100 ജീവൻ രക്ഷാ ഔഷധങ്ങളുടെ വില കുറച്ചു എന്ന പത്രവാർത്ത ഈ നാട്ടിലെ പ്രജകളെ വല്ലാതെ സന്തോഷിപ്പിച്ചു. സർക്കാരിന്റെ മേൽനോട്ടത്തിൽ ഈ മരുന്നുകളുടെ വില വിവര പട്ടിക പുറത്തിറങ്ങുകയും ചെയ്തു. തുടർന്ന് പല മരുന്നുകളും കമ്പോളത്തിൽ നിന്നും അപ്രത്യക്ഷമാകുകയും ഔഷധ വിപണന രംഗത്ത് കുറച്ച് ദിവസങ്ങളിൽ പ്രതിസന്ധി ഉണ്ടാകുകയും ചെയ്തു. വീണ്ടും അൽപ്പം ദിവസങ്ങൾ കടന്ന് പോയി. വില ക്രമീകരിക്കാനും പുതിയ ബില്ല് ഇട്ട് മരുന്നുകൾ വരാനുമുള്ള ഈറ്റ് നൊമ്പരമാണ് ആ ദിവസങ്ങളിൽ നടക്കുന്നതെന്നും അന്ന് അഭ്യൂഹം പരന്നിരുന്നു. എന്തായാലും കുറച്ച് ദിവസങ്ങൾക്ക് ശേഷം എല്ലാം ക്രമീകരിക്കപ്പെട്ടു. സർക്കാരിന്റെ വില നിയന്ത്രണം ഔഷധ കമ്പനികൾ അംഗീകരിച്ചു. കുറഞ്ഞ വിലക്ക് മേൽ പറഞ്ഞ ഔഷധങ്ങൾ കമ്പോളത്തിലെത്തുകയും ചെയ്തു. പക്ഷേ ആ അൽപ്പം ചില ദിവസങ്ങളിൽ ഔഷധ കമ്പനികൾ സുന്ദരമായി ഒരു വേല ഒപ്പിച്ചു. മേൽപ്പറഞ്ഞ 100 മരുന്നുകളുടെ വില കുറച്ചതോടൊപ്പം മറ്റ് പല മരുന്നുകൾക്കും വില കൂട്ടി. 100 ഇനങ്ങളിൽ വന്ന നഷ്ടം മറ്റ് മരുന്നുകളുടെ വില വർദ്ധിപ്പിച്ചതിലൂടെ അങ്ങ് പരിഹരിക്കുകയും അൽപ്പം ലാഭം കൂടി ഉണ്ടാക്കുകയും ചെയ്തു. സർക്കാർ ഇതിനെതിരെ കമാന്ന് ഒരക്ഷരം പറയാതെ ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ എന്ന മട്ടിൽ നിശ്ശബ്ദരായിരിക്കാൻ മിടുക്ക് കാട്ടുകയും ചെയ്തു. മറ്റേ മരുന്നുകളുടെ വില കുറക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന വിലയേക്കാളും കൂടുതലാണ് വില കുറച്ച ലിസ്റ്റിൽ അല്ലാത്ത മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും ഇപ്പോൾ വില. വില കുറപ്പ് പരിപാടി വരുന്നതിനു മുമ്പ് വൺ ടച്ച് സ്റ്റിക്കറിന് (രക്തത്തിലെ പഞ്ചസാര പരിശോധിക്കുവാൻ ഉപയോഗിക്കുന്ന സൂത്രം) 10ന്റെ പാക്കറ്റിന് മാവേലി ഔഷധ വിൽപ്പന ശാലയിൽ വില 245 രൂപ. ഇപ്പോൾ വില 309 രൂപാ. ഇങ്ങിനെ ഓരോ ഐറ്റത്തിനും വില അങ്ങ് കൂട്ടി നാട്ടുകാരെ വായിൽ മണ്ണിട്ടു, മരുന്ന് കമ്പനിക്കാർ.
പിന്നേ! ഞങ്ങളുടെ അടുത്തല്ലേ ഈ സർക്കാരിന്റെ വേല. ഞങ്ങൾ-കമ്പോളമാണ്- സർക്കാരിനെ നിയന്ത്രിക്കുന്നത്. ഞങ്ങൾ കമ്പോളം തീരുമാനിക്കും ഇവിടത്തെ ജനങ്ങൾ എങ്ങിനെ ജീവിക്കണമെന്ന്, ആരു ജനങ്ങളെ ഭരിക്കണമെന്ന് . നിങ്ങൾ ഞങ്ങളെ തളക്കാൻ നോക്കിയാൽ ഞങ്ങൾ അതിന് മറു പണി ഒപ്പിക്കും. ഞങ്ങൾക്ക് ഒരേ ലക്ഷ്യം: ലാഭം! അത് മാത്രം . അതിനായി ഞങ്ങൾ പണ ചാക്കുകൾ എത്തേണ്ടിടത്ത് എത്തിച്ച് അധികാര സ്ഥാനങ്ങളെ നിശ്ശബ്ദരാക്കും. നിങ്ങളുടെ ജീവിതവും മരണവും ചികിൽസയും ആഹാരവും രോഗവും എല്ലാം ഞങ്ങൾ വരച്ച് വെച്ച ചാർട്ടിൻ പ്രകാരം മാത്രം. അത് കൊണ്ട് കളിക്കല്ലേ മക്കളേ! കമ്പോളത്തിനോട് കളിക്കല്ലേ കുഞ്ഞുങ്ങളേ!

സര്‍ക്കാര്‍ ഭാഗവും കമ്പനിഭാഗവും ഭദ്രം
ReplyDeleteജനഭാഗം മാത്രം തോറ്റ് തൊപ്പിയിട്ടു
ഇന്നലെ വൈകുന്നേരം ഏഷ്യാനെറ്റിൽ ഒരു സിനിമ അല്പനേരം കണ്ടിരുന്നു - ഒരു ആശുപത്രിക്കഥ
ReplyDeleteപൃഥ്വിരാജ് ഡോക്റ്ററായി അഭിനയിച്ചത്. കുറച്ചെ കണ്ടുള്ളു
പക്ഷെ ഇന്ന് നടക്കുന്ന സംഭവം അതേപടി പകർത്തിയിരിക്കുന്നു
ലോകം അങ്ങനാ ഇപ്പൊ