ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ പള്ളിയുടെ ചിത്രമാണിതു.കൊച്ചിയിലെ സെന്റ്.ഫ്രാൻസിസ് പള്ളി.സാമ്രാജ്യങ്ങൾ ഉണ്ടാകുന്നതും തകരുന്നതും ചരിത്ര സാക്ഷിയായ ഈ പള്ളികണ്ടു.വിവിധ പാശ്ചാത്യ ശക്തികളുടെ അധീനതയിലും ഭരണത്തിലും ഈ പള്ളികൈകാര്യം ചെയ്യപ്പെട്ടിട്ടുണ്ടു, എന്നു പള്ളിയുടെ മുൻ വശ കുറിപ്പുകളിൽ നിന്നുംകൊച്ചിയുടെ ചരിത്ര പുസ്തകങ്ങളിൽ നിന്നും മനസ്സിലാകുന്നു.എ.ഡി 1498ൽ വാസ്കോഡി ഗാമ കോഴിക്കോടിനു സമീപം കാപ്പാടുകപ്പലിറങ്ങിയെങ്കിലും വ്യാപാരവും തുടർന്നു അധികാരവും ആദ്യം പൊടി പൊടിച്ചതുകൊച്ചിയിലായിരുന്നു.പോർത്തുഗീസ്സുനാവികരോടൊപ്പം എ.ഡി. 1500ൽ കപ്പലിറങ്ങിയ ഫ്രാൻസിസ് പാതിരിമാരാണു മരം കൊണ്ടു ഈപള്ളി ആദ്യം പണിതതു. എ.ഡി 1516ൽ കല്ലും മറ്റും കൊണ്ടു പുതുക്കി പണിതു. 1524ൽ വാസ്കോഡി ഗാമയെ ഇവിടെ കബറടക്കിയെങ്കിലും 1538ൽഭൗതികാവശിഷ്ടം പോർത്തുഗലിൽ കൊണ്ടു പോയി.പിന്നീടു എ.ഡി. 1663ൽഡച്ചുകാരും തുടർന്നു 1795ൽ ബ്രിട്ടീഷുകാരും ഈ പള്ളി കൈവശത്തിലാക്കി. ആരുകൈവശപ്പെടുത്തിയോ അവരുടെ സഭയാണു ഈ പള്ളി കൈകാര്യകർത്തൃത്വംചെയ്തതു. അങ്ങിനെ കത്തോലിക്കരും പ്രോട്ടെസ്റ്റന്റുകാരും മാറിമാറി ഈ പള്ളിഭരിച്ചു. ഇപ്പോൾ ട്റ്റൂറിസ്റ്റുകൾക്കു കാഴ്ച്ചയായി ഈ പള്ളി കൊച്ചിയിൽ നിലനിൽക്കുന്നു.
ഒരുപാട് ചരിത്രങ്ങളുറങ്ങുന്ന സ്ഥലമാണ് കൊച്ചി. പല സ്മാരകങ്ങളും ഇനി എത്ര കാലം നില്ക്കുമോ ആവോ !
ഓർമ്മകളുണ്ടായിരിക്കണം കൂട്ടരെ ഓർക്കുവാനെന്തെന്തു കൂട്ടമുണ്ടോർക്കനാം
nasichukondirikuna charithra smarakangal......
ഒരുപാട് ചരിത്രങ്ങളുറങ്ങുന്ന സ്ഥലമാണ് കൊച്ചി. പല സ്മാരകങ്ങളും ഇനി എത്ര കാലം നില്ക്കുമോ ആവോ !
ReplyDeleteഓർമ്മകളുണ്ടായിരിക്കണം കൂട്ടരെ ഓർക്കുവാനെന്തെന്തു കൂട്ടമുണ്ടോർക്കനാം
ReplyDeletenasichukondirikuna charithra smarakangal......
ReplyDelete