Tuesday, April 26, 2016

സീരിയലുകൾ --വിഷ വിത്തുകൾ-

കേൾക്കുന്നത്  മൂന്ന് ദിവസം തലയിൽ നിൽക്കും എന്നാൽ കാണുന്നത് മൂന്ന് മാസമോ വർഷമോ തലയിൽ പതിയും. പണ്ട് റേഡിയോനാടകങ്ങൾ  വലിയ രീതിയിൽ മനുഷ്യ മനസിനെ പ്രത്യേകിച്ച് സ്ത്രീകളുടെ മനസിനെ സ്വാധീനിച്ചിരുന്നില്ല, കാരണം കേൾവിക്ക്  അത്രയേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് റ്റി.വി. സീരിയൽ  സ്ത്രീകളെ പ്രത്യേകിച്ച് നാട്ടുമ്പുറത്ത് കാരെ ശരിക്കും സ്വാധീനിക്കുന്നു. കുരങ്ങിൽ നിന്നും മനുഷ്യരിലേക്കുള്ള  യാത്രയിൽ കുരങ്ങിന്റേതായി ഇനിയും  മനുഷ്യനിൽ അവശേഷിക്കുന്ന പ്രധാന ഗുണം അനുകരണ ഭ്രമം  ഒന്ന് മാത്രം. കാണുന്നതെല്ലാം അനുകരിക്കാനുള്ള വ്യഗ്രത.   അമ്മായി അമ്മ--മരുമകൾ പോര് പല വിധത്തിലും തരത്തിലും പടച്ച് വിടുന്ന സീരിയലുകളിൽ  കാണുന്ന സ്ത്രീകളുടെ വേഷം സ്വയം മനസിൽ ആവാഹിക്കുന്ന പല സ്ത്രീകളും  സ്വന്തം ജീവിതത്തിൽ  കഥ  അനുകരിക്കുമ്പോൾ  വീട്ടിൽ കലഹം ഉറപ്പ്. അടുത്ത  കാലത്ത്  ഉണ്ടായ ചില  ദാമ്പത്യ ബന്ധ പൊരുത്തക്കേടുകൾ കേസിലെ കക്ഷികൾ ഉപയോഗിച്ച വാചകങ്ങളും അവരുടെ ശരീര ഭാഷ തന്ന സൂചനയും  സ്ത്രീകൾ  സീരിയലുകളെ അനുകരിക്കാൻ വല്ലാതെ ശ്രമം നടത്തുന്നു എന്ന് ചിന്തിക്കാൻ പ്രേർപ്പിക്കുന്നു.

1 comment:

  1. വാസ്തവം. മനുഷ്യമനസ്സിനെ മലീമസമാക്കാനേ ഈ സീരിയലുകള്‍ക്ക് സാധിക്കൂ.

    ReplyDelete