പ്രഭാത സവാരി ഒരു വയലില്‍ കൂടിയാണ്. മഴ കാത്തു കിടന്ന പാടംഇന്നലെ രാത്രിയിലെ മഴയില്‍ ഹര്‍ഷ
പുളകിത ആയി ശയിക്കുന്നു.മാനം ഇപ്പോഴും കറുപ്പ് നിറത്തില്‍ തന്നെ.വരമ്പിലേക്ക് കാല്‍ കുത്തിയതെ ഉള്ളൂ.
അപ്പോള്‍ കേട്ടു."ക്രോം ക്രോം " ശബ്ദം.നാലുപാടു നിന്നും കേള്‍ക്കാം. എത്രയോ നാളുകളായി ഞാന്‍ ഇതു കേട്ടിട്ട്.
പണ്ടു ചെറുപ്പത്തില്‍ മഴക്കാര്‍ മാനത്തെ കറുത്ത നിറത്ത്താല്‍ ചായം പൂശുമ്പോള്‍ കേട്ടിരുന്ന ആ ശബ്ദം നാല്
ഭാഗത്തുമുള്ള കുളങ്ങളില്‍ നിന്നും തോടുകളില്‍ നിന്നും ആയിരുന്നു.പിന്നീട് ഗ്യാസ് ലൈറ്റും ചാക്കുമായി ആള്‍ക്കാര്‍ വന്നു. തവളക്കാല്‍ കയറ്റുമതി ചെയ്തു നമ്മള്‍ വിദേശ നാണയം നേടി.അതോടൊപ്പം തന്നെ കുളങ്ങളും
തോടുകളും നികത്തി മണിമാളികകള്‍ പണിതു. തവളകള്‍ പോയി. അവരെ പിടിക്കുന്ന നീര്‍ക്കൊലികളെയും
കാണാതെ ആയി. പകരം കൊതുകുകള്‍ വന്നു. കൊതുക് തിരികളും തിരികളെ പുകഴ്ത്തുന്ന ടീവീ പരസ്യങ്ങളും
വന്നു. അടിച്ചു തിമിര്‍ത്തു രസിച്ചിരുന്ന മഴക്കാലം ഒരു ഓര്‍മ മാത്രം ആയി. ഇപ്പോള്‍ മഴയത്ത് കെട്ടി നില്ക്കുന്ന
ജലത്തില്‍ പ്ലാസ്ടിക്കു സന്ജികളും മറ്റു മാലിന്യങ്ങളും നിറഞ്ഞൊഴുകി. ഇതാ ഇപ്പോള്‍ ഈ വരമ്പില്‍ നില്‍ക്കുമ്പോള്‍ വെറുമൊരു വേനല്‍ മഴയില്‍ പാടം കുതിര്‍ന്നപ്പോള്‍ ഇവര്‍ എവിടെ നിന്നു വന്നു എന്ന് ഞാന്‍
അതിശയിക്കുന്നു.കഴിഞ്ഞ വേനലില്‍ ഇവര്‍ എവിടെ ഒളിച്ചിരുന്നു? ഇവര്‍ക്ക്ആര് ആഹാരം കൊടുത്തു ഇത്രയും
നാള്‍ .കരുണാ മയനായ ദൈവമേ! എല്ലാം നിന്റെ കാരുണ്യം. വരമ്പിലെ ഓരോ പൊത്തിലും നിന്നു തല നീട്ടി "ക്രോംക്രോം" എന്ന് ഉച്ചത്തില്‍ കൂകുമ്പോള്‍ അവര്‍ തലമുറകളായി കേട്ടിരുന്ന പഴയ ആ നല്ല കാലത്തെ വാഴ്ത്തുക ആയിരിക്കാം ....
"
No comments:
Post a Comment