മെഗാ സ്റ്റാറും ഒരു കുട്ടിയും ചേർന്ന് അവതരിപ്പിക്കുന്ന റ്റി.വി. പരസ്യം ഒരു സ്വകാര്യ സെന്ററിന്റേതാണ്. അവരുടെ ആപ്പ് ഡൗൺ ലോഡ് ചെയ്താൽ പഠനം എളുപ്പമാകുമത്രേ! പരസ്യത്തിന്റെ ആകർഷണത്തിനായി നടന്റെ പഴയ ഒരു സിനിമയിലെ “കളി പഠിപ്പിക്കല്ലേ“ ഡയലോഗ് പുട്ടിന് തേങ്ങാ ഇടുന്നത് പോലെ കുട്ടിയെ കൊണ്ട് പറയിപ്പിക്കുന്നുമുണ്ട്. ഇവിടെ പ്രസക്തമായ വിഷയം ഈ പരസ്യം നിർമ്മിക്കാൻ താരത്തിന്റെ ഭാരിച്ച കൂലി മറ്റ് ചെലവ് അതോടൊപ്പം അത്രയും നേരം റ്റി.വി.യുടെ പരസ്യ വാടക, അത് സെക്കന്റിന്, മിനിട്ടിന് കനത്ത തുകയാണ് നൽകേണ്ടത്, ഇതെല്ലാം മൊത്തമായി സ്ഥാപനത്തിന്റെ ചെലവിനത്തിൽ പെടുന്നു എന്നതാണ്. അവർക്കിത് എവിടെ നിന്നും ലഭിക്കുന്നു,?
തങ്ങളുടെ കുട്ടികൾക്ക് വേണ്ടി ഈ പരസ്യത്തിൽ ആകർഷിക്കപ്പെട്ട് വലയിൽ വീഴുന്ന സാധാരണക്കാരുടെ മുതുകിൽ കനത്ത വില ചുമത്തി ഈ ആപ്പ് അടിച്ച് കയറ്റുന്നു.. അല്ലാതെവിടെ നിന്നാണ് അവരുടെ മുടക്ക് മുതൽ ഈടാക്കുക.
പഠിക്കുന്ന കുട്ടി അഥവാ പഠിക്കാൻ താല്പര്യമുള്ള കുട്ടി ഏത് ആപ്പടിച്ചാലും ആപ്പടിച്ചില്ലെങ്കിലും പഠിക്കും, അതിന് പ്രദേശത്തുള്ള ഏതെങ്കിലും അക്രമണൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തുന്ന സാദാ ട്യൂഷൻ സെന്ററിൽ പഠന സഹായത്തിനായി പോയാലും മതി. പക്ഷേ . പരസ്യം കാണുന്ന ജനം അത് പൂർണ സത്യമാണെന്ന് കരുതുന്നിടത്ത് എന്ത് പറഞ്ഞാലും അവരുടെ തലയിൽ കയറില്ല. അവർക്ക് മറ്റവന്റെ ആപ്പ് ഉപയോഗിച്ചേ മതിയാകൂ.എന്നാലല്ലേ അയൽ വാസിയുടെ കുട്ടിയുടെ അത്രയും ഏ. പ്ളസ്സ് എന്റെ കുട്ടിക്കും കിട്ടൂ.
ഇത് തന്നെ മറ്റ് പരസ്യങ്ങളുടെയും ഗതി.
കേൾക്കുന്നതിനേക്കാളും കാണുന്നതാണ് മനസ്സിൽ പതിയുന്നത്. അതും സുന്ദരികളായ തരുണീമണികൾ വന്ന് ഇരുമ്പാണി മുതൽ ഉണക്ക മീനിന്റെ വരെ ഗുണഗണങ്ങൾ റ്റി.വി.യിൽ വന്ന് സാക്ഷ്യപ്പെടുത്തുമ്പോൾ “ഒന്നുമില്ലേലും നല്ലോരു പെൺകൊച്ച് വന്ന് നിന്ന് സാധനത്തിന്റെ ഗുണം പറയുമ്പോൾ എങ്ങിനെ അത് വാങ്ങാതിരിക്കും അപ്പീ...“ എന്ന് സാദാ മനുഷ്യൻ പറഞ്ഞ് പോകുന്നു.. പരസ്യത്തിന്റെ ഭീമമായ ചെലവും നമ്മൾ വാങ്ങുന്ന ഉൽപ്പന്നത്തിന്റെ മുതുകിൽ കയറുന്നുണ്ട് എന്ന് നമ്മൾ അറിയുന്നില്ലല്ലോ.
ഇപ്പോൾ നിലവിലുള്ള സീസൺ കൊറോണാ വൈറസിനെ നേരിടുന്ന ലോഷന്റേതാണ്. പല കമ്പനിക്കാരും പരസ്യം തിരിഞ്ഞ് കടിക്കാതിരിക്കാൻ 99 ശതമാനമേ ഫലപ്രാപ്തി പറയുന്നുള്ളൂ. അഥവാ ഏതെങ്കിലും വായിൽ നോക്കി “സംഗതി ഫലിച്ചില്ലേ“ എന്നും പറഞ്ഞ് കേസിന് പോയാൽ, “ നീ ബാക്കി ഒരു ശതമാനത്തിൽ പെടുന്നവനാണ് എന്ന് പറഞ്ഞ് നിൽക്കാനാണ് ഇപ്പോൾ 99 ശതമാനം പറയുന്നത്.
ഇനി എത്ര കൊറോണാ വന്നാലും ഈ പകൽ കള്ളന്മാരുടെ തട്ടിപ്പ് വേലക്ക് ഒരു അന്ത്യവുമില്ലേ ദൈവമേ!

No comments:
Post a Comment