അച്ചന്, അമ്മ , മകന്, മകള്‍ സന്തുഷ്ട കുടുംബം.
അച്ചന് ഉമ്മറത്തിരുന്നു മൊബൈലില്‍ കുത്തുന്നു, അമ്മ അടുക്കള തളത്തില്‍ ഇരുന്നു കുത്തുന്നു, മൊബൈലില്‍ തന്നെ. മകനും മകളും അവരുടെ മുറിയില്‍ ഇരുന്നും കുത്തുന്നു മൊബൈലില്‍. ആര്‍ക്കും സംസാരിക്കാനില്ല, സുഖാന്വേഷണം ഇല്ല. ഇതിനിടയില്‍ മൂന്നു ദിവസത്തേക്ക് ഒരുമിച്ചു പാചകം ചെയ്ത ആഹാര സാധനങ്ങള്‍ ആവശ്യാനുസരണം ഫ്രിഡ്ജ് എന്ന ഓമന പേരുള്ള എച്ചില് പെട്ടിയില്‍ നിന്നും എടുത്ത് കഴിക്കുന്നുമുണ്ട് . അത് തീരുമ്പോള്‍ ആരെങ്കിലും ഒരാള്‍ അടുത്തുള്ള ബേക്കറിയിലോ ഹോട്ടലിലോ പോയി തീറ്റ കൊണ്ട് വരുന്നു. മൊബൈലില്‍ നോക്കി ഇരുന്നു തന്നെ കഴിക്കുന്നു. ശാന്തമായ വീട്, ഒച്ചയില്ല അനക്കമില്ല വഴക്കില്ല, മിണ്ടാട്ടമില്ല എന്തൊരു സുഖം.
ഭര്‍ത്താവിന്റെ അമ്മായി അപ്പന് അഥവാ ഭാര്യയുടെ സ്വന്തം അപ്പന് മകളുടെയും കുടുംബത്തിന്റെയും സുഖാന്വേഷണത്തിനും രണ്ട്ട് ദിവസത്തെ താമസത്തിനുമായി വരുന്നു. അപ്പനെ കണ്ട മകള്‍ എഴുന്നേറ്റു നിന്ന് " എന്താ അച്ഛാ ഇങ്ങോട്ടുള്ള വഴി ഒക്കെ മറന്നോ അച്ചന് ഇരുന്നാട്ടെ കാപ്പി വേണോ ചായ വേണോ എന്ന കുശലാന്വേഷണം ഒറ്റ ശ്വാസത്തില്‍ നടത്തി വീണ്ടും കുത്ത് തുടങ്ങി. മരുമകന് അമ്മായി അപ്പന്റെ നേരെ ഇളിച്ച് കാണിച്ചു വീണ്ടും കുത്ത് തുടങ്ങി. കൊച്ചു മക്കള്‍ "ഹായ്! അപ്പൂപ്പാ എന്ന് വിളിച്ച് ഉയര്‍ത്തിയ തല ഉടനെ വീണ്ടും മൊബൈലിലേക്ക് താഴ്ത്തി. തനിക്കും മാറി ഇരുന്നു കുത്താനുള്ള മൊബൈല്‍ കയ്യിലില്ലല്ലോ എന്ന വിഷമത്തോടെ ഇരുന്ന വൃദ്ധന് കുറെ നേരം മുഷിവു തോന്നിയ നേരം "മക്കളെ ഞാന്‍ പോകുന്നു " എന്നും പറഞ്ഞു പുറത്തേക്ക് ഇറങ്ങി യപ്പോള്‍ "അയ്യോ! അച്ചാ പോകല്ലേ , രണ്ടു ദിവസം കഴിഞ്ഞു പോകാം എന്ന് മകള്‍ പറയാതിരുന്നില്ല. മുഖം അപ്പോഴും മൊബൈലില്‍ ആയിരുന്നെന്നു മാത്രം. " ഇപ്പോള്‍ ഒരു വണ്ടി ഉണ്ട് അത് കിട്ടിയാല്‍ നേരത്തെ വീട്ടിലെത്തി ഇന്നത്തെ നമ്മുടെ റേഷന്‍ ഉറപ്പിക്കാം, എന്റെ മോളിരുന്നു കുത്ത് " എന്നും പറഞ്ഞു കിഴവന് തടി ഊരി.
മകന്റെ അമ്മ സന്ദര്‍ശനത്തിനു വന്നപ്പോഴും ഈ തിരക്കഥ തന്നെ ആയിരുന്നു സ്ക്രീനില്‍ ആടിയത്.
ആരുമായും ഒരു ബന്ധവുമില്ല, അടുപ്പവുമില്ല, സുഖം പരമ സുഖം.
മൊബൈലിനും ഇന്റര്‍ നെറിനും ജെയ് !!!!

No comments:
Post a Comment