Sunday, October 24, 2010

രോഗശയ്യയില്‍നൂറാം അദ്ധ്യായം

ഈ വാർത്ത നിങ്ങൾ വായിക്കുന്നതിനു മുമ്പു തീർച്ച ആയും ഇവിടെ നിങ്ങൾ പോയി കാര്യങ്ങൾ മനസിലാക്കണം എന്നു അപേക്ഷ ഉണ്ടു. കാരണം എങ്കിലേ നിങ്ങൾക്കു ഞാൻ എഴുതുന്നതിന്റെ അന്തസത്ത ഉൾക്കൊള്ളാൻ കഴിയൂ.

പാലക്കാട്ടേട്ടൻ എന്ന കേരളദാസനുണ്ണി ഒരു ബ്ലോഗർ ആണു.മലയാള നോവൽ സാമ്രാജ്യത്തിലെ വൻ സ്രാവുകളുടെ രചനയോടു കിടപിടിക്കാൻ തക്കവിധം യോഗ്യത ഉള്ള ബ്രഹൃത്തായ ഒരു നോവൽ രചനയിൽ ആയിരുന്നു അദ്ദേഹം.

.http://palakkattettan.blogspot.com/ നോവലിന്റെ പേര്
“ഓര്‍മ തെറ്റു പോലെ ബ്ലോഗര്‍ കൊട്ടോട്ടിക്കാരന്‍ ആയിരുന്നു ബൂലോഗത്തെ ഈ നോവല്‍സാന്നിദ്ധ്യം എനിക്കു പറഞ്ഞു തന്നതു.
ഒരു ഗ്രാമത്തിന്റെ പരിശുദ്ധി ഉൾക്കൊള്ളിച്ചു തനി ഗ്രാമീണ ശൈലിയിൽ ആ നോവൽ രചിച്ചു ബ്ലോഗിൽ തുടർച്ച ആയി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു പെന്‍ഷന്‍ പറ്റിയ ആ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥന്‍. ആരുടെയും കമന്റ്‌ അദ്ദേഹം പ്രതീക്ഷിച്ചതേ ഇല്ല. ഒരു നുറുങ്ങ്‌ എന്ന ബ്ലോഗറുടെ കമന്റിൽ പറഞ്ഞ പ്രകാരം
" “>>>>ദീര്‍ഘകാലമായി താനെഴുതുന്ന നോവല്‍
വല്ലവരുമൊക്കെ വായിക്കുന്നോ ഇല്ലയോ
എന്നൊന്നും ശ്രദ്ധിക്കാതെ നിഷ്ക്കാമം എഴുതി
പൂറ്ത്തിയാക്കുകയായിരുന്നു അദ്ദേഹം...
അതൊരു നിയോഗമാണ്‍ എന്നപോലെ..!
നോവലിന്‍റെ തുടക്കത്തില്‍ ലഭിച്ച്കൊണ്ടിരുന്ന
കമന്‍റുകള്‍ മെലിഞ്ഞ്..പിന്നെപ്പിന്നെ തീരെ
ഇല്ലാതായി..!<<<< ഇതായിരുന്നു ബൂലോഗത്തെ പ്രതികരണം. ഏകദേശം 98 അദ്ധ്യായം പൂർത്തി ആക്കിയപ്പോൾ അദ്ദേഹം രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. തുടർച്ച ആയുള്ള സ്കാനിങ്ങിലും പരിശോധനകളിലും അദ്ദേഹത്തിന്റെ വൃക്കകൾക്കു സമീപം ഉദരത്തിൽ ഒരു ചെറിയ ഗ്രോത്തു കാണപ്പെട്ടു എന്നാണു അറിയാൻ കഴിഞ്ഞതു.തക്കതായ ചികിൽസ ലഭ്യമായതിനാൽ ഇപ്പോൾ രോഗ ശമനം ഉണ്ടായെന്നും അറിയാൻ കഴിഞ്ഞു. പക്ഷേ മേൽപറഞ്ഞ പ്രകാരം രോഗപീഢ അനുഭവിച്ചു കൊണ്ടിരിക്കുന്ന മദ്ധ്യേ അദ്ദേഹം തന്റെ നോവലിന്റെ നൂറാം അദ്ധ്യായം പൂർത്തി ആക്കി ബ്ലോഗിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നു. രോഗ വിവരം അറിഞ്ഞു ഫോണിൽ സം സാരിക്കുമ്പോൾ അദ്ദേഹത്തിന്റെ അവശത സ്വരത്തിലൂടെ എനിക്കു ബോദ്ധ്യപ്പെട്ടു. എന്നിട്ടും അദ്ദേഹം തന്റെ കര്‍മ്മം തുടരുന്നു.
നോവൽ രചനയിലെ ആ പ്രതിബദ്ധതയുടെ മുമ്പിൽ ഞാൻ നമിക്കുന്നു. യാതൊരു പ്രോൽസാഹനവും ലഭിക്കാതെ ഒരു വെറും കമന്റിന്റെ പിന്‍ തുണ പോലും ഇല്ലാതെ നോവൽ രചന എന്ന കർമ്മം നിയോഗം പോലെ ഏറ്റെടുത്തു നടത്തുന്ന ആ പ്രതിഭ (നമ്മുടെ സഹബ്ലോഗർ) രോഗ ശയ്യയിൽ കിടന്നു 100 അദ്ധ്യായം പൂർത്തി ആക്കി അത് ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തു എന്നതു ഒരു വാർത്ത തന്നെ ആയതിനാൽ ആ വാർത്ത ഞാൻ ബൂലോഗ നിവാ സികളുടെ അറിവിലേക്കായി പോസ്റ്റ്‌ ചെയ്യുന്നു. കൂട്ടത്തിൽ ആ നല്ല മനുഷ്യന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാനും അപേക്ഷിക്കുന്നു.

5 comments:

 1. അദ്ധേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ഏറെ മതിപ്പുളവാക്കുന്നു.
  രോഗശാന്തിക്കായി പ്രാര്‍ഥിക്കുന്നു.

  ReplyDelete
 2. ശ്രി.ഷെറിഫ്,

  താങ്കളുടെ സ്നേഹത്തിന്ന് മുമ്പില്‍ ഞാന്‍ നമിക്കുന്നു. ഈ നോവല്‍ തീര്‍ത്ത ശേഷം മനസ്സില്‍ രൂപം കൊണ്ട അടുത്ത നോവല്‍ 
  എഴുതണം എന്നേ ആഗ്രഹിക്കുന്നുള്ളു. ഈശ്വരന്‍ 
  അതിന്ന് അനുഗ്രഹിക്കട്ടെ. മൂന്ന് നേരവുമായി ഇരുപത്തൊന്ന് വിധം മരുന്നുണ്ട്. അത് കഴിക്കുന്നതാണ് ഏറെ അരോചകം.

  സ്നേഹത്തോടെ,
  കേരളദാസനുണ്ണി.

  ReplyDelete
 3. valare nannayittundu..... aashamsakal..........

  ReplyDelete
 4. ഇക്കാക്കും,ദാസേട്ടനും പൂർണ്ണാരോഗ്യവും ദീർഘായുസ്സും ഉണ്ടായിരിക്കട്ടെ...ആമീൻ.

  ReplyDelete
 5. എല്ലാവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കുമാറാകട്ടെ

  ReplyDelete