ബംഗാളിൽ ഡോക്ടറന്മാരുടെ നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അവിടെ നടക്കുന്ന സമരത്തിന് പിൻ തുണ പ്രഖ്യാപിച്ച് അഖിലേന്ത്യ തലത്തിൽ ഭിഷഗ്വരന്മാർ പണി മുടക്കി സമരം ചെയ്യുകയാണ്.അവർക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്കെതിരെ സംരക്ഷണ നിയമം നിർമ്മിക്കണമെന്നാണ് ഒരു ഡിമാന്റ്. തീർച്ചയായും അവരുടെ ഈ ആവശ്യം നീതിയുക്തം തന്നെ. അപ്രകാരം ഒരു നിയമം ഇവിടെ കേരളത്തിൽ ഇപ്പോൾ നിലവിലുണ്ട് താനും. ഡോക്ടറന്മാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ഉണ്ടാകുന്ന ആക്രമണത്തിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാവുന്ന ഒരു നിയമം കുറച്ച് കാലങ്ങൾക്ക് മുമ്പ് നിയമസഭ പാസാക്കി നിലവിൽ വരുത്തിയിട്ടുണ്ട്.
ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയർന്ന് വരുന്നു. പൊതുജനങ്ങൾക്ക് ആരോഗ്യ വകുപ്പിലെ ഡോക്ടറന്മാർ ഉൾപ്പെടുന്ന ജീവനക്കാരിൽ നിന്നുമുണ്ടാകുന്ന നീതിരഹിതവും ധിക്കാരപരവും അവഗണനാപരവുമായ പെരുമാറ്റത്തിനെതിരെയും നിയമം ഉണ്ടാക്കേണ്ടതാവശ്യമല്ലേ?
ഒരു രോഗിയുടെ ചികിൽസയിൽ സംഭവിച്ച പിഴവിനെതിരെ ഉണ്ടാകുന്ന ബന്ധുക്കളുടെ രോഷം വല്ലപ്പോഴുമാണെങ്കിൽ പൊതുജനങ്ങൾക്ക് ആരോഗ്യവകുപ്പ് ജീവനക്കാരിൽ ഭൂരിപക്ഷം പേരിൽ നിന്നും ഉണ്ടാകുന്ന ധാർഷ്ഠ്യം നിറഞ്ഞ പെരുമാറ്റവും അവഗണനയും നിത്യ സംഭവമാണെന്ന് സർക്കാർ ആശുപത്രികളിൽ ചികിൽസക്കായി പൊകുന്ന ഏതൊരുവനും അറിയാവുന്ന പച്ച പരമാർത്ഥമാണ്. അവരിൽ നിന്നുമുണ്ടാകുന്ന പിഴവുകൾ അക്കമിട്ട് നിരത്താൻ സാധിക്കും. അവിടെ വരുന്നവർ ഭിക്ഷ ചോദിച്ച് വരുന്നവരാണെന്നുള്ള ധാരണയിലാണ് ഭൂരിപക്ഷം ഡോക്ടറന്മാരുടെയും സഹായികളുടെയും പെരുമാറ്റം. ഒരു പോലീസ് ഓഫീസറും ന്യായാധിപനും ഗൗരവം കാണിക്കുന്നത് അവരുടെ തൊഴിലിന്റെ സവിശേഷതകൾ കൊണ്ടാകാം. രോഗിക്ക് കാണപ്പെട്ട ദൈവമായ ഡോക്ടറും മാലാഖയുടെ
പ്രതീകമായ നഴ്സും ആരാച്ചാരന്മാരെ പോലെ ദുർമുഖം കാണിക്കുന്നത് എന്ത്കൊണ്ടാവാം. അവരുടെ മുഖത്ത് ഉണ്ടാകുന്ന ഒരു ചിരി രോഗിയിലും ബന്ധുക്കളിലും ഉണ്ടാക്കുന്ന ആശ്വാസം എത്രമാത്രം വലുതാണെന്ന് അവർ എപ്പോഴെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ!
പ്രതീകമായ നഴ്സു

No comments:
Post a Comment