Friday, October 16, 2026

തപാൽ വിശേഷം

 ഞങ്ങളുടെപ്രിയ സുഹൃത്തായ അയൽക്കാരിയുടെ  ആവശ്യാർത്ഥം ഞാനും എന്റെ കൊച്ച്മകൻ സൽമാനുമായി  പോസ്റ്റ് ഓഫീസിൽ പോയി. 

ഒരു ലീവ് അപേക്ഷ അവരുടെ ആഫീസിലേക്ക് അയക്കാൻ  പോസ്റ്റ് ഓഫീസിൽ നിന്നും 5 രൂപായുടെ സ്റ്റാമ്പും ഒരു കവറും വേണം.

കവർ കടയിൽ നിന്നും വാങ്ങണം, സ്റ്റാമ്പ് പോസ്റ്റ് ഓഫീസിൽ നിന്നും കിട്ടും. ഞാൻ സൽമാനോട് പറഞ്ഞു.

അപ്രകാരം കവറും സ്റ്റാമ്പും വാങ്ങി  അവധി അപേക്ഷ കവറിനുള്ളിലാക്കി മേൽ വിലാസമെഴുതി സ്റ്റാമ്പ് ഒട്ടിച്ചപ്പോൾ സൽമാൻ ചോദിച്ചു, ഇനി എന്ത് ചെയ്യണം? 

പെട്ടിയിൽ ഇടണം . ഞാൻ പറഞ്ഞു.

പെട്ടിയോ?! അതെവിടെ ഇരിക്കുന്നു. സൽമാൻ ചോദിച്ചു.

പോസ്റ്റ് ഓഫീസിന്റെ മുൻ വശം സ്ഥാപിച്ച പെട്ടിയെ പറ്റി ഞാൻ പറഞ്ഞ് കൊടുത്തു.

ഇത്രയും ഞാൻ വിശദീകരിച്ച് എഴുതിയത്, ഇന്നത്തെ തലമുറക്ക് പോസ്റ്റ് ഓഫീസും തപാൽ വിതരണവും സംബന്ധിച്ച് യാതൊരു പരിചയവുമില്ല  എന്ന് സൂചിപ്പിക്കാൻ കൂടിയാണ്

മൊബൈലിന്റെയും വാട്ട്സ് അപ്പിന്റെയും കാലത്ത് എന്തൊരു പോസ്റ്റ് എന്തൊരു പോസ്റ്റ് ബോക്സ്.

ഒരു കാലത്ത് പോസ്റ്റാഫീസും കത്തുകളും അത് കൊണ്ട് വരുന്ന പോസ്റ്റ് മാനും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്നു.

പ്രണിനിയുടെ/ മകന്റെ/ അഛന്റെ പത്രാധിപരുടെ/ കത്ത്  ഉണ്ടോ എന്ന ആകാംക്ഷയോടെ പോസ്റ്റ് മാനെ പ്രതീക്ഷിച്ച് വഴിയിലേക്ക് കണ്ണ് നട്ടിരുന്ന ആ കാലം എങ്ങോ പോയി മറഞ്ഞിരിക്കുന്നു. 

സ്സ്റ്റാമ്പും  കവറും തപാൽ പെട്ടിയും  ഒഴിച്ച് കൂടാനാവാത്ത സാമഗ്രികളായിരുന്ന 

 ആ കാലം ഭൂത കാലത്തിൽ എവിടെയോ ചിരിച്ച്കൊണ്ട് നിൽക്കുന്നു.

No comments:

Post a Comment