കത്തി പഴം മുറിക്കാൻ ഉപയോഗിക്കാം അതേ പോലെ ഈ കത്തി തന്നെ കഴുത്ത് മുറിക്കാനും ഉപയോഗിക്കാം.
സമാനമായി ഉപയോഗത്തിലിരിക്കുന്ന ഒരു ഉപകരണമാണ് നവ മാധ്യമങ്ങൾ. ഗുണമുണ്ട്,അതോടൊപ്പം ദോഷവും.
ഇന്നലെ എന്റെ പുതിയ എ.റ്റി.എം. കാർഡ് പ്രവർത്തന നിരതമാക്കാൻ യുവ സ്നേഹിതൻ ഫാസിൽ ഇസ്മായിലുമായി ഒരു ഏ.റ്റി.എം. കൗണ്ടറിലെത്തി നടപടികൾ പൂർത്തിയാക്കി വീട്ടിലേക്ക് തിരിച്ചു. കാർഡ് ഒരു കവറിനുള്ളിൽ ഭദ്രമായി വെച്ചു ഫാസിൽ “സൂക്ഷിക്കണേ സാറേ..“.എന്ന മുന്നറിയിപ്പോടെ എന്റെ പക്കൽ തന്നിരുന്നു. വഴിയിൽ കണ്ടവരോടെല്ലാം കുശലം പറഞ്ഞ് വീട്ടിലെത്തിയപ്പോൾ കാർഡ് നഷ്ടപ്പെട്ടിരിക്കുന്നതായി തിരിച്ചറിഞ്ഞു.
പിറ്റേ ദിവസം ബാങ്കിൽ ചെന്ന് കാർഡ് നഷ്ടപ്പെട്ടതിന്റെ മേൽ നടപടികൾ എടുക്കണം. പിന്നെ പുതിയ കാർഡിനായുള്ള ബാങ്കിൽ കയറി ഇറങ്ങൽ.യജ്ഞം....ആകെ വിഷമത്തിലായി. നടന്ന് വന്ന വഴികൾ ഞങ്ങളുടെ സ അദുമായി ആ രാത്രി തന്നെ അരിച്ച് പെറുക്കി നോക്കി.ഊങ്ഹും കാർഡിന്റെ പൊടി പോലുമില്ല.. വല്ലാത്ത ജാള്യതയും മനസ്സിൽ ഉണ്ടായി. ഫാസിൽ പ്രത്യേകം പറഞ്ഞതാണ് “സൂക്ഷിക്കണേ“ എന്ന്....എന്തൊരു അലസനാണ് ഞാൻ...ഞാൻ സ്വയം കുറ്റപ്പെടുത്തി.
എന്തും വരട്ടെ എന്ന് കരുതി ഫാസിലിനെ രാത്രി തന്നെ വിവരം അറിയിച്ചു.നമുക്ക് ഒന്ന് ശ്രമിച്ച് നോക്കാം സാർ എന്നും പറഞ്ഞ് അയാൾ ഫെയ്സ് ബുക്കിലും വാട്സ് അപ്പ് ഗ്രൂപ്പിലുമായി രണ്ട് മൂന്ന് പോസ്റ്റുകൾ എന്റെ പേരിൽ തട്ടി, എന്റെ ഫോൺ നമ്പറും കൊടുത്തു പിറ്റേ ദിവസം രാവിലെ കൊട്ടാരക്കര മുനിസിപാലിറ്റി തെരഞ്ഞെടുപ്പിൽ രണ്ടാം വാർഡ് സ്ഥാനാർത്ഥിയായി മൽസരിച്ച സിദ്ദീഖ് എന്നെ വിളിക്കുന്നു, സാറേ! കാർഡ് ഇന്നലെ രാത്രിയിൽ റോഡിൽ കിടന്ന് എനിക്ക് കിട്ടി..ഞാൻ പോസ്റ്റ് വായിച്ചു. അതിൽ കണ്ട നമ്പറിൽ വിളിക്കുകയാണ്....കാർഡ് വീട്ടിലെത്തിക്കാം......മനസ്സിൽ കുളിർ മഴ പെയത സുഖം. ദൈവത്തിന് സ്തുതി. ഫാസിലിനും സിദ്ദീഖിനും നന്ദി പറഞ്ഞു.
എന്തും മാത്രം ബുദ്ധിമുട്ടുകളാണ് ഒഴിവായി കിട്ടിയത്. ഫെയ്സ് ബുക്കിനും വാട്ട്സ് അപ്പിനും ഗൂഗ്ൾ അമ്മച്ചിക്കും നന്ദി..
അതാണ് ഞാൻ പറഞ്ഞത്..കത്തി പഴം കണ്ടിക്കാനും ആ കത്തി. തന്നെ.............വേണ്ടാ...നല്ലത് മാത്രം പറയാം അല്ലേ ....!!!
No comments:
Post a Comment