ഇന്നലെ രാത്രി മനസ്സിനു സന്തോഷം നല്‍കിയ ഒരു വാര്‍ത്ത ഫോണിലൂടെ ലഭിച്ചു.
“മൊബൈല്‍ കാമുകി”(അതു ഇവിടെ നിങ്ങള്‍ക്കു വായിക്കാം) എന്ന പേരില്‍ കഴിഞ്ഞ ദിവസം ഞാന്‍ പ്രസിദ്ധീകരിച്ച പോസ്റ്റിലെ കഥാ നായിക-യുവതി-എന്നെ വിളിച്ചു.അവള്‍ പറഞ്ഞതു അതേപടി ഞാന്‍ പകര്‍ത്തുന്നു.
“സാര്‍, അദ്ദേഹം എന്നെ വിളിച്ചു വീട്ടില്‍ കൊണ്ടു പോയി...വൈകുന്നേരം ആയിരുന്നു എന്റെ വീട്ടില്‍ വന്നതു...കുട്ടികളും കൂടെ ഉണ്ടായിരുന്നു....ഞാന്‍ ഓരോന്നു ആലോചിച്ചു വിഷമത്തിലിരിക്കുക ആയിരുന്നു....അപ്പോഴാണു എന്റെ മകന്റെ ശബ്ദം ഞാന്‍ പുറത്തു കേട്ടതു....ഞാന്‍ ഓടി പുറത്തു വന്നു നോക്കിയപ്പോള്‍ അദ്ദേഹവും കുട്ടികളും... എന്റെ കണ്ണുകള്‍ നിറഞ്ഞു....അദ്ദേഹം ഗൌരവത്തില്‍ ചോദിച്ചു....ഞാന്‍ വന്നു വിളിച്ചാല്‍ മാത്രമേ നീ അങ്ങോട്ടു വരുകയുള്ളൂ....അത്രക്കു ആളായി പോയോ നീ...ഞാന്‍ ഒന്നും മിണ്ടിയില്ല...ആണുങ്ങളല്ലേ ..അവര്‍ താഴേണ്ട എന്നു കരുതും....ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല....അപ്പോഴേക്കും വീട്ടിലെ എല്ലാവരും പുറത്തു വന്നു....സന്തോഷം കൊണ്ടു ആര്‍ക്കും ഒന്നും പറയാന്‍ സാധിച്ചില്ല(ഇപ്പോള്‍ അവള്‍ കരയുന്നതു ഫോണിലൂടെ കരയുന്നതു ഞാന്‍ കേട്ടു) ഉടന്‍ ഞാന്‍ അദ്ദേഹത്തിനോടൊപ്പം പുറപ്പെട്ടു. ...ഇവിടെ അമ്മായിക്കും വലിയ സന്തോഷമായി....സാറിനെ വിളിച്ചു വിവരം പറയാന്‍ എന്നെ ചുമതലപ്പെടുത്തിയതാണു....നന്ദി സാര്‍.....
ഞാന്‍ അവളോടു പറഞ്ഞു”മേലില്‍ എന്തെങ്കിലും അനാവശ്യങ്ങള്‍...”
പൂര്‍ത്തിയാക്കാന്‍ അവള്‍ എന്നെ അനുവദിച്ചില്ല” ഇല്ല സാര്‍ ഒരിക്കലുമില്ല...ജീവിതത്തില്‍ ഇനി ഒരിക്കലും എന്നില്‍ നിന്നും അങ്ങിനെ ഉണ്ടാകില്ല...എന്റെ കുഞ്ഞുങ്ങളെ കാണാതെ ഇത്രയും ദിവസം ഞാന്‍ കഴിഞ്ഞതിന്റെ ദു:ഖം ....അതു ഒരിക്കലും ഞാന്‍ മറക്കില്ല... അതു എനിക്കൊരു പാഠമാണു....”(ഇപ്പോഴും അവള്‍ തേങ്ങി)
പുറത്തു കാല വര്‍ഷം തകര്‍ത്തു പെയ്യുന്നു.ഭൂമിയിലെ എല്ലാ അഴുക്കുകളും കഴുകി കളഞ്ഞു ജലം ഒഴുകി ഒഴുകി പോകുന്നു. എന്റെ മനസ്സിലും മഴ പെയ്തതിന്റെ കുളിര്‍മ അനുഭവപ്പെടുന്നു....
ഇതു നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവമാണ് എത്ര എത്ര
ReplyDeleteThis comment has been removed by the author.
ReplyDeleteഉദ്ദേശിച്ച മട്ടില്‍ പ്രശ്നം തീര്‍ന്നല്ലോ. മഴയുടെ കുളിര്‍മ്മ എല്ലാ കാര്യത്തിലും ലഭിക്കട്ടെ.
ReplyDeleteതാങ്കള്‍ക്കും സന്തോഷിക്കാം.അഭിമാനിക്കാനും വകയുണ്ട്. ആശംസകള്‍ നേര്‍ന്നു കൊണ്ട്.
ReplyDelete