Thursday, December 3, 2009

വേണ്ടാത്തിടത്തു തലയിടരുത്

നാം കേട്ടിട്ടുള്ളതും നമുക്കു അറിയാവുന്നതുമായ ഫലിതങ്ങൾ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുക.സംഘർഷം നിറഞ്ഞ ഏതെങ്കിലും മനസിനു അതൊരു കുളിരായി ഭവിച്ചാലോ!.ഞാൻ ഇവിടെ പോസ്റ്റ്‌ ചെയ്യുന്ന ഫലിതം നിങ്ങളിൽ പലർക്കും സുപരിചിതമാകാം.അതു അപരിചിതമായവർക്കു വേണ്ടിയാണു ഈ പോസ്റ്റ്‌.
വേണ്ടാത്തിടത്തു തലയിടരുതു.
ഡെപ്യൂട്ടി സെക്രട്ടറിയായി സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന എന്റെ സ്നേഹിതൻ സുരേഷ്‌ ഒരു സാഹിത്യ യോഗത്തിൽ കേൾവിക്കാരനായിരുന്നു.പ്രാസംഗികൻ സാഹിത്യ വാരഫലം ഫെയിം(പരേതനായ)ശ്രീ കൃഷ്ണൻ നായർ സാറും .
കൃഷ്ണൻ നായർ സാർ പ്രസംഗത്തിനിടയിൽ ഏതോ വിഷയത്തിനു ഉദാഹരണമായി പറഞ്ഞ ഈ കഥ സുരേഷ്‌ എനിക്കു പകർന്നു തന്നു. കഥ ഇതാണു:-
സാറു പറഞ്ഞു" എന്റെ ഒരു സ്നേഹിതനെ ഒരുദിവസം കണ്ടു മുട്ടിയപ്പോൾ അയാളുടെ രണ്ടു കവിളത്തും അടി കൊണ്ടതു പോലെ വിരൽ പാടുകൾ പതിഞ്ഞിരിക്കുന്നതു കണ്ട്‌ ഞാൻ വിവരം തിരക്കി. അയാൾ പറഞ്ഞു സ്നേഹിതാ, ഞാനൊരു യോഗത്തിനു പോയി.എന്റെ മുൻഭാഗം സീറ്റിൽ അതി സുന്ദരിയായ ഒരു സ്ത്രീ ഇരുന്നിരുന്നു. സുന്ദരി എന്നു വെച്ചാൽ അവയവങ്ങൾ കൃത്യമായ അളവിൽ ബ്രഹ്മാവു കൂട്ടിച്ചേർത്ത ശരീര ഘടന ഉള്ളവൾ.അൽപ്പ നേരം കഴിഞ്ഞു അവൾ എഴുന്നേറ്റു പുറത്തേക്കു പോകാനൊരുങ്ങി.ഞാൻ നോക്കിയപ്പോൾ അവളുടെ സമൃദ്ധമായ നിതംബത്തിന്റെ വിടവിലേക്കു ധരിച്ചിരുന്ന സാരി കയറി ഇരിക്കുന്നതു കണ്ടു. അതൊരു വൃത്തികെട്ട കാഴ്ചയായി എനിക്കു അനുഭവപ്പെട്ടു.ഇത്രയും സുന്ദരിയായ അവൾ പുറത്തേക്കു ഈ അവസ്ഥയിൽ പോകുന്നതിൽ എനിക്കു വിഷമം തോന്നി.സുന്ദരി ഇതു അറിയുന്നുമില്ലല്ലോ എന്ന ദുഃഖവും എനിക്കുണ്ടായി.അവളോടു ഇതു പറയുന്നതിൽ എനിക്കു മടിയും തോന്നി.അതിനാൽ ഞാൻ സാരിയിൽ പിടിച്ചു അതു നേരെയാക്കി.അപ്പോൾ അവൾ എനിക്കു തന്ന അടിയാണു വലതു കരണത്തു.
"ഇടതു കരണത്തു കാണുന്നതോ?" ഞാൻ വീണ്ടു തിരക്കി.
" അടി കൊണ്ടപ്പോൽ എനിക്കു തെറ്റു മനസ്സിലായി." അയാൾ പറഞ്ഞു. ഒരുപക്ഷേ ഇപ്പോഴത്തെ ഫാഷൻ ആയിരിക്കും സാരി അങ്ങിനെ കയറ്റി വെച്ചതു. ഞാനെന്ന പഴഞ്ചൻ കാര്യം മനസ്സിലാക്കാതെ സാരി അവിടെ നിന്നും വലിച്ചു മാറ്റി. ശരി.പ്രായശ്ചിത്തം ചെയ്തേക്കാം.ഞാൻ ആ സാരി സ്ത്രീയുടെ നിതംബത്തിൽ പഴയതു പോലെ വെച്ചു കൊടുത്തു.അപ്പോൾ കിട്ടിയതാണു ഇടതു കവിളിലെ അടയാളം.
സുരേഷ്‌ അവസാനിപ്പിച്ചു"സാർ പറഞ്ഞു മേലിൽ വേണ്ടാത്തിടത്തു തലയിടരുതു."

9 comments:

  1. കലക്കി കൃഷ്ണന്‍ നായര്‍ ഫലിതം..

    ReplyDelete
  2. ;)

    SAVE mullaperiyaar....
    SAVE lifes of morethan 40 lakhs of people .....
    SAVE kerala state....

    Dear TAMILS give us our LIFES
    And take WATER from us....
    WE will not survive...YOU can"t also survive...

    ReplyDelete
  3. ഇത് കൃഷ്ണന്‍ നായര്‍ പറഞ്ഞതാണോ!
    എന്റെ പരിചയക്കാരനായ ഒരു പ്രൊഫസര്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന് പറ്റിയ അമളി എന്നാ നിലയില്‍ വല്യ രഹസ്യം എന്നാ മട്ടില്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്പ് എന്നോട് ഈ കഥ പറഞ്ഞു! ഞാനത് വിശ്വസിച്ചു!
    പഹയന്‍!

    ReplyDelete
  4. സീതിസാഹിബിനെ വെച്ച് ഈ കഥ മുന്‍പ് കേട്ടിട്ടുണ്ട്.

    ReplyDelete
  5. ഫലിതം നന്നായി... :)

    പിന്നെ, ബ്ലോഗിന്റെ തലപ്പത്ത് കൊടുത്തിരിക്കുന്ന ചിത്രം "shrink to fit" ആക്കിക്കൂടെ.. അത് മാത്രമല്ല.."Sherif Kottarakkara" എന്നെഴുതിയ ബ്ലോഗിന്റെ പേര് വെളുത്ത നിറത്തില്‍ കൊടുത്തിരുന്നെങ്ങില്‍ കുറച്ചു കൂടി നന്നായി കാണാമായിരുന്നു.
    ആശംസകള്‍!

    ReplyDelete
  6. രഘുനാഥൻ, സാപ്പി, ഭൂതത്താൻ, ജയൻ ഏവൂർ, ത്രിശൂക്കാരൻ, കുരാക്കാരൻ "വേണ്ടാത്തതിൽ തലയിടരുതിൽ" സന്ദർശിച്ചതിനു നന്ദി.
    ഈ ഫലിതം ഞാൻ പരീക്ഷണാർത്ഥം പോസ്റ്റിയതാണു. ഫലിതങ്ങൾ സാർവ്വദേശീയമാണു. മുമ്പു കേൾക്കാതിരുന്ന ഫലിതം ആദ്യമായി കേൾക്കുമ്പോൾ ഉണ്ടാകുന്ന പ്രതികരണം എത്രമാത്രമായിരിക്കുമെന്നുള്ള ആകാംക്ഷയും മുമ്പു കേട്ടവർ ഫലിതത്തിന്റെ ഉൽഭവത്തെപ്പറ്റിയുള്ള അറിവു പങ്കു വെയ്ക്കുന്നതു ഏതു വിധത്തിലായിരിക്കുമെന്നു അറിയാനുള്ള ആഗ്രഹവും ഈപോസ്റ്റിന്റെ പിന്നിൽ ഉണ്ടായിരുന്നു. പ്രതീക്ഷിച്ച സംത്രുപ്തി കിട്ടിയില്ലെങ്കിലും ആരോ എന്നോ നിർമ്മിച്ച ഫലിതത്തിന്റെ ഉൽഭവം വ്യത്യസ്തമാക്കി കാണിക്കപ്പെട്ടപ്പോൾ അതിശയം തോന്നി. അതായതു ഫലിതം ഒന്നു; ഉൽഭവം വ്യത്യ്സ്തം. ഇതു പോലെ പരക്കെ അറിയപ്പെടുന്ന ഫലിതങ്ങൾ (പഴയവ) ധാരാളം സ്റ്റോക്ക്‌ ഉണ്ടായിരുന്നതു ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യമെന്നുള്ള എന്റെ ദുർവ്വിചാരം തൽക്കാലം മാറ്റിവെയ്ക്കുന്നു. ബൂലോഗം രക്ഷപെട്ടു)
    കുരാക്കാരൻ, നിർദ്ദേശങ്ങൾക്കു ഏറെ നന്ദി.ഉടനെ തന്നെ അതു നടപ്പിൽ വരുത്തുന്നതായിരിക്കും.

    ReplyDelete
  7. ഞാന്‍ കേട്ടിരുന്നതാണ്- എങ്കിലും അവതരിപ്പിച്ച രീതി കൊള്ളാം

    ReplyDelete