സി.പി.എം. സംസ്ഥാന സെക്രടറി കോടിയേരി ബാലക്രിഷ്ണനെ മകൻ ചെയ്ത തെറ്റിന് എങ്ങിനെ കുറ്റപ്പെടുത്താനൊക്കും. മകൻ ഒരു സ്ത്രീയെ പീഡിപ്പിച്ച് കേസിൽ പ്രതിയാകാൻ ഒരു പിതാവും പറഞ്ഞയക്കില്ല. അങ്ങിനെ മകൻ ഒരു തെറ്റ് ചെയ്യാൻ ഒരു പിതാവും ആഗ്രഹിക്കുകയുമില്ല. മകൻ ചെയ്യുന്ന തെറ്റിന് പിതാവിനെ കുറ്റപ്പെടുത്തുന്നത് ധാർമ്മികമായി ശരിയുമല്ല.
വാർത്തക്ക് വേണ്ടി ആർത്തി പൂണ്ട് പാഞ്ഞ് നടക്കുന്ന മാധ്യമങ്ങൾ ഈ വക കാര്യങ്ങൾ വെണ്ടക്കായോ മത്തങ്ങായോ തലക്കെട്ടിൽ ചിത്രങ്ങൾ സഹിതം പ്രാധ്യാനം കൊടുത്ത് പ്രസിദ്ധീകരിക്കുമ്പോൾ ബൂജികളെ നിരത്തി ചാനലുകളിൽ അന്തി ചർച്ച കൊഴുപ്പിക്കുമ്പോൾ കുടുംബത്തിലെ ഒരു അംഗം കുറ്റം ചെയ്തതിന് മനപ്രയാസം അനുഭവിക്കുന്ന പിതാവിന്റെയോ ഭാര്യയുടെയോ മകന്റെയോ സഹോദരങ്ങളുടെയോ മനപ്രയാസം ഒരിക്കലും തിരിച്ചറിയാൻ പൊകുന്നില്ല.
പിടി കിട്ടാപ്പുള്ളീ സുകുമാരക്കുറുപ്പ് കുറ്റം ചെയ്തപ്പോൾ ഫലം അനുഭവിച്ചത് സ്കൂളിൽ പഠിച്ചിരുന്ന അയാളുടെ കുട്ടികളായിരുന്നു. പട്ടിയെ എറിയുന്ന പോലെ ആ കുട്ടികളെ സ്കൂളിൽ നിന്നും ഓടിച്ച് വിട്ടു. അവർ അവരുടെ അച്ഛനോട് പറഞ്ഞിരുന്നോ അച്ഛൻ പോയി കുറ്റം ചെയ്തേച്ച് വാ എന്ന്.
കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടട്ടെ, കുറ്റം ചെയ്യാത്തവൻ ശിക്ഷിക്കപ്പെടുന്നതെന്തിന്?

No comments:
Post a Comment