പ്രശസ്ത സാഹിത്യകാരനായ സി.രാധാക്രിഷ്ണൻ പണ്ടൊരിക്കൽ പറയുകയുണ്ടായി " ഒരു തോർത്ത് മുണ്ട് പുതച്ചാൽ തീരുന്ന കുളിരും ആ തോർത്ത് ചുരുട്ടി വീശിയാൽ തീരുന്ന ഉഷ്ണവും മാത്രമേ ഈ മലയാള നാട്ടിൽ ഉണ്ടാകാറുള്ളൂ" എന്ന്. ആ സുന്ദര സുരഭില മായ നല്ല നാളുകൾ ഈ നാട്ടിൽ നിന്ന് എന്നോ പോയി മറഞ്ഞിരിക്കുന്നു. അത്യുഷ്ണമാണ് ഇന്ന് കേരളത്തിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. അൽപ്പമായ കുളിര് പോലും അനുഭവപ്പെടാൻ തക്കവണ്ണം മഴയും ഇവിടെ ലഭിക്കുന്നില്ല.
എന്താണ്` ഈ അവസ്ഥക്ക് കാരണമെന്ന് ആരും ചിന്തിക്കുന്നതുമില്ല. മരങ്ങൾ വെട്ടി നശിപ്പിച്ചതിനാലും തണ്ണീർ തടങ്ങൾ നികത്തപ്പെട്ടതിനാലുമാണ് ഈ ദുരവസ്ഥക്ക് കാരണമായി പലരും പറയുമ്പോഴും അത് മാത്രമല്ല കാരണമെന്ന് നിരീക്ഷിച്ചാൽ ബോദ്ധ്യപ്പെടുമല്ലോ
.
അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ വർദ്ധനയോടൊപ്പം നമ്മുടെ ശീതീകരണികൾ വരുത്തി വെക്കുന്ന ഉപദ്രവവും ചില്ലറയൊന്നുമല്ല.
ആവശ്യത്തിന്റെ മുഖം മൂടി അഴിച്ചിട്ട് ആഡംബരത്തിന്റെ വഴിയിലാണിപ്പോൾ ഫ്രിഡ്ജ് സഞ്ചരിക്കുന്നത് . വീടായാൽ ഫ്രിഡ്ജ് വേണം എന്ന മട്ടിലാണിപ്പോൾ കാര്യങ്ങളുടെ പോക്ക്. പപ്പടം പോലും പൊരിച്ച് ഫ്രിഡ്ജിൽ വെച്ചതിന് ശേഷമേ അത് ഉപയോഗിക്കൂ എന്ന ശീലം മലയാളി വീട്ടമ്മമാരിൽ എന്നേ വേരൂന്നിക്കഴിഞ്ഞു.
ഫ്രിഡ്ജിന് ശേഷം ഇപ്പോൾ രംഗത്തുള്ളത് എയർകണ്ടീഷണറാണ്.
"എ.സി.യിലാണ് എന്റെ ഉറക്കമെന്നോ എ.സി. ഇടാൻ മറന്നതിനാൽ ഞാൻ ഇന്നലെ ഉറങ്ങിയതേ ഇല്ല എന്നോ " .ഒക്കെയാണ് പൊങ്ങച്ചക്കാരുടെ വീമ്പ് പറച്ചിൽ. ഫ്രിഡ്ജും എയർകണ്ടീഷണറും എത്രമാത്രം അപകടകരമായ വാതകങ്ങളാണ് അന്തരീക്ഷത്തിലേക്ക് ദിനം പ്രതി തള്ളിവിടുന്നതെന്ന് അവർ അറിഞ്ഞിരുന്നെങ്കിൽ ! ഈ വാതകങ്ങൾ അന്തരീക്ഷത്തെ വിഷമയമാക്കുന്നതിലുപരി ചൂടിനെ അത്യുഗ്രനാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.
മനുഷ്യന്റെ കരങ്ങളാണ് ഈ ഭൂമിയെ നശിപ്പിക്കുന്നതെന്ന വിശുദ്ധ വചനം എത്രയോ അർത്ഥ പൂർണമായി ഈ കാലത്ത് അനുഭവപ്പെട്ട്കൊണ്ടിരിക്കുന്നു.

No comments:
Post a Comment