വാലന്റൈൻ ഡെ ഇല്ലതിരുന്ന കാലത്തും ഇവിടെ പ്രേമം നിലവിലുണ്ടായിരുന്നു. പ്ക്ഷേ അന്ന് പ്രേമം ഇത് പോലെ കച്ചവടത്കരിച്ചിരുന്നില്ല. പ്രാധാന്യം കൊടുത്ത് ഈ ദിവസം ഇപ്പോൾ ആഘോഷിക്കുന്നത് കാണുമ്പോൾ മുമ്പ് ഭൂമിയിൽ പ്രേമം ഒട്ടും തന്നെ ഇല്ലാതിരുന്നു എന്നും ഇത് ഏതോ പുതിയ ഇടപാടാണെന്നുമൊക്കെ കരുതി പോകുന്നു. സ്നേഹമാണഖില സാരമൂഴിയിൽ എന്നൊക്കെ ചൊല്ലി പഠിച്ചിരുന്ന അന്നത്തെ തലമുറക്ക് എന്ത് വാലന്റൈൻ ഡേ..
അന്ന് പരസ്പരം കണ്ടും പുഞ്ചിരിച്ചും അത്യാവശ്യം കത്തുകൾ കൈ മാറിയും നിലാവിനെ നോക്കി മൂളിപ്പാട്ട് പാടിയും സ്വപ്നങ്ങൾ കണ്ടും എന്നും ഞങ്ങൾ വാാലന്റൈഅൻ ഡേ ആഘോഷിച്ചു. അത് കൊണ്ട് തന്നെ ഞങ്ങളുടെ സ്നേഹം കച്ചവടവത് കരിക്കാൻ കമ്പോളത്തിന് കഴിഞ്ഞിരുന്നില്ല. അതായിരുന്നു ആഘോഷമില്ലാത്ത എന്നാൽ എല്ലാ ആഘോഷവും നിറഞ്ഞ് നിന്നിരുന്ന സ്നേഹത്തിന്റെ ദിവസങ്ങൾ...
No comments:
Post a Comment