ഏതെങ്കിലും ചടങ്ങിന് പോകുവാൻ നമ്മുടെ കൂട്ടത്തിൽ ഇടത് ഭാഗത്തെ കൂടി ക്ഷണിച്ചാൽ പോകേണ്ട സമയത്തിന് ഒരു മണിക്കൂർ മുമ്പ് മുതൽ വീട്ടിൽ നിന്നുമിറങ്ങാൻ നമ്മൾ ആവശ്യപ്പെടണം. അപ്പോൾ മുതൽ ആരംഭിക്കുന്ന ഒരുങ്ങൽ ഒരു മണിക്കൂർ സമയമെടുത്തേ അവസാനിക്കൂ. ചെറുപ്പക്കാരിയായാലും തൈക്കിളവിയായാലും ഈ ഒരുങ്ങൽ നിർബന്ധമായി പാലിച്ചിരിക്കും. എല്ലാം ധരിച്ച് കഴിഞ്ഞാലും പിന്നെയും കണ്ണാടിയുടെ മുമ്പിൽ പല ആങ്കിളിൽ നിന്ന് തിരിഞ്ഞും മറിഞ്ഞും നോക്കി കൊണ്ടിരിക്കുമ്പോൾ നമ്മൾ അക്ഷമയോടെ വിളിക്കുന്നു "സമയം കഴിയുന്നു, ഒന്നിറങ്ങി വരുന്നുണ്ടോ? "
ദാ! വരുന്നേ...ദാ..ഇറങ്ങി..... പിന്നെയും എടുക്കും അര മണിക്കൂർ.
ഒരുങ്ങിയാലും ഒരുങ്ങിയാലും മതിയാകാത്തവരാണ് മഹിളകൾ.
ഈ കാര്യത്തെ പറ്റി നമ്മൾ കുറ്റപ്പെടുത്തിയാൽ അവർ തിരിച്ച് ചോദിക്കും " നിങ്ങൾ ആണുങ്ങൾ ഒരുങ്ങാറില്ലേ? "
ആണുങ്ങൾ എന്ത് ഒരുങ്ങാനാണ്; ഒന്ന് താഴേ നിന്ന് മുകളിലേക്ക് വലിച്ച് കയറ്റണം. മറ്റൊന്ന് മുകളിൽ നിന്നും താഴോട്ടിടണം, പൊട്ട് തൊടൽ, കണ്ണെഴുത്ത്, മുടി ചീകി പിന്നി ഇടൽ..... ഊങ്ഹും..അങ്ങിനെയുള്ള ഒരു പരിപാടിയും ഇല്ല. അഥവാ ആണിന് സൗന്ദര്യം പ്രകൃതിയാൽ തന്നെ ഉണ്ട്. നാല് ചുറ്റും കണ്ണോടിച്ച് നോക്കുക. പൂവൻ കോഴിക്കാണ് സൗന്ദര്യം, ആ പൂവും തലയെടുപ്പും അതൊരു ചന്തമാണേ! ആൺ മയിലാണ് പീലി വിടർത്തി ആടുന്നത്, പെണ്ണല്ല. കൊമ്പനാനയാണ് ഗംഭീരൻ പിടിയാനയല്ല. ആ സിംഹത്തിനെ ഒന്ന് നോക്കുക. ആൺ സിംഹത്തിന്റെ സടയും മുടിയും ആ നിൽപ്പും, അതൊരു സൗന്ദര്യ നിറയാണേ ! പെൺ സിംഹം വലിയ ഒരു പട്ടിയെ പോലിരിക്കും. മനുഷ്യരിൽ മാത്രം പെൺ വർഗത്തിനാണ് സൗന്ദര്യം പോലും. ഇതാര് മെനഞ്ഞുണ്ടാക്കിയ നുണയാണാവോ! മസിലും പെരുപ്പിച്ച് ഒരു പുരുഷൻ നിന്നാലുള്ള സൗന്ദര്യം പെണ്ണിനുണ്ടോ? ഇല്ലാത്തത് കൊണ്ടാണ് അത് ഉണ്ടെന്ന് വരുത്താൻ ഇത്രയും സമയമെടുത്ത് അവർ ഒരുങ്ങുന്നത്.
ഹയ്യോ! ആരാ ഈ ബഹളമുണ്ടാക്കി ഓടി വരുന്നത്....പെണ്ണുങ്ങളാണോ?.....ഞാൻ ഓടി.......

No comments:
Post a Comment