ബാങ്കിൽ നിന്നും വായ്പ എടുക്കാൻ കടമ്പകൾ ഏറെയാണു.ആവശ്യമായ സാക്ഷ്യ പത്രങ്ങൾ, ജാമ്യവസ്തു, ജാമ്യക്കാർ അങ്ങിനെ പലതും. വായ്പ അനുവദിച്ചു കഴിഞ്ഞാലോ തിരിച്ചു അടവുപൂർത്തിയാകുന്നതു വരെ കഴുത്തറുപ്പൻ പലിശയും.
എന്നാൽ ഇതൊന്നുമില്ലാതെ ലക്ഷക്കണക്കിന് രൂപ രണ്ടും മൂന്നും വർഷക്കാലത്തേക്കുയാതൊരു ഉപാധികളുമില്ലാതെ, പലിശയില്ലാതെ, പിടിക്കപ്പെടാത്ത ഒരു തട്ടിപ്പിൽ കൂടി വിനിമയംചെയ്യാൻസാധിക്കുമെങ്കിൽ അതൊരു ഭാഗ്യമാണു;ആ തട്ടിപ്പിനു നിയമത്തിന്റെ സംരക്ഷണം കൂടികിട്ടുകയാണെങ്കിൽ അതൊരു മഹാ ഭാഗ്യമായിരിക്കും
നിയമത്തിന്റെ തണലിൽ നടക്കുന്ന ഈ തട്ടിപ്പിന്റെ വിവരങ്ങൾ തഴെ ചേർക്കുന്നു.
കേരളത്തിലെ മഹാഭൂരിപക്ഷം ഉദ്യോഗാർത്ഥികളും ഷർട്ട് ഉലയതെയുള്ള ഉപജീവനമാർഗമാണുകാംക്ഷിക്കുന്നതു. അതിനു വേണ്ടി കിടപ്പാടം പോലും പണയപ്പെടുത്താൻ അവർക്കു മടിയില്ല.
സമൂഹത്തിൽ മാന്യതയുള്ള ഉപജീവനമാർഗമാണു അദ്ധ്യാപകവൃത്തി.പ്രൈവറ്റ് സ്കൂളുകളിൽഈ ഉദ്യോഗത്തിന്റെ ഇപ്പോഴത്തെ വില ദക്ഷിണ കേരളത്തിൽ എട്ടു ലക്ഷം രൂപയാണു. വടക്കന്‍കേരളത്തിലെ തോതു അറിയില്ല.
അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുന്നതു സർക്കാർ ആണെങ്കിലും പ്രൈവറ്റ് സ്കൂളിൽഅദ്ധ്യാപക നിയമനത്തിനുള്ള അധികാരം നിയമ പ്രകാരം സ്കൂൾ മാനേജരിൽ നിക്ഷിപ്തമായിരിക്കുന്നു. ഒഴിവു ഉണ്ടാകുന്ന മുറക്കു ബന്ധപ്പെട്ട അധികാരിയുടെ അനുവാദത്തോടെ മാനേജർക്കു അദ്ധ്യാപക നിയമനം നടത്താം.
ഇത്രയും അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കുക. ഇനി തട്ടിപ്പു എങ്ങിനെയെനു വിവരിക്കാം.
സ്കൂളിൽഉടന്‍ ഉണ്ടാകാന്‍ പോകുന്ന പുതിയ ഒഴിവിൽ (ഇംഗ്ലീഷിൽ ആന്റിസിപ്പേറ്റഡ്‌വേക്കൻസ്സി എന്നുപ്രയോഗം)അദ്ധ്യാപകനെ നിയമിക്കാൻ അനുവാദത്തിനു നിയമത്തിൽഅനുശാസിക്കുന്ന വിധം സ്കൂൾ മാനേജർ ബന്ധപ്പെട്ട ഡി.ഓ. ആഫീസ്സിൽ അപേക്ഷനൽകുന്നു.കുട്ടികളുടെ വർദ്ധനവു ആണു പുതിയ ഒഴിവു ജന്മമെടുക്കാൻ കാരണമായി അപേക്ഷയിൽകാണിക്കുന്നതു. അതായതു ഒരു പുതിയ ക്ലാസ് തുടങ്ങാൻ നിശ്ചിത എണ്ണം വിദ്യാർത്ഥികൾ ഇപ്പോൾസ്കൂളിൽ ഹാജരുണ്ടു എന്നു വിവക്ഷ.(അതു പച്ച കള്ളമെന്നതു പരമ സത്യം)
ഡീ.ഓ. ആഫീസ്സിൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഒഴിവിനു വേണ്ടി അനുവാദത്തിനു അപേക്ഷനൽകുന്നതിനോടൊപ്പം സ്കൂൾ മനേജർ പ്രധാന പത്രങ്ങളിൽ അദ്ധ്യാപക ഒഴിവിൽ നിയമിക്കപ്പെടാന്‍അർഹതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു പരസ്യവും നൽകുന്നു.പരസ്യം പത്രത്തിൽവരുന്നതോടെ അപേക്ഷകളുടേയും ഫോൺ വിളികളുടെ യും ബഹളം ആരംഭിക്കുകയായി.(ഞാൻ ഈപോസ്റ്റിൽ ആദ്യം പറഞ്ഞതു ഓർമ്മിക്കുക.ഷർട്ടു ഉടയാത്ത ജോലിയാണു മലയാളിയുടെ സ്വപ്നം. എട്ടുലക്ഷം രൂപക്കു കുറെ പറമ്പു വാങ്ങി കൃഷി ചെയ്യുക എന്നു പറഞ്ഞാൽ അതുവെറും കണ്ട്രി കളുടെജോലിയാണ് ,വിലകുറഞ്ഞ നാടൻ ജോലി എന്നു അർത്ഥം)
അപേക്ഷ നൽകിയവരെ മാനേജർ കൂടിക്കാഴ്ച്ചക്കു വിളിക്കുന്നതാണു അടുത്തഘട്ടം.ഓരോരുത്തർക്കും പ്രത്യേക ദിവസങ്ങളിൽ പ്രത്യേക സമയത്താണു കൂടിക്കാഴ്ച്ചനിശ്ചയിക്കുന്നതു.ഉള്ള സത്യം പറയാമല്ലോ അപേക്ഷകരോടു ഒഴിവു നികത്താൻ അനുവാദത്തിനായിഡി.ഓ. ആഫീസ്സിൽ അപേക്ഷ നൽകിയതും അനുവാദം ലഭിച്ചതിനു ശേഷമേ നിയമനം നടക്കുകയുള്ളൂഎന്നുള്ളതുമായ കാര്യങ്ങൾ മാനേജർ തുറന്നു പറയുന്നുമുണ്ടു. ബന്ധപ്പെട്ട അപേക്ഷയും അതുപരിഗണനയിലിരിക്കുകയാണെനുള്ള ഡി.ഓ. ആഫീസ്സിലെ മറുപടിയും ഉദ്യോഗാർത്ഥിയെകാണിക്കുകയും ചെയ്യും.
പിന്നീടു നടക്കുന്നതാണു തമാശ.
എട്ടു ലക്ഷം രൂപയുടെ പകുതി നാലു ലക്ഷം രൂപ അഡ്വാൻസ്സ് നൽകാൻ ഉദ്യോഗാർത്ഥികൾതയാറാകുന്നു."കൂടുതൽ തുക അഡ്വാൻസ്സ് നൽകുന്നവർക്കു ജോലി നൽകും " എന്ന മനേജരുടെസ്വഗതവും ഇപ്രകാരം മുന്‍ കൂര്‍ തുക നൽകാൻ ഉദ്യോഗാർത്ഥിക്കു പ്രേരകമാണു.
പുട്ടിനു തേങ്ങാ ഇടുന്നതു പോലെ മാനേജർ ഇടക്കു ഇപ്രകാരവും പറഞ്ഞേക്കാം " എല്ലാവരുടെയും പൈസ്സാ ഒന്നും വാങ്ങി വൈക്കാൻ കഴിയില്ല, നിങ്ങൾ ഇപ്പോൾ കൊണ്ടു വന്ന തുകതിരികെ കൊണ്ടു പോകണം,പോസ്റ്റിനു അനുവാദം കിട്ടിയാൽ വിവരം അറിയിക്കാം, അപ്പോൾ കൊണ്ടുവന്നാൽ മതി"
കഠിന പ്രയത്നം നടത്തി ടെസ്റ്റ് എഴുതി റിസൽറ്റും കാത്തു നില്‍ക്കാന്‍ ശ്രമിക്കാത്ത മണ്ടശിരോമണിക്കും അഥവാ പല ടെസ്റ്റുകൾ എഴുതിയിട്ടും പാസ്സാകാതെ ജോലി ലഭിക്കാതെനിരാശപ്പെട്ടിരിക്കുന്ന ശപ്പന്മാർക്കും ഒഴിവു നികത്താൻ അനുവാദം കിട്ടുന്നതു വരെ ക്ഷമിക്കാന്‍മനസ്സില്ല. അവർ അതാ അഹമഹമികയാ മുന്നോട്ടു വരുന്നു അഡ്വാൻസ്സ് ലക്ഷങ്ങളുമായി.ചുരുക്കത്തിൽഒരു ഇരുപതു ലക്ഷമെങ്കിലും (അഞ്ചു പേരിൽ നിന്നും)നിർബന്ധം ചെലുത്താതെ മാനേജരുടെപോക്കറ്റിൽ വരുന്നു.
തമാശ തുടരുന്നു.......
കുറെ മാസങ്ങൾക്കു ശേഷം ഡി.ഓ. ആഫീസ്സിൽ നിന്നുമുള്ള പരിശോധനക്കു ശേഷം ക്ലാസ്സുഅനുവദിക്കാൻ നിവർത്തിയില്ലാ എനു ഡിസ്റ്റ്രിക്റ്റ് എഡ്യൂക്കേഷൻ ഓഫീസ്സർ ഉത്തരവിടുന്നു.(അതുഅങ്ങിനെയേ സംഭവിക്കൂ എന്നു മാനേജർക്കു മുൻ കൂട്ടി അറിയാം)
മാനേജർ ഉടൻ തന്നെ പൈസ്സാ തന്നവരെ വിളിച്ചു വിവരമറിയിച്ചു താൻ ഉടൻ തന്നെ വകുപ്പുമേധാവിക്കു അപ്പീൽ കൊടുക്കുമെന്നു അറിയിക്കുന്നു.
കുറേ കാലങ്ങള്‍ക്ക് ശേഷം അപ്പീലും തള്ളുന്നു.അപ്പോഴേക്കും ഒരു വർഷം കഴിയും. തുടർന്നുന്യായം നടത്തി കിട്ടാൻ ഡി.ഓ., വകുപ്പു മേധാവി, സർക്കാർ, എന്നിവരെ എതിർ കക്ഷികളാക്കിബഹുമാനപ്പെട്ട കോടതിയിൽ മാനേജർ ഓ.പി. ഫയൽ ചെയ്യുന്നതോടെ അവിടെയും സാധാരണഗതിയിൽ ഒന്നു രണ്ട് വർഷം കാലതാമസം നേരിടും.
നമ്മുടെ ഫയൽ ഓപൺ ചെയ്തിട്ടു അതായതു നമ്മൾ അഡ്വാൻസ്സു തുക കൊടുത്തിട്ടു ഇപ്പോൾമൂന്നു വർഷമായി.(ചിലപ്പോൾ ഇതു രണ്ടു വർഷമായി ചുരുങ്ങാം)
കോടതിയിലെ കേസ് സ്വാഭാവികമായി തള്ളി പോകും
കേസ്സും തള്ളി പോകുമ്പോൾ മാനേജർ പൈസ്സാ തന്നവരെ വിളിച്ചു താൻ ചെയ്ത ശ്രമങ്ങളുംഅതിന്റെ പരിണിത ഫലങ്ങളും രേഖകൾ സഹിതം ബോദ്ധ്യപ്പെടുത്തി മുന്‍ കൂര്‍ വാങ്ങിയ തുക തിരികെകൊടുക്കുന്നു.
എത്ര സത്യ സന്ധനായ മാനേജർ!!!
പക്ഷേ ഇത്രയും കാലം ഈ വൻ തുക അയാൾ യഥേഷ്ടം വിനിമയം ചെയ്തിരുന്നു എന്നുള്ളവസ്തുത തമസ്കരിക്കപ്പെടുകയാണു.അഥവാ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ ഉടൻ മറു ചോദ്യംഉറപ്പു.
"നിങ്ങളെ ഞാൻ നിർബന്ധിച്ചോ അഡ്വാൻസ് തരാൻ"
ഓരോ ഉദ്യോഗാർത്ഥിയും താൻ കൊടുത്ത നാലു ലക്ഷം മൂന്നു വർഷങ്ങൾക്കു ശേഷം ഒരുപൈസാ പോലും ലാഭം ഇല്ലാതെ തിരികെ കൈ പറ്റുമ്പോൾ ആ തുകക്കു സംഭവിച്ച മൂല്യ ശോഷണംഎത്ര എന്നുകണക്കു കൂട്ടുന്നില്ല. നാലു ലക്ഷം രൂപക്കു മൂന്നു വർഷങ്ങൾക്കു മുമ്പു വിലക്കുലഭിക്കുമായിരുന്ന പുരയിടത്തിന്റെ പകുതി അളവു പുരയിടം മൂന്നു വർഷങ്ങൾക്കു ശേഷം വിലക്കുവാങ്ങാൻ കഴിയുമോ എന്നിടത്താണു മൂല്യ ശോഷണത്തിന്റെ ഭീകരത വെളിവാകുന്നതു.
ഒരു കടപത്രവും വേണ്ടാ, ബാങ്ക് ലോണും വേണ്ടാ, രണ്ടു മൂന്നു വർഷക്കാലം ഒരു വൻ തുകഒരു പൈസ്സ പോലും പലിശ നൽകാതെ ഇഷ്ടാനുസരണം ചിലവഴിക്കാൻ സ്കൂൾ മാനേജറന്മാർക്കുസാധിക്കുന്നു;അതിനു ഉപയോഗിക്കുന്ന വഴി നിയമത്തിന്റേതു തന്നെ.
കുട്ടികൾ ആവശ്യത്തിനുണ്ടെങ്കിൽ പുതിയ ക്ലാസ്സ് തുടങ്ങാൻ അനുവാദം കൊടുക്കുന്നതു നിയമംതന്നെ.
ആരംഭിക്കാൻ പോകുന്ന ക്ലാസ്സിൽ അദ്ധ്യാപകനെ നിയമിക്കാൻ മാനേജറന്മാർക്കു അധികാരംനൽകുന്നതും നിയമം തന്നെ.
ആ അധികാരം ഉപയോഗിച്ചു ബന്ധപ്പെട്ട അധികാരികൾക്കും കോടതിക്കും അപേക്ഷയുംകേസ്സും കൊടുക്കാൻ മനേജരെ യോഗ്യനാക്കുന്നതും നിയമം തന്നെ.
നിയമ പ്രകാരം തനിക്കു ലഭിച്ച അധികാരം ദുർവ്വിനിയോഗം ചെയ്തു ആവശ്യമുള്ള സമയംനേടിയെടുത്തു അതു വരെ അന്യരുടെ പൈസ്സ തിരിമറി നടത്തുന്നതിനെ തട്ടിപ്പു എന്നല്ലാതെമറ്റെന്താണു വിളിക്കുക?!!!
വൈറ്റ്കോളർ സംസ്ക്കാരത്തിൽ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന ശപ്പന്മാർ നിറഞ്ഞ ഈനാട്ടിൽ ഇതും ഇതിനപ്പുറവും നടക്കും.തീർച്ച!!!
ഇത് ഹലാലായ തട്ടിപ്പ്..!!
ReplyDeleteവൈറ്റ്കോളർ സംസ്ക്കാരത്തിൽ മാത്രം ജീവിക്കാൻ ആഗ്രഹിക്കുന്ന ശപ്പന്മാർ നിറഞ്ഞ ഈനാട്ടിൽ ഇതും ഇതിനപ്പുറവും നടക്കും.തീർച്ച!!!
ReplyDelete:)
കൊള്ളാം ശരിക്കും പ്രസക്തമായ ലേഖനം ...
ReplyDeleteപിന്നെ സ്വകാര്യ സ്കൂളുകളില്‍ അധ്യാപകരെ നിയമിക്കുന്നതും രസകരം 4 മുതല്‍ 5 ലക്ഷം രൂപ വരെ ടെപോസിറ്റ് വാങ്ങും എന്നിട്ട് മാസം 1800 -2000 രൂപ ശമ്പളം ...പേരില്‍ ഒരു ഉദ്ദ്യോഗം ..ഏറ്റവും നല്ല കച്ചോടം വിദ്യാഭ്യാസം തന്നെ എല്ലാ തരത്തിലും ....
പല മേഖലകളിലും ഇത്തരം കളികള്‍ നടക്കുന്നുണ്ട്. ലക്ഷങ്ങള്‍ തിരിമറി ചെയ്യാന്‍ കയ്യില്‍ കിട്ടിയാല്‍ ചിലര്‍ റിയല്‍ എസ്റ്റേറ്റിലേക്കാണ് ഓടാറ്. ചിലര്‍ ബാങ്കിലിട്ട് പലിശ വാങ്ങും. ബിസിനസില്‍ പരീക്ഷിക്കുന്നവരും ഉണ്ട്.
ReplyDeleteചില ട്രാവല്‍സുകളിലും ഇതുപോലെ തിരിമറി നടക്കുന്നുണ്ട്. പണം ആദ്യമേ തൊഴിലന്വേഷകരില്‍നിന്ന് വാങ്ങിവെക്കുന്ന ഇവര്‍ നിയമനം ഉറപ്പാക്കുന്നതുവരെ പണം പിടിച്ചുവെച്ച് തിരിമറി ചെയ്യുകയും. പലപ്പോഴും പല കാരണങ്ങള്‍ പറഞ്ഞ് തിരിച്ചുകൊടുക്കല്‍ നീട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു.
വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്ന ട്രാവല്‍സുകള്‍ ആണ് ഉദ്ദേശിച്ചത്.
ReplyDeleteശരിയായ വെളിപ്പെടുത്തലുകൾ മാഷെ.....
ReplyDeleteകള്ളപ്പണം ആവശ്യത്തിലധികം കയ്യിലുള്ള ശപ്പന്മാർക്ക്(?) പണത്തിന്റെ മൂല്യ ശോഷണം ഒരു പ്രശ്നമല്ല. മാനേജർക്ക് അഡ്വാൻസ് കൊടുത്ത ശേഷം ആ തുകയെക്കാൾ ഇരട്ടിയലധികം കള്ളപ്പണം അവർ സമ്പാദിച്ചിട്ടുണ്ടാവും....
കൊട്ടോടിക്കാരൻ, ബൈജു എലിക്കാട്ടൂർ,ഭൂതത്താൻ, വഹാബ്, ചാണക്യൻ, തട്ടിപ്പു നിരീക്ഷിച്ചതിനും കമന്റുകൾക്കും നന്ദി.
ReplyDeleteആര്‍മി റിക്രൂട്ട്മെന്റ് നടക്കുമ്പോള്‍ ജോലി വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞ് പൈസ വാങ്ങുകയും പറ്റിയില്ലെങ്കില്‍ കൃത്യമായി തിരികെ കൊടുക്കുകയും ചെയ്യുന്ന ആള്‍ക്കാരുണ്ട്.ആര്‍ക്കെങ്കിലും ഭാഗ്യത്തിനു (അവരുടെ കഴിവു കൊണ്ട്)കിട്ടിയാല്‍ അയാളുടെ പൈസ ലാഭം.ഏജന്റ് മൂലമാണ് ജോലി കിട്ടിയതെന്നു ഉദ്യോഗാര്‍ഥി വിശ്വസിക്കുകയും ചെയ്യും.മറ്റുള്ളവര്‍ക്ക് പണം തിരികെ കിട്ടുന്നതിനാല്‍ പരാതിയുമില്ല.പണ്ട് പത്താം ക്ലാസ്സ് പാസ്സാക്കാന്‍ പോലും ചില പാരലല്‍ കോളജുകാര്‍ ഈ തട്ടിപ്പു നടത്തിയിരുന്നു എന്നു കേട്ടിട്ടുണ്ട്.
ReplyDeleteഞാനും വന്നു
ReplyDeleteകൊള്ളാലോ ഈ പുതിയ തട്ടിപ്പ്.
ReplyDeleteമാഷെ..
ReplyDeleteഹൊ ഇത് എന്നെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നുള്ള കാഴ്ചപ്പാട് കൊണ്ടുള്ള പ്രശ്നമാണ്. ഇങ്ങനെ കാശുകൊടുത്തവരോട് (കൂടുതലും ശപ്പികൾക്കുവേണ്ടിയായിരിക്കും കാശ് കൊടുത്തിരിക്കുന്നത്)ചോദിച്ചാൽ..ശ്ശേയ് എന്റെ കാര്യം ശരിയാക്കിത്തരാമെന്ന് മാനേജർ പ്രത്യേകം പറഞ്ഞിട്ടുണ്ട് അതുകൂടാതെ ഞാൻ കൊടുത്ത മുഴുവൻ പണവും തിരികെ തരുകയും കൂടെ ഉമ്മകൂടി കിട്ടുകയും ചെയ്യും..
എത്രകണ്ടാലും ഞാൻ നന്നാവില്ലെന്നേ..
നിയമനം നടത്താന്‍ കൈക്കൂലി (ഡെപ്പോസിറ്റ്) വാങ്ങിക്കുന്നത് ഐയ്ഡഡ് സ്കൂളിലെ മാനേജര്, വര്‍ഷങ്ങളോളം ശമ്പളം കൊടുക്കുന്നതോ, പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് സര്‍ക്കാരും. അപ്പൊ ഇതൊക്കെ സംഭവിക്കും.!!
ReplyDeleteവിദ്യാഭ്യാസമല്ലേ ഇപ്പോള്‍ ഒന്നാന്തരം കച്ചവടം.