1857ലാണ് ഒന്നാം ഇന്ത്യൻ സ്വാതന്ത്രിയ സമരം ഉണ്ടായത്. ബ്രിട്ടീഷ്കാർ അതിനെ ശിപായി ലഹള എന്ന പേര് വിളിച്ചു. അതിനും കൃത്യം 100 വർഷം മുമ്പ് ഇന്ത്യൻ മണ്ണിൽ ബ്രിട്ടീഷ്കാരുമായി ഒരു യുദ്ധം ഉണ്ടായി. 1757ൽ നടന്ന ആ യുദ്ധത്തിനെ പ്ളാസി യുദ്ധം എന്നാണ്` ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് ഒരു വശത്ത് റോബർട്ട് ക്ളൈവിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സേനയും എതിർ വശത്ത് ബംഗാളിലെ നവാബായ സിറാജ്ദ്ദൗളയും തമ്മിലായിരുന്നു യുദ്ധം. നവാബിന് എളുപ്പത്തിൽ ജയിക്കാവുന്ന ആ യുദ്ധത്തിൽ സ്വപക്ഷത്ത് നിന്നുമുണ്ടായ ചതി അദ്ദേഹത്തെ യുദ്ധത്തിൽ പരാജിതനാക്കി. ആ യുദ്ധം നവാബ് ജയിക്കുകയും ക്ളൈവ് തോൽക്കുകയും ചെയ്തിരുന്നെങ്കിൽ ഇന്ത്യയുടെ ഭാവി ചരിത്രം മറ്റൊന്നാകുമായിരുന്നു. ഒരു പക്ഷേ അതോടെ ബ്രിട്ടീഷ്കാരുടെ പതനം അനിവാര്യമായി നടന്നെനെ.
ചതിച്ചത് മറ്റാരുമായിരുന്നില്ല ഉറ്റ ബന്ധുക്കളായ മിർ കാസിമും മിർജാഫറും. ബ്രിട്ടീഷ്കാർ സാധാരണ ഉപയോഗിക്കുന്ന വഞ്ചന നവാബിനെതിരെ പുറത്തെടുത്ത് അധികാര വാഗ്ദാനം ചതിയന്മാർക്ക് നൽകി സിറാജുദ്ദൗളയെ പരാജയപ്പെടുത്തുകയായിരുന്നു.
അതേ എവിടെയും എല്ലാവരെയും മോഹിപ്പിച്ചിരുന്നത് അധികാര മോഹമായിരുന്നല്ലോ.
ബംഗാൾ ഇന്ത്യൻ സ്വാതന്ത്രിയ ചരിത്രത്തിൽ പല അടയാളപ്പെടുത്തലുകളും ഉണ്ടാക്കി. കിഴക്കൻ ബംഗാളിന്റെ സ്വാതന്ത്രിയ സമരം ബംഗ്ളാദേശിന്റെ ജന്മത്തിന് കാരണമായി.
അവസാനം പശ്ചിമ ബംഗാളിൽ മമതാ ബാനർജി വന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് അവരുടെ കൂടെ പാർട്ടിയിൽ ഉണ്ടായിരുന്ന മിർ കാസിമുമാരും മിർ ജാഫർമാരും എതിർ ഭാഗത്തേക്ക് കൂറ് മാറി. എതിർഭാഗം കാല് മാറി വരുന്നവർക്ക് അധികാരം വാഗ്ദാനം ചെയ്തു കാണുമായിരിക്കും. പക്ഷേ പണി പാളി. സിരാജ്ദ്ദൗളായുടെ പതനം എന്ത് കൊണ്ടോ മമതാ ബാനർജിക്ക് സംഭവിച്ചില്ല. ജയം മമതയുടെ കൂടെ നിന്നതിനാൽ ചില കൂടിയ വിഷം ഇനത്തിൽപ്പെട്ട അൽപ്പം പേരൊഴികെ എതിർ ഭാഗത്തേക്ക് പോയ ബാക്കി ഉള്ളവരെല്ലാം അതേ വേഗതയിൽ മമതയിലേക്ക് തന്നെ മടങ്ങി വരുന്ന കാഴ്ചയാണ് ഇന്ത്യ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്.
അധികാരം!!! അത് മനുഷ്യനെ മത്ത് പിടിപ്പിക്കുന്നതാണ്. അധികാരമില്ലാതെ ജീവിക്കാൻ സാധിക്കാത്തവർ പല കാരണങ്ങൾ പറഞ്ഞ് എതിർ ചേരിയിൽ ഇടം കണ്ടെത്തും. അവർ പാർട്ടി മാറിയ കാരണങ്ങൾ ശരിയെന്ന് അവർക്ക് തോന്നുന്നുണ്ടെങ്കിൽ എന്ത്കൊണ്ട് അവർ ഉണ്ടായിരുന്ന പാർട്ടി അധികാരത്തിലായപ്പോൾ എതിർ ഭാഗത്തേക്ക് പോയില്ല. ഉത്തരം ഒന്നേ ഉള്ളൂ അന്ന് അധികാരം ഉണ്ടായിരുന്നു, ഇന്ന് അതില്ല , അടുത്ത കാലത്തൊന്നും ലഭ്യമാകാൻ സാധ്യതയുമില്ല, അത് മനസിലാക്കി ഒരു മുൻ കൂട്ടി ചാട്ടം നടത്തിയെന്ന് മാത്രം. ചാടി ചാടി ചാട്ടം പിഴ്ച താഴെ വീണാൽ പിന്നെ ഒരിക്കലും അവർക്ക് ചാടാൻ പറ്റാത്ത വിധം തകർന്ന് തരിപ്പണമാകുമെന്ന് മനസ്സിലാക്കിയിരുന്നാൽ അവർക്ക് നന്ന്.
കുഴിയിലേക്ക് കാല് നീട്ടി ഇരിക്കുമ്പോഴും ജീവിതത്തിൽ മടുക്കാത്ത ഒന്നേ ഉള്ളൂ അധികാരം.!!!
ഇത് ഞാൻ പറഞ്ഞതല്ല അരിസ്റ്റോട്ടിൽ പറഞ്ഞതാണ്.
No comments:
Post a Comment