Sunday, April 12, 2009

ചുംബനവും അടിയും -കഥ-

ചുംബനവും അടിയും ---കഥ--

മുന്‍വശം കതകില്‍ താക്കോല്‍ തിരിയുനനതും തുടര്‍ന്ന് കതകു തുറക്കുന്നതും കേട്ടപ്പോള്‍ അത് ഭര്‍ത്താവ് തന്നെയെന്ന്‌ തീര്‍ച്ചപ്പെടുത്തിയ അവള്‍ കാമുകനെ പെട്ടെന്ന് കട്ടിലിനടിയില്‍ ഒളിപ്പിക്കുകയും ഉള്ളിലെ പരിഭ്രമം മുഖത്ത് പ്രകടിപ്പിക്കാതെ ഉറക്കം നടിച്ചു കിടക്കുകയും ചെയ്തു. ഹാളില്‍ ലൈറ്റ് തെളിയുന്നതും കസേര നീക്കുന്നതും അവള്‍ അറിഞ്ഞു.പത്രവായന രാത്രി ആണല്ലോ പതിവു.അത് കഴിഞ്ഞാണ് കിടപ്പ് മുറിയില്‍ വരുന്നതു. മുന്‍ വശം കതകു തുറന്നു കൊടുക്കാന്‍ ഉറക്കത്തില്‍ നിന്നും തന്നെ വിളിച്ചു ബുദ്ധിമുട്ടിക്കെന്ടെന്നു കരുതി മറ്റൊരു താക്കോല്‍ ഭര്‍ത്താവ് കൈ വശം സൂക്ഷിച്ചത് ഇങ്ങിനെ ഒരു പ്രതിസന്ധി ഉണ്ടാക്കുമെന്ന് അവള്‍ കരുതിയില്ലല്ലോ.അടുക്കള വാതിലിലൂടെ കാമുകനെ പുറത്തു കടത്തി വിടണമെങ്കില്‍ കിടപ്പുമുറിയുടെ വാതില്‍ തുറക്കനെമെന്നുംവാതിലിന്റെ കരച്ചില്‍ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ പെടുമെന്നും അനങ്ങാതെ കിടക്കുന്നതാണ് ബുദ്ധിഎന്നും അവള്‍ തീര്‍ച്ചപ്പെടുത്തി.
ഭര്‍ത്താവിന്റെ കാലൊച്ചകള്‍ കാത്തു കിടന്നപ്പോള്‍ കട്ടിലിനു അടിയില്‍ ശ്വാസം അടക്കി പതുങ്ങി കഴിയുന്ന
കാമുകനെ പറ്റി അവള്‍ ചിന്തിച്ചു. ഭര്‍ത്താവ് ഈ നേരം വരില്ലെന്ന് കരുതിയാണ് മാസങ്ങളായി തന്റെ പുറകെ
നടന്നു ചുംബനം ആവശ്യപ്പെട്ട ഇരുപതു വയസ്സ്കാരന്‍ കാമുകന് അവള്‍ ഇന്നു ആദ്യമായി സമ്മതം കൊടുത്തത്.
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ തന്നോടു അവന്‍ പ്രകടിപ്പിക്കുന്നത് സ്നേഹമല്ലെന്നും പെണ്‍
ശരീരത്തിനോടുള്ള ആര്‍ത്തി മാത്രം ആണെന്നും അവള്‍ തിരിച്ചറിഞ്ഞിരുന്നു എങ്കിലും അവന്റെ സാമീപ്യവും
മധുര സംഭാഷണങ്ങളും അവളില്‍ ഒരു നേരിയ സുഖം ഉളവാക്കിയിരുന്നല്ലോ.അതുകൊണ്ടാണ് സംഭാഷണങ്ങള്‍
ഗതി മാറുന്നത് കണ്ടിട്ടും കണ്ടില്ലെന്നു അവള്‍ നടിച്ചത്‌. വീട്ടിലുള്ള ഇന്റര്‍ നെറ്റില്‍ ഭര്‍ത്താവിനു ഇഷ്ടപ്പെടുന്ന
ഏത് സൈറ്റില്‍ ആണ് അവളുമായി ചേര്‍ന്ന് രാത്രി കാലങ്ങളില്‍ സന്ദര്‍ശിക്കുന്നത് എന്ന് അവന്‍ ആവര്‍ത്തിച്ചു
ചോദിച്ചത് ലൈംഗിക കാര്യങ്ങള്‍ സംഭാഷണ വിഷയങ്ങള്‍ ആക്കണമെന്ന താല്പര്യതാല്‍ ആണെന്ന് മനസ്സിലാക്കിയ
അവള്‍ ഉത്തരം നല്‍കാതെ വെറുതെ ചിരിക്കുകയും "വേല കയ്യിലിരിക്കട്ടെ മോനേ" എന്ന് ഉള്ളില്‍ പറയുകയും
ചെയ്തു. എങ്കിലും ഒരുദിവസം നടുവ് വേദനയാല്‍ കട്ടിലില്‍ കിടന്ന തന്നോടു മെന്‍സസ് പ്രോബ്ലം ആണോ എന്ന്
ചോദിച്ചപ്പോള്‍ അതെയെന്നു അവള്‍ നാണിക്കാതെ മറുപടി പറയുകയും ചെയ്യുന്നിടം വരെ അടുപ്പം എത്തി
ചേര്‍ന്നപ്പോള്‍ മടിയും ഭയവും ഇല്ലാതെ അവന്‍ പെരുമാറി തുടങ്ങി. ഈ അവസ്ഥയിലാണ് അവളുടെ മേനി
അഴകിനെ പറ്റി അവന്‍ പുകഴ്ത്താനും ഭര്‍ത്താവ് എന്തും മാത്രം ഭാഗ്യവാന്‍ ആണെന്നും തനിക്കതിനു ഭാഗ്യം
ഇല്ലല്ലോ എന്ന് പരിതപിക്കാനും തുടങ്ങിയത്. ഇതെല്ലാം വെറും തമാശ് ആയി കണ്ടിരുന്ന അവള്‍ അവന്‍ വരുന്ന നേരം കുളിച്ചു ഒരുങ്ങി നിന്നത് താനിപ്പോഴും യുവതി ആണെന്നും തന്റെ അഴക്‌ കുറഞ്ഞിട്ടില്ലെന്ന് സ്വയം ബോദ്ധ്യപ്പെടാനോ അതോ അവനെ ബോദ്ധ്യപ്പെടുതാനോ എന്ന് തിരിച്ചറിയാന്‍ അവള്‍ക്കു കഴിഞ്ഞതുമില്ല.
യാന്ത്രികമായ കുടുംബ ജീവിതത്തില്‍ നിന്നു അല്‍പ നേരം വഴിമാറി നടക്കുന്നതില്‍ കുഴപ്പമില്ലെന്ന് വെറും വര്‍ത്തമാനം മാത്രമെല്ലേ ഉള്ളൂ അതില്‍ എന്ത് തെറ്റ് എന്ന് സ്വയം ന്യായീകരിക്കുകയും ചെയ്തു. കാര്യങ്ങള്‍
ഇവിടം വരെ എത്തിയപ്പോഴാണ് അവന്‍ ചുംബനം ആവശ്യപ്പെട്ടത്."ഒരു ചുംബനം ഒരു മധു ചുംബനം" എന്ന
പാട്ടു അവള്‍ കേള്‍ക്കെ ആദ്യം മൂളുകയും "മധുര നാരങ്ങ ഇതള്‍ പോലുള്ള ആ ചുണ്ടില്‍ ഒന്നു തൊട്ടോട്ടെ "എന്ന്
പിന്നീട് ചോദിക്കുകയും ചെയ്തു എങ്കിലും വരാല്‍ മല്‍സ്യം പോലെ അവള്‍ അതില്‍ നിന്നും തെന്നി മാറുകയും
"തൊട്ടു കളിയൊന്നും വേണ്ടാ പയ്യനെ" എന്ന് അവനോടു പറഞ്ഞു ചിരിക്കുകയും ചെയ്തു.
ഇന്നു രാവിലെ ശക്തിയായ തല വേദനയാല്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചു. ആ കാരണത്താല്‍ കാപ്പി വൈകിയപ്പോള്‍ ശകാരിച്ച ഭര്‍ത്താവിനോട് അവള്‍ക്കു തോന്നിയ പരിഭവം തലവേദനയെ പറ്റി അന്വേഷിക്കാതെയുള്ള അയാളുടെ ഇറങ്ങി പോക്ക് കണ്ടു അമര്‍ഷമായി മാറി.അയാളുടെ മനസ്സു മരമോ
കല്ലോ എന്നവള്‍ അതിശയിച്ചു. ബിസ്സിനസ്സ് കാര്യങ്ങള്‍ക്കുള്ള യാത്ര കഴിഞ്ഞു ഭര്‍ത്താവ് ഇനി നാളയെ വരൂ.
പതിവു പോലെ കൃത്യ സമയത്ത് എത്തിയ കാമുകന്‍ അവളുടെ തല വേദനയെപറ്റി ഉള്കണ്ടപ്പെട്ടു. ഉടന്‍തന്നെ
മെഡിക്കല്‍ സ്റ്റോറില്‍ പോയി ഗുളികയും പുരട്ടാന്‍ ബാമുമായി തിരിച്ചു എത്തുകയും ചെയ്തു. ബാം അവള്‍
സ്വയം പുരട്ടി കൊള്ളാം എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ അവന്‍ പുരട്ടി കൊടുത്തു. തനിക്കെന്തോ സംഭവിച്ചു
എന്ന മട്ടിലുള്ള അവന്റെ മുഖ ഭാവവും കണ്‍ കോണിലെ നനവും കണ്ടപ്പോള്‍ ആദ്യമായി അവള്‍ക്കു അവനോടു അനുകമ്പ തോന്നി."ഓ പയ്യന്‍ ഒന്നു ഉമ്മ വെച്ചെന്ന് കരുതി എന്ത് സംഭവിക്കനെന്നു "അവള്‍ ചിന്തിച്ചു.
മുഖത്ത് സമ്മതഭാവം കാണിച്ചത് അവന് മനസ്സിലാകുകയും ചെയ്തു. "വേണ്ടാ ചേച്ചീ ഈ പട്ടാപ്പകല്‍ ....
ആരെങ്കിലും വന്നു കയറിയാല്‍..ഞാന്‍ രാത്രി വരാം." എന്ന് അവന്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ ആരും വരില്ല എന്ന് പറയാന്‍ അവള്‍ മുതിര്‍ന്നു എങ്കിലും വാക്കുകള്‍ പുറത്തു വരാതിരുന്നത് നാണം കൊണ്ടാണെന്ന് അവള്‍ക്കു
ഉറപ്പുണ്ടായിരുന്നു.
രാത്രിയില്‍ ജനലില്‍ തട്ടിയത് കാമുകനാണെന്ന് തിരിച്ചറിഞ്ഞ അവള്‍ ശബ്ദം ഉണ്ടാക്കാതെ അടുക്കള വാതില്‍
തുറന്നു അവനെ അകത്തു കടത്തി. കിടക്ക മുറിയില്‍ എത്തിയ അവന്‍ കട്ടിലില്‍ തന്നെ പിടിച്ചു ഇരുതിയപ്പോഴും
വിരലുകള്‍ പലയിടങ്ങളിലായി പരതാന്‍ ആരംഭിച്ചപ്പോഴും അവന്റെ ആവശ്യം ചുംബനം മാത്രം അല്ലെന്നു അവള്‍ തിരിച്ചറിഞ്ഞു.പക്ഷെ അവനെ എതിര്‍ക്കാന്‍ തന്റെ മനസ്സിന് താത്പര്യം ഉണ്ടെന്‍കിലും ശരീരത്തിന്
കഴിയില്ലാ എന്നും അവള്‍ മനസ്സിലാക്കി.അവന്‍ പയ്യന്‍ അല്ലെന്നും വാല്സ്യായന്റെ ആദ്യ ശിഷ്യന്‍ ആണെന്നും
അവന്റെ വിരലിന്റെ ചലന വേഗത്തില്‍ അവള്‍ക്കു ബോദ്ധ്യപ്പെട്ടു.മാത്രമെള്ള അവന്‍ ഇന്റര്‍ നെറ്റില്‍ സെക്സിന്റെ സൈറ്റ് ഏറെ സന്ദര്‍ശിച്ചവന്‍ ആണെന്നും ആ സൈറ്റ് അവന് മന പാഠം ആണെന്നും കണ്ടറിഞ്ഞ
അവള്‍ തന്റെ ശരീരം ആസകലം അവന്‍ കീ ബോര്‍ഡും മൌസുമായി പ്രവര്തിപ്പിക്കുന്നതായി അനുഭവിച്ചു അറിഞ്ഞു.ശരീരത്തിലെ ഒരു രോമം പോലും അവനോടു എതിര്‍പ്പ് കാണിക്കാന്‍ കഴിയാത്ത വിധം അവന്‍ ആളി
കത്തിച്ചു എന്ന സത്യത്തെ അവള്‍ കണ്ടെത്തിയ സമയത്തു തന്നെയാണ് കണ്ണുകള്‍ അടുത്ത കട്ടിലില്‍ ഉറങ്ങുന്ന
മകളുടെ മേല്‍ പതിഞ്ഞത്.ബെഡ് റൂം ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ മകളുടെ കണ്ണുകള്‍ തന്റെ നേരെ തുറന്നു
പിടിചിരിക്കുന്നുവോ എന്നവള്‍ ഭയപ്പെട്ടു. കാല്‍ വിരലിന്റെ തുമ്പില്‍ നിന്നും ഒരു വിറയല്‍ തുടങ്ങി ശരീരം
ആസകലം വ്യാപിക്കുന്നതായി അവള്‍ക്കു തോന്നിയ ആ നിമിഷം കാമുകന്‍ അവളുടെ വസ്ത്രങ്ങള്‍ അഴിക്കാന്‍
ആരംഭിച്ചു.മകള്‍ നല്ല ഉറക്കത്തില്‍ തന്നെ ആണെന്നും ഉറക്കത്തില്‍ അവളുടെ കണ്ണുകള്‍ പകുതി തുറന്നിരുന്നതാനെന്നും ഭയപ്പെടേണ്ട കാര്യങ്ങള്‍ ഒന്നും ഇല്ലെന്നും അവള്‍ക്കു ബോദ്ധ്യം വന്നെന്കിലും കാമുകന്റെ സമീപത്തു കിടന്നു മകളെയും അതിന് അപ്പുറത്ത് കിടക്കുന്ന മകനെയും നോക്കിയപ്പോള്‍ താന്‍ അവരുടെ ആരുമല്ലെന്നും മറ്റേതോ സ്ത്രീ ആണെന്നും അവര്‍ക്ക് ആരുമില്ലെന്നും അവള്‍ക്കു തോന്നി.മാത്രമല്ല
തന്റെ മകള്‍ ഈ മാതിരി പ്രവര്‍ത്തിക്കുന്ന കാര്യം ചിന്തിച്ചപ്പോള്‍ "ഛെ " എന്ന് ഉള്ളില്‍ ആരോ പറഞ്ഞതായും
അവള്‍ കേട്ടു. ഈ ചിന്തകള്‍ അവളില്‍ അല്‍പ സമയം മുമ്പു ഉണ്ടായിരുന്ന വികാരാഗ്നിയെ തണുപ്പിച്ചു.
ആ തണുപ്പില്‍ നിന്നും ഉണ്ടായ വിരക്തി കാമുകന്റെ തുണി ഉരിയല്‍ തടയാന്‍ അവള്‍ക്കു ശക്തി നല്കുകയും
ചെയ്തു.
ആ സമയത്താണ് മുന്‍വശത്തെ കതകില്‍ താക്കോല്‍ തിരിയുന്നത് അവള്‍ കേട്ടത്.ഭര്‍ത്താവ് വന്നെത്തിയെന്നു
മനസ്സിലാക്കിയ അവള്‍ക്കു ഭയമാണോ അതോ സന്തോഷമാണോ തന്റെ ഉള്ളില്‍ ഉണ്ടായതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കട്ടിലിനു അടിയില്‍ വീര്‍പ്പു അടക്കി ഇരിക്കുന്ന കാമുകന്റെ ദയനീയ അവസ്സ്ഥയില്‍ ഇപ്പോള്‍
അവള്‍ക്കു സഹതാപവും തോന്നിയില്ല. കസേര നീക്കുന്ന ശബ്ദവും കതകിന്റെ കരച്ചിലും തുടര്‍ന്ന് കാലൊച്ചയും
കേട്ടപ്പോള്‍ ഭര്‍ത്താവിന്റെ പത്ര വായന കഴിഞ്ഞതായി അവള്‍ അറിഞ്ഞു.പകുതി തുറന്ന കണ്ണുകള്‍ കൊണ്ടു
ബെഡ് റൂം ലാമ്പിന്റെ അരണ്ട വെളിച്ചത്തില്‍ അയാളുടെ മുഖ ഭാവം എന്തെന്ന് അറിയാന്‍ അവള്‍ ആഗ്രഹിച്ചു.
എന്തെങ്കിലും സംശയം?...കട്ടിലിനടിയിലെ കാമുകന്റെ ശ്വാസം പുറത്തു കേള്‍ക്കുന്നുണ്ടോ?
ഭര്‍ത്താവ് കട്ടിലിലേക്ക് കുനിയുന്നത് കണ്ടപ്പോള്‍ അവള്‍ കണ്ണുകള്‍ പൂര്‍ണമായി അടച്ചു.
നെറ്റിയില്‍ തടകുന്നത് അയാള്‍ ആണെന്ന് അവള്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പാറയുടെ ഉള്ളില്‍ തെളിനീരോ ! പുതപ്പു അവളുടെ കഴുത്ത് വരെ പുതപ്പിച്ചത് ഭര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഉള്ളില്‍
വിങ്ങല്‍ അനുഭവപ്പെടുന്നതായി അവള്‍ക്കു തോന്നി.
കാലൊച്ചകള്‍ പുറത്തേക്ക് നീണ്ടു. കുളിമുറിയില്‍ ലൈറ്റ് തെളിയുന്നു. വെള്ളം വീഴുന്ന ശബ്ദത്താല്‍ കതകിന്റെ
കരച്ചില്‍ കേള്‍ക്കില്ലെന്ന് മനസ്സിലാക്കിയ അവള്‍ പെട്ടെന്ന് കാമുകനെ പുറത്തേക്ക് പിടിച്ചു വലിച്ചു .അടുക്കള
വാതിലിലെക്കുള്ള പ്രയാണത്തിന് ഒടുവില്‍ അവള്‍ കൈ നിവര്‍ത്തി കാമുകന്റെ കന്നത്തു ഒന്നു വീക്കി.
എന്നിട്ട് പതുക്കെ അവന്‍ മാത്രം കേള്‍ക്കാവുന്ന സ്വരത്തില്‍ മുരണ്ടു."കഴുവേറി ഇനി ഇവിടെ കണ്ടു പോകരുത് " "ഇവള്‍ക്ക് ഭ്രാന്തു ആയിരിക്കും എന്ന് പിറുപിറുത്തു കൊണ്ടു കാമുകന്‍ ഇരുളിലേക്ക് ഓടി മറയുമ്പോള്‍
ഭര്‍ത്താവ് കുളിമുറിയില്‍ നിന്നും ഇറങ്ങി വരുന്നതിനു മുമ്പു കട്ടിലില്‍ പോയി കിടക്കാനുള്ള തിടുക്കത്തില്‍
ആയിരുന്നല്ലോ അവള്‍!.

2 comments: