കൊച്ച് കുട്ടികളുടെ കളികൾ നിരീക്ഷിക്കുകയാണെങ്കിൽ സമകാലിക സംഭവങ്ങൾ ഏതെന്ന് തിരിച്ചറിയാൻ സാധിക്കും. അവർ നാലു ചുറ്റും കാണുന്നത് അവരുടെ കളികളിൽ നന്നായി അനുകരിക്കും.ചുരുക്കി പറഞ്ഞാൽ അതാത് കാലം അവരുടെ കളികളിൽ കാണാൻ കഴിയുമെന്ന് തീർച്ച. അത് കൊണ്ടാണ് തിരക്ക് അൽപ്പം കുറവായ ഇന്നത്തെ സായാഹ്നത്തിൽ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ഞാൻ വെറുതെ നോക്കിയിരുന്നത്. ചെറുതും വലുതായ സുഗ്രീവന്മാരും സുഗ്രീവത്തിമാരും വളഞ്ഞ് കൂടിയിരുന്ന് ചാനൽ ലൈവ് പരിപാടി അവതരണം മിമിക്ക് ചെയ്യുകയാണ് .കൂട്ടത്തിൽ ഇളയ സുഗ്രീവൻ (അവനെ നിങ്ങൾക്ക് അറിയാം എന്റെ ബ്ലോഗിൽ പലപ്പോഴും പല വേഷത്തിൽ അവൻ വന്നിട്ടുണ്ട്.http://sheriffkottarakara.blogspot.in/2011/05/blog-post_18.html ) അവൻ അടുത്തുണ്ടായിരുന്ന ഒരു വീഞ്ഞ പെട്ടിയുടെ മുകളിൽ ചാടി കയറി "മീശ മാധവൻ" സിനിമയിൽ ജഗതിയെ ദിലീപ് കണി കാണിക്കുന്ന സീനിലെ പോസിൽ തിരിഞ്ഞ് നിന്ന് തന്റെ ശുഷ്ക നിതംബത്തിൽ രണ്ട് തട്ട് തട്ടി കൂട്ടുകാരോട് ഇപ്രകാരം വിളിച്ച് പറഞ്ഞു " ഇത് നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടു എങ്കിൽ ഇതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം ഈ നംബറിൽ എസ്സ്.എമ്മെസ്സ് ചെയ്യുക, നമ്പർ കാക്ക തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് പൂജ്യം പൂജ്യം...........
അതേ! ചാനൽകാരുടെ പല കോമാളിത്തരങ്ങൾക്കും ഇത് തന്നെ മറുപടി.
അതേ! ചാനൽകാരുടെ പല കോമാളിത്തരങ്ങൾക്കും ഇത് തന്നെ മറുപടി.
പീസി.........?
ReplyDeleteNannaayi maazhe ee kuri
ReplyDeletepakshe ee sugreeva sugreevathimaarude chithram koodi cherkkaamaayirunnu :-)
കുട്ടികള്‍ക്കും തിരിയുന്നുണ്ട് നമ്മുടെ കളികള്‍ അല്ലേ...
ReplyDelete