Friday, October 8, 2010

സായിപ്പിന്റെ പരിഹാസം

ദൽ ഹി മുഖ്യമന്ത്രി ദീക്ഷിതിനെതിരെ ന്യൂസ്‌ ലാന്റ്‌ പ്രധാന ടി.വി.അവതാരകൻ പോൾ ഹെന്റി നടത്തിയഅധിക്ഷേപം ഇന്നത്തെ പത്രങ്ങളിലെല്ലാം വാർത്ത ആയി. വംശീയാധിക്ഷേപം എന്നാണൂ പത്രക്കാർവിശേഷിപ്പിച്ചതു. ഒരു സാധാരണ വാർത്ത എന്നു കണ്ടു ഞാൻ അതു അവഗണിച്ചു എങ്കിലും മാത്രുഭൂമിപത്രം നെറ്റിൽ വായിച്ചപ്പോൾ നെറ്റിൽ വാർത്തയോടൊപ്പം രാവിലെ ഒരു വീഡിയോ കട്ടിംഗ്‌ കൂടിഉൾക്കൊള്ളിച്ചിരുന്നതു കാണാൻ ഇടയായി. അതു കണ്ടപ്പോൾ എന്നിൽ ഉണ്ടായ അമർഷമാണു പ്രതികരണത്തിനു ഹേതു.

ഇന്ത്യയിലെ ഒരു മുഖ്യ മന്ത്രിയെ അതും ഒരു സ്ത്രീയെ വെറും ഒരു ടി.വി.അവതാരകൻ പരമപുശ്ചത്തോടെ, പരിഹാസത്തോടെ അപമാനിക്കുകയായിരുന്നു എന്നു വീഡിയോ ക്ലിപ്പ്‌ കണ്ടതിൽനിന്നും മനസ്സിലാകുന്നു.

ദീക്ഷിത് എന്ന പദം അയാളുടെ ധാരാളം പല്ലുകളുള്ള ചീങ്കണ്ണി വായാൽ വളച്ചൊടിച്ചു പലതവണഉച്ചരിച്ചു വാക്കിനു ഇംഗ്ലീഷിലുള്ള അശ്ലീലാർത്ഥം വരുത്തിയിട്ടു മരക്കഴുത (ഇതിലും സംസ്ക്കാരശൂന്യമായി അയാളെ വിളിക്കാൻ ഞാൻ ജനിച്ചു വളർന്ന ഭാരത സംസ്കാരവും ഞാൻ വിശ്വസിക്കുന്നആദർശവും എന്നെ അനുവദിക്കുന്നില്ല) പൊട്ടി പൊട്ടി ചിരിക്കുകയായിരുന്നു. കൂട്ടത്തിലുള്ളസഹപ്രവർത്തകയും അതു ചെറു പുഞ്ചിരിയോടെ ആസ്വദിക്കുന്നതായി കാണപ്പെട്ടു. അവിടം കൊണ്ടുംനിർത്താതെ സായിപ്പു ദീക്ഷിത്‌ എന്ന പേരു അശ്ലീലമായി ഉച്ചരിച്ചു അതു അവർക്കു ചേരുന്നപേരാണെന്ന കമന്റും പാസ്സാക്കി.

വെളുത്തവരല്ലാത്തവരോടുള്ള സായിപ്പിന്റെ പുശ്ചം ഇനിയും അവസാനിച്ചിട്ടില്ല.കോമൺ വെൽത്തുഗെയിംസിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പരാമർശിക്കവേയാണു രംഗം അരങ്ങേറിയതു.

ഇന്ത്യ ശക്തിയായി പ്രതിഷേധിച്ചു .ന്യൂസിലാന്റ്‌ കോൺസിലേറ്റ്‌ മാപ്പു പറഞ്ഞു.ടി.വി. കമ്പനിഅവതാരകനെ പുറത്താക്കി. മുമ്പും പോൾ ഹെന്റി ഇന്ത്യാക്കാരനെ അധിക്ഷേപികുകയും ടി.വി. കമ്പനിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിട്ടുണ്ടത്രേ! ഇപ്പോഴും അയാൾ പുറത്താക്കപ്പെട്ടു, ഇനി മറ്റൊരു കറുത്തവനെ അധിക്ഷേപിക്കാനായി ഇനിയും ജോലിയിൽ പ്രവേശിപ്പിക്കപ്പെടാം.

പണ്ടു സായിപ്പു നമ്മളെ അടിമകളെ പോലെ ഭരിച്ചിരുന്നു എന്നു നമ്മളെ ഓർമിപ്പിക്കാനാണല്ലോകോമൺ വെൽത്തു സൗഹൃദം ഉണ്ടാക്കി വെച്ചിരിക്കുന്നതു.സായിപ്പിന്റെ കോളനികളായിരുന്ന സാമന്തരാജ്യങ്ങൾ സായിപ്പു ഭരണത്തിൽ നിന്നും പോയതിനു ശേഷവും ബ്രിട്ടനുമായി സഹകരിക്കാന്‍ഉണ്ടാക്കിയിരിക്കുന്ന ഒരു വേദി. അതിനു വേണ്ടി കോളനികളായിരുന്ന രാജ്യങ്ങൾ പങ്കെടുത്തു ഒരുകായിക മൽസരവും ഏർപ്പാടാക്കിയതാണു തവണ ദൽ ഹിയിൽ വെച്ചു അരങ്ങേറുന്നതു.എന്നാൽജാലിയൻ വാലാബാഗ്‌ വെടിവെപ്പു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു വ്യക്തി ഇന്നും ജീവനോടെഉണ്ടായിരുന്നെങ്കിൽ എന്തു സാർവ്വദേശീയ മര്യാദ പറഞ്ഞാലും ശരി, ബ്രിട്ടനുമായുള്ള ഒരു ബന്ധവുംഇഷ്ടപ്പെടില്ലായിരുന്നു എന്നു ഉറപ്പു.

ന്യൂസി ലാന്റു ടി.വി. അവതാരകന്റെ കര്യം പറഞ്ഞു തുടങ്ങി കോമൺ വെൽത്തു കൂട്ടായ്മയിലേക്കു ഞാൻതിരിഞ്ഞതു സായിപ്പിനു നമ്മോടുള്ള കാഴ്ചപ്പാടു ചൂണ്ടി കാണിക്കാൻ വേണ്ടിയാണു.

പഞ്ചാബിലെ ഒരു നഗര വീഥിയില്‍ ഏതോ കുരുത്തം കെട്ട ഗ്രാമീണന്‍ ഒരു മദാമ്മയോടുബഹുമാനക്കുറവു കാണിച്ചു എന്ന കാരണത്താല്‍ (അപമാനിച്ചു എന്നാണു വെള്ളക്കാരന്‍ ചരിത്രം
രചിച്ചിരിക്കുന്നതു) വഴിയില്‍ കൂടി കടന്നുപോകുന്ന ഏതൊരു ഇന്ത്യാക്കാരനും മുട്ടു കുത്തി ഇഴഞ്ഞുവേണം പോകാന്‍ എന്ന വെള്ളക്കാരന്‍ അധികാരിയുടെ ഉത്തരവിനെ തുടര്‍ന്നുണ്ടായ പ്രതിഷേധപരമ്പരകളുടെ അവസാനമാണല്ലോ ജാലിയന്‍ വാലാ ബാഗ് കൂട്ട വെടി വെപ്പു. നാലുചുറ്റും കോട്ടപോലുള്ള മതിലുകളാല്‍ അതിരിട്ട മൈതാനത്തു പ്രതിഷേധിക്കാന്‍ കൂടിയ നാട്ടുകാരെ പക്ഷികളെ വെടിവൈക്കുന്നതു പോലെ വെടി വെച്ചിട്ടു ഒഡയര്‍ സായിപ്പു.

സായിപ്പിനു അവന്റേതല്ലാത്ത വര്‍ഗത്തിനു നേരെ എന്നും പുശ്ചമായിരുന്നു.. പുശ്ചമാണു ഇന്നു റ്റി.വി. അവതാരകന്റെ !!! ഹി!ഹി!ഹി! എന്ന വളിച്ച ചിരിയിലൂടെ കണ്ടതു.നാം എന്തു ചെയ്താലുംസായിപ്പിനു അതു തമാശയും കൂടിയാണു. അതായതു അവനു മാത്രമേ ബുദ്ധിയുള്ളൂ മറ്റുള്ളവര്‍ വെറുംശുംഭന്മാര്‍.

ഉഗാണ്ടായിലെ മുന്‍ ഭരണാധികാരി ഈദി അമീന്‍ സ്വേച്ഛാധിപതി ആയിരുന്നു. സായിപു വാര്‍ത്തകല്‍രചിച്ചതു അയാളുടെ ഫ്രിഡ്ജില്‍ അയാള്‍ നര മാംസം സൂക്ഷിച്ചിരുന്നു എന്നാണു.(അതു ഒരുകാലത്തുഅയാളുടെ ശിങ്കിടി ആയിരുന്നു പിന്നീടു ബ്രിട്ടനിലേക്കു അഭയാര്‍ഥി ആയി പോയ ഒരുവന്റെ ഭാവനാവിലാസമാണു എന്നു പിന്നീടു തെളിഞ്ഞു.) ഇതെല്ലാമാണെങ്കിലും ഒരു കാര്യത്തില്‍ എനിക്കു അയാളെഇഷ്ടമാണു. ഈദി അമീനെ കാണാന്‍ വരുന്ന വെള്ളക്കാരന്‍ മുട്ടില്‍ ഇഴഞ്ഞു വരണമെന്നു അയാള്‍കല്‍പ്പിച്ചിരുന്നു. മാത്രമല്ല സായിപ്പുമാരുടെ ചുമലില്‍ യാത്ര ചെയ്യണമെന്ന നിര്‍ബന്ധവുംകക്ഷിക്കുണ്ടായിരുന്നത്രേ!

കറുത്തവരായ തന്റെ വര്‍ഗത്തിനു വെളുത്തവരില്‍ നിന്നും ഉണ്ടായ പീഢനങ്ങള്‍ ബാല്യം മുതല്‍കണ്ടിരുന്ന മനുഷ്യന്‍ അധികാരം കൈ വന്നപ്പോള്‍ ഇങ്ങിനെ ചെയ്യാതിരുന്നാലല്ലേഅതിശയിക്കേണ്ടൂ.
ഇതാ ഇവിടെ കോടി കണക്കിനു രൂപാ പൊടിച്ചു കായിക മാമാങ്കം നടത്തി കൊടുത്തിട്ടുംവെളുത്തവരല്ലാത്തവര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ പുശ്ചത്തില്‍ കണ്ടു ആക്ഷേപിക്കുന്ന വെളുത്ത വര്‍ണവെറിയന്മാരുടെ ഡംഭു നിറഞ്ഞ പരിഹാസം പലവിധത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു.

നമ്മള്‍ എന്നാണു സത്യം തിരിച്ചറിഞ്ഞു സൂപ്പര്‍ പവറുകാരെ ഒഴിവാക്കുന്നതു.

4 comments:

 1. നമ്മള്‍ എന്നാണു ഈ സത്യം തിരിച്ചറിഞ്ഞു ഈ സൂപ്പര്‍ പവറുകാരെ ഒഴിവാക്കുന്നതു.

  ഈ ചോദ്യം ആണ് മാഷേ .ആത്മാഭിമാനമുള്ള ഓരോ ഇന്ത്യക്കാരനും ചോദിക്കാനുള്ളത്

  ReplyDelete
 2. കൊട്ടാരക്കരക്കാര്‍ക്കുവേണ്ടി ഒരു ബ്ലോഗ്‌ ഇവിടെ തയ്യാറാവുകയാണ്‌.കഥകള്‍ , കവിതകള്‍, തുടങ്ങിയ പതിവ് വിഷയങ്ങള്‍ കൂടാതെ കൊട്ടാരക്കരയുടെ ചരിത്രം, രാഷ്ട്രീയ സാമൂഹ്യ പരമായ കാര്യങ്ങളിലും ഈ ബ്ലോഗ്‌ പ്രാധാന്യം നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. http://kottarakarakoottam.blogspot.com/

  ReplyDelete
 3. പണ്ടു സായിപ്പു നമ്മളെ അടിമകളെ പോലെ ഭരിച്ചിരുന്നു എന്നു നമ്മളെ ഓർമിപ്പിക്കാനാണല്ലോകോമൺ വെൽത്തു സൗഹൃദം ഉണ്ടാക്കി വെച്ചിരിക്കുന്നതു.സായിപ്പിന്റെ കോളനികളായിരുന്ന സാമന്തരാജ്യങ്ങൾ സായിപ്പു ഭരണത്തിൽ നിന്നും പോയതിനു ശേഷവും ബ്രിട്ടനുമായി സഹകരിക്കാന്‍ഉണ്ടാക്കിയിരിക്കുന്ന ഒരു വേദി. അതിനു വേണ്ടി കോളനികളായിരുന്ന രാജ്യങ്ങൾ പങ്കെടുത്തു ഒരുകായിക മൽസരവും ഏർപ്പാടാക്കിയതാണു ഈ തവണ ദൽ ഹിയിൽ വെച്ചു അരങ്ങേറുന്നതു.എന്നാൽജാലിയൻ വാലാബാഗ്‌ വെടിവെപ്പു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു വ്യക്തി ഇന്നും ജീവനോടെഉണ്ടായിരുന്നെങ്കിൽ എന്തു സാർവ്വദേശീയ മര്യാദ പറഞ്ഞാലും ശരി, ബ്രിട്ടനുമായുള്ള ഒരു ബന്ധവുംഇഷ്ടപ്പെടില്ലായിരുന്നു എന്നു ഉറപ്പു.

  ഇതിലും കൂടുതല്‍ ഇനി എന്തു പറയാനാ ഷരീഫിക്കാ...

  ReplyDelete
 4. ലോകം തിരിയുന്നത് ഇപ്പോഴും പടിഞ്ഞാട്ടു തന്നെ!
  നല്ല കുറിപ്പ്.

  ReplyDelete