Saturday, December 28, 2024

എങ്ങിനെ നിന്നെ മറക്കും?


 മോനേ! നീ ഇപ്പോൾ എവിടെയാണോ അവിടെ  നിനക്ക്  സുഖമാണോ?

ഇന്ന് നിന്റെ ജന്മദിനമാണ്.

2024 ഫെബ്രുവരിയിൽ നീ അവസാന യാത്ര പറഞ്ഞ്  പോയതാണല്ലോ.

വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ദിവസം പകൽ രണ്ടര മണിക്ക്  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ  ള്ളേ..ള്ളേ വിളിച്ച് ജനിച്ച  നിന്റെ രൂപമാണ് നീ എത്ര വലുതായിട്ടും എന്റെ മനസ്സിൽ ഓടി ഓടി വന്നിരുന്നത്. കാരണം എന്നെ ആദ്ദ്യം  വാപ്പാ എന്ന് വിളിച്ചത് നീയായിരുന്നല്ലോ.

മരണം മുന്നിൽ കണ്ട് രോഗാവസ്ഥയിൽ നീ എനിക്കായി കുറിച്ചയച്ച വാക്കുകൾ ഇപ്പോഴും ഓർമ്മയുണ്ട്.

എന്ത് ദുഖമുണ്ടായാലും പ്രതിസന്ധികൾ ഉണ്ടായാലും  പുഞ്ചിരിയായിരുന്നു നിന്റെ മുഖത്ത് അന്നുണ്ടായിരുന്നത് എന്നത് എപ്പോഴും എന്നെ അതിശയിപ്പിച്ചിരുന്നു.

വാപ്പായുടെ ഉള്ളിൽ ഇപ്പോഴും നിറഞ്ഞ്നിൽക്കുന്നത് വിങ്ങലാണ് എന്നത് ആരോടും പറയാനാവാത്തതിനാലാണ് ഇന്ന് നിന്റെ ജന്മ ദിനത്തിൽ ഈ  വാക്കുകൾ ഇവിടെ കുറിച്ചിടുന്നത്.








 നിന്റെ മുഖത്ത് എന്നത് ഇപ്പോഴും എന്നെ 

No comments:

Post a Comment