണ്ടെത്തല്‍.

  ആ സ്വാതന്ത്രിയം ഉപയോഗപ്പെടുത്തുന്നതിനോടു എനിക്കു യോജിക്കാന്‍ കഴിയുന്നില്ല
  വിവേക്. ഇതു എന്റെ അഭിപ്രായമാണേ!

  ഷരീഫ് കൊട്ടാരക്കര.

  ReplyDelete