പ്ളസ് റ്റു പാസ്സായി കഴിയുമ്പോൾ ഉപരി പഠനം ആഗ്രഹിക്കുന്നവർക്കായി കമ്പോളം തയാറാക്കി കൊണ്ടിരിക്കുന്ന കോഴ്സുകൾ നിരവധിയാണ്.
വിമാനത്തിന്റെ പ്രൊപ്പല്ലർ തകരാറായാൽ മാറ്റുന്ന കോഴ്സ്
ആധുനിക രീതിയിൽ ഉഴുന്ന് വടക്ക് ഊട്ടയിടുന്ന കോഴ്സ്
നാളികേരം നിലത്ത് നിന്ന് പൊഴിച്ചിടുന്ന കോഴ്സ്
ഇങ്ങിനെ പല ഇനങ്ങളുണ്ട് ഇപ്പോൾ കമ്പോളത്തിൽ.
ബിരുദ പഠനത്തെ വിലകുറച്ച് കാണുകയും ടെക്നികൽ കോഴ്സുകളെന്ന് കേൾക്കുമ്പോൾ ചാടി പുറപ്പെടാൻ തയാറെടുത്തു കൊണ്ടിരിക്കുന്ന രക്ഷിതാക്കളാണ് വിദ്യാഭ്യാസ കമ്പോളത്തിന്റെ ലക്ഷ്യം. ഓരോ ഉഡായിപ്പ് യൂണിവേസിറ്റികളിൽ അഫിലിയേറ്റ് ചെയ്തതാണെന്നും പഠിച്ചിറങ്ങിയാൽ ഉടൻ ജോലി ഉറപ്പാണെന്നും വ്യാമോഹിപ്പിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആകർഷിച്ച് അവരിൽ നിന്നും കനത്ത ഫീസും വാങ്ങി കുട്ടികളുടെ ഭാവി ഇരുട്ടിലാക്ക്ന്നതിൽ കമ്പോളത്തിന് ഒരു മടിയുമില്ല. നാളിത് വരെ കേൽക്കാത്ത കോഴ്സുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്. പലതിന്റെയും ആസ്ഥാനം പോണ്ടിച്ചേരിയാണ്. മംഗളൂരും പുറകോട്ടല്ല. ടീനേജിന്റെ പാരമ്യത്തിൽ നിൽക്കുന്ന പ്ളസ് റ്റുക്കാരൻ ഈ കോഴ്സുകളുടെ പേര് കണ്ട് ആകർഷിക്കപ്പെട്ട് രക്ഷിതാക്കളെ കിടപ്പാടം വരെ ബാങ്കിന് പണയം വെയ്പ്പിച്ച് പൈസാ സംഘടിപ്പിച്ച് പോണ്ടിച്ചേരിയിലും മാംഗ്ളൂരിലും പോകാൻ ബാഗും തോളിൽ തൂക്കി കാത്ത് നിൽക്കുന്നു.
ബിരുദ പഠനം അവരുടെ കാഴ്ചപ്പാടിൽ വില കുറഞ്ഞതായി കാണപ്പെടുന്നു. എന്തെങ്കിലും ടെക്നിക്കൽ സൈഡിൽ പടിച്ചില്ലെങ്കിൽ അവന്റെ ജീവിതം കട്ടപ്പുകയാകുമെന്നാണ് പല രക്ഷിതാക്കളുടെയും അബദ്ധ ധാരണ.. നമുക്ക് നേരിട്ടോ അല്ലെങ്കിൽ അടുത്ത ബന്ധുക്കൾക്കോ മുൻ അനുഭവം ഉണ്ടെങ്കിലല്ലാതെ കേട്ട് കേൾവി വെച്ച് ഈ വക ഉഡായിപ്പ് ടെക്നിക് കോഴ്സുകളിൽ ചെന്ന് ചാടുന്നത് കുട്ടിയുടെ ഭാവി നരകമാക്കും.
പ്ളസ് റ്റു വിജയിച്ച മാർക്ലിസ്റ്റ് പരിശോധിച്ച് ഏത് വിഷയത്തിനാണ് കൂടുതൽ മാർക്കെന്ന് തിരിച്ചറിഞ്ഞ് ആ വിഭാഗം കോഴ്സുകളിൽ ചേർക്കുന്നതല്ലേ ബുദ്ധി.
No comments:
Post a Comment