Tuesday, December 28, 2010

പ്രിയരേ! നിങ്ങള്‍ക്കായി

മഴയുള്ള ഒരു പ്രഭാതത്തില്‍ പതിവുള്ള നടത്തത്തിനിറങ്ങിയപ്പോള്‍.ഇവിടെ നിന്നു ദൂരെയുള്ള പള്ളിക്കല്‍ ഗ്രാമത്തിലേക്ക് മഴയിലൂടെ..........
ആര്‍ത്തലച്ചൊഴുകുന്ന ഈകൈത്തോടും കടന്ന്
വെള്ളം കെട്ടിക്കിടന്നു നശിക്കുന്ന ഈ മരച്ചീനി കണ്ട് ദു:ഖിച്ച്


മഴയില്‍ കുളിരാര്‍ന്ന് നില്‍ക്കുന്ന വാഴത്തോട്ടത്തിലൂടെ ,മഴവെള്ളം കുത്തി ഒലിച്ച് ഇടിഞ്ഞു പോയ താഴെ കാണുന്ന പാതയിലൂടെ
ഈ റബര്‍ തോട്ടത്തിലെ ഒറ്റ അടി പാതയിലൂടെ

വിശാലമായ ഈ മരച്ചീനി വനവും കടന്നു ഞാന്‍ പോയി.


മഴയത്ത് നടക്കുന്നതും മഴ കാണുന്നതും ഒരു രസമാണ്. കയ്യില്‍ കരുതിയിരുന്ന ക്യാമറായില്‍ ഗ്രാമന്തരീക്ഷം ചിലത് പകര്‍ത്തി അതു ബ്ലോഗിലേക്ക് കടത്തി വിടാനുള്ള ശ്രമത്തിലിരിക്കുമ്പോഴാണ് കണ്ണൂരില്‍ നിന്നും പ്രിയ സ്നേഹിതന്‍ ഹാറൂണ്‍ വിളിച്ചത്.

“ഒരു നുറുങ്ങ്എന്ന ബ്ലോഗറായ ഹാറൂണിനെ ഞാന്‍ പരിചയപ്പെടുത്തേണ്ടതില്ലല്ലോ.

കൊട്ടാരക്കരക്ക് സമീപം കുന്നിക്കോട് നിവാസിയായ ഒരു യുവാവിനെ ബന്ധപ്പെടാനായി അയാളുടെ ഫോണ്‍ നമ്പര്‍ അദ്ദേഹം എനിക്ക് തന്നു.

ഒരു അപകടത്തെ തുടര്‍ന്ന് അരക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട ഹാറൂണ്‍ തന്റെ കിടക്കയില്‍ കിടന്നുകൊണ്ട് , ഓടി നടന്ന് സമയം ചിലവഴിക്കുന്ന നാം ചെയ്യാത്ത സേവനങ്ങളാണ് ചലന ശേഷി നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്.

ചെറുപ്പം മുതല്‍ ചലന ശക്തി നിലച്ച് കിടക്കയില്‍ തന്നെ ജീവിതം കഴിച്ച് കൂട്ടിയതിന്റെ ഒടുവില്‍ ആത്മഹത്യക്ക് മനസ് പാകപ്പെടുത്തിക്കൊണ്ടിരുന്ന കോട്ടയം സ്വദേശി യുവാവിനെ ജീവിതത്തിലേക്ക് കൊണ്ട് വന്ന് അയാള്‍ക്ക് ജീവിത പങ്കാളിയെ കണ്ടെത്താന്‍ ഹാറൂണ്‍ പ്രചോദനം നല്‍കിയ കഥ നമുക്ക് ഏവര്‍ക്കും അറിയാം.

ഇപ്പോള്‍ ഹാറൂണ്‍ നല്‍കിയ 9947313772എന്ന ഫോണ്‍ നമ്പറിന്റെ ഉടമസ്ഥന്‍ ഷംനാദുമായി ഞാന്‍ ബന്ധപ്പെട്ടു.ചെറുപ്പത്തില്‍ പ്രൈമറിസ്കൂളീല്‍ പഠിക്കുമ്പോള്‍ ഒരു മുറി പെന്‍സില്‍ അബദ്ധത്തില്‍ സ്പൈനില്‍ തറച്ച് കയറിയതിനെ തുടര്‍ന്ന് നീണ്ട വര്‍ഷങ്ങളായി യുവാവിന്റെ ജീവിതം കിടക്കയില്‍ തന്നെയാണ്. കൂട്ടിന് മാതാവ്മാത്രം. നമ്മുടെ ഒരു ഫോണ്‍ വിളി അവന് എത്ര സന്തോഷപ്രദമാണെന്നോ! രണ്ട് മിനിട്ട് അവന് വേണ്ടി ഫോണില്‍ സംസാരിക്കാന്‍ വിശാലമായ ലോകത്തില്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവനത് ഒരു വരമായി ഭവിച്ചേനെ.

നാം ഭൂമിയില്‍ അര്‍മാദിച്ച് കഴിയുമ്പോള്‍ എത്രയോ പേര്‍ ചലനശേഷി നശിച്ച് അവരുടെ കിടക്കകളില്‍ കഴിയുന്നു. നമ്മുടെ ബൂലോഗത്തെ ബ്ലോഗറന്മാരില്‍ ചിലരും ഇപ്രകാരം ചലന ശേഷി നഷ്ടപ്പെട്ട് വിശാലമായ ലോകം അവരുടെ വീടുകളില്‍ ഒതുക്കി കഴിഞ്ഞ് വരുന്നു. നമ്മുടെ പ്രിയ ഹാറൂണ്‍, തലമാത്രം അനക്കാന്‍ കഴിയുന്ന നമ്മുടെ കുഞ്ഞനിയന്‍ ഈസ്, ഇടപ്പള്ളി ബ്ലോഗ് മീറ്റില്‍ തന്റെ വീല്‍ ചെയറില്‍ വന്നെത്തിയ സാദിഖ് അങ്ങിനെ എത്രയോ പേര്‍.....

പരമ കാരുണികന്റെ കാരുണ്യത്താല്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് വിചാരിക്കുമ്പോള്‍ പോകാന്‍ കഴിവുള്ള ഞാന്‍ പ്രഭാത സവാരിക്കിടയില്‍ എടുത്ത ഫോട്ടോകള്‍ പ്രിയരേ! നിങ്ങ്ല്ക്കായി സമര്‍പ്പിക്കുന്നു.

ഈ ചിത്രങ്ങളില്‍ കാണുന്നതു പോളുള്ള സ്ഥലങ്ങളില്‍ ഇഷ്ടപ്പെടുമ്പോള്‍ ചുറ്റി നടന്ന് കാണാന്‍ കഴിയാത്ത അനേകം മനുഷ്യ ജീവികളെപ്പറ്റി നാം ചിന്തിക്കേണ്ടതല്ലേ?
നാം ചാടി തുള്ളി നടക്കുമ്പോള്‍ യഥേഷ്ടം വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ അതിനു കഴിയാത്ത ഇവരെപ്പറ്റി വല്ലപ്പോഴും ഓര്‍ക്കേണ്ടതല്ലേ?

അപ്പോള്‍ മാത്രമേ പ്രകൃതി നമുക്ക് കനിഞ്ഞ് നല്‍കിയിരിക്കുന്ന കാരുണ്യത്തിന്റെ വലിപ്പം തിരിച്ചറിയാന്‍ കഴിയൂ. ഇഷ്ടമുള്ളിടത്ത് വി്ചാരിക്കുമ്പോള്‍ എത്താന്‍ കഴിയുന്ന നമുക്ക് ഒരു ഗ്ലാസ് വെള്ളം കുടിക്കുവാന്‍ പരസഹായം ആവശ്യമില്ലാത്ത നമുക്ക് ഇതെല്ലാം സാധിക്കത്തക്കവിധം ചലന ശേഷി ലഭിച്ചതില്‍ ആരോടാണു നന്ദി പറയേണ്ടത്!.

ഈ ചിത്രങ്ങള്‍ പോലും കാണാന്‍ കഴിയാത്ത അന്ധ സഹോദരങ്ങളെയും വല്ലപ്പോഴും ഓര്‍ക്കുക.

7 comments:

 1. “ഈ ചിത്രങ്ങള്‍ പോലും കാണാന്‍ കഴിയാത്ത അന്ധ സഹോദരങ്ങളെയും വല്ലപ്പോഴും ഓര്‍ക്കുക.”

  ഷരീഫ് സാറേ,താങ്കളുടെ മേല്‍ വരികള്‍ വായിച്ച് വല്ലാതെ ആയി...
  ജന്മനാ അന്ധരായ എത്രയെത്ര സഹോദരങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടാവും..? നാം കണ്‍കുളിര്‍ക്കെ ദൂര്‍ത്തടിക്കുന്ന പുറംകാഴ്ചകളുടെ നിഴല്‍ പോലും സങ്കല്പിക്കാനാവാത്തവരെ വല്ലപ്പോഴുമല്ല എലായ്പോഴും ഓര്‍ക്കണം.
  ശരീരത്തിലെ ഏതെങ്കിലും ഒരവയവത്തിന്‍ കേട്പറ്റിയാലേ നമുക്ക് അതിന്‍റെ പ്രാധാന്യം എന്തെന്നും ദൌത്യമെന്തെന്നും അറിയാനാവൂ എന്നേടത്താവരുത് കാര്യബോധം.

  ദുര്‍ബലമായ വിരല്‍ക്കൊടികളില്‍ ബ്രഷ് പിടിക്കാന്‍ ശേഷിയില്ലാതെ ബോള്‍പെന്‍ റീഫില്‍ വിരലില്‍ ചേര്‍ത്ത് കെട്ടി ചിത്രം വരക്കുന്ന ഒരാളെക്കുറിച്ച് ഇവിടെ വായിക്കാം.

  ReplyDelete
 2. നല്ല പോസ്റ്റ്‌

  ReplyDelete
 3. പ്രിയ ഹാറൂണ്‍(ഒരു നുറുങ്ങ്), ഹാഫീസ്,
  ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

  ReplyDelete
 4. പുതുവത്സരാശംസകൾ

  ReplyDelete
 5. പുതുവത്സരാശംസകൾ

  ReplyDelete
 6. പ്രിയ ശ്രീ,
  പ്രിയ മോഹനം,
  വരും കാലങ്ങളില്‍ എന്നും നിങ്ങളില്‍ വസന്തം നിറഞ്ഞു നില്‍ക്കട്ടെ!

  ReplyDelete
 7. മാഷെ; ചിത്രങ്ങള്‍ ഇഷ്ടായി, പക്ഷെ അതിവിടെ പോസ്റ്റിയതിന്‍ അതിഭാവുകത്വവും അതിരുകടന്നതുമായ ദക്ഷിണ ചോദിച്ചത് ഇഷ്ടായില്ല.

  ReplyDelete