Thursday, April 14, 2016

ഈ രാഗങ്ങൾ ഏതാണ്?

താഴെ കാണിച്ചിരിക്കുന്ന  പാട്ടുകൾ ഏത് രാഗത്തിലാണെന്ന്  അതിനെ പറ്റി ജ്ഞാനമുള്ളവർ  പറഞ്ഞ് തരുമോ?
ഈ പാട്ടുകൾ  കേൾക്കുമ്പോൾ  ഇത് വരെ സംസാരിക്കാത്ത  നാലര വയസ്സ്കാരനായ സിനാൻ  ആ പാട്ടുകളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച്  അസ്പഷ്ട സ്വരങ്ങൾ പുറപ്പെടുവിക്കുകയും മൂളുകയും ചെയ്യുന്നു.ഈ പാട്ടുകൾ കേൾക്കുന്നതിൽ അവന് അതിയായ സന്തോഷമുണ്ടെന്ന് അവന്റെ ഭാവങ്ങളിൽ നിന്നും  വ്യക്തമാകുന്നുമുണ്ട്  എല്ലാം   മറന്ന്  ഈ പാട്ടുകളിൽ ലയിച്ചിരിക്കും  അവൻ   നിലവിളിക്കുമ്പോൾ പലപ്പോഴും ഈ പാട്ടുകളാണ്  അവനെ സമാധാനപ്പെടുത്തുന്നത്.  എന്നാൽ മറ്റ് പാട്ടുകളിൽ  അവൻ ഒരു താല്പര്യവും കാണിക്കാറില്ലെന്ന് മാത്രമല്ല  അവയെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഈ  പാട്ടുകളുടെ രാഗങ്ങൾ അറിഞ്ഞാൽ ആ രാഗങ്ങളിലെ
ഇതര ഗാനങ്ങൾ അവനെ കേൾപ്പിക്കുമ്പോൾ  അത് അവനിൽ ഏതെങ്കിലും ചലനങ്ങൾ സൃഷ്ടിക്കുമെങ്കിൽ  ഇത് വരെ നടന്ന് തുടങ്ങിയിട്ടില്ലാത്ത സംസാരിച്ചിട്ടില്ലാത്ത അവന്  അതൊരു അനുഗ്രഹമായി ഭവിച്ചാലോ?!ആശക്ക്  നികുതി അടക്കേണ്ടല്ലോ  പാട്ടുകൾ ഇതെല്ലാമാണ്:-
ഓ, ദുനിയാ കേ രഖ് വാലെ സുനോ ദർദ് ഭരേ മെരെ ലാലെ  (മുഹമ്മദ് റാഫി പാടിയ പഴയ ഹിന്ദിഗാനം)
അലൈ പായുതേ കണ്ണാ,അലൈ പായുതേ! ആനന്ദ മോഹന വേണുഗാനമിത് അലൈ പായുതേ കണ്ണാ...കണ്ണാ.... (യേശുദാസ് പാടിയത്)
എന്ന തപം ചെയ്തെനെ യശോദാ എന്ന തപം ചെയ്തെനെ....( പലരും ഈ ഗാനം ആലപിച്ചിട്ടുണ്ട്)
കാറ്റേ കാറ്റേ നീ പൂക്കാ മരത്തിൽ പാട്ടും മൂളി വന്നു..(സെലുലോയിഡിൽ വൈക്കം വിജയലക്ഷ്മി)
ഒറ്റക്ക് പാടുന്ന പൂങ്കുയിലേ നിന്റെ പട്ടിളം പോലുള്ള പാട്ടിനുള്ളീൽ (വൈക്കം വിജയലക്ഷ്മി)
രാഗങ്ങൾ അറിവുള്ളവർ സഹായിക്കുക.

1 comment:

  1. Alaipayuthe ....ragam kaanada
    Enna thavam......ragam kaapi

    ReplyDelete