Friday, October 6, 2017

കുറ്റാരോപിതൻ മാത്രം

സർക്കാർ  ജീവനക്കാരനും  എന്റെ  അടുത്ത പരിചയക്കാരനുമായ  ഒരു വ്യക്തി  വ്യാജ രസീത്  നൽകി പണം  പറ്റുകയും  ഖജനാവിലടച്ച തുകയിൽ  കൃത്രിമം കാണിക്കുകയും ചെയ്തു     എന്നാരോപിച്ചു പോലീസ്  കസ്റ്റഡിയിലെടുത്തു .  ഈ വാർത്ത ടിയാന്റെ  ഫോട്ടോ സഹിതം       പത്രങ്ങളിൽ  വരുകയുണ്ടായി. അയാൾ മറ്റ് ദുർസ്വഭാവങ്ങ ളൊന്നുമില്ലാത്തവനും അറിഞ്ഞിടത്തോളം നല്ലവനുമാണ് .കാലങ്ങളായി  ചികിൽസയിൽ കഴിയുന്ന  വൃദ്ധരായ മാതാ പിതാക്കളും ഭാര്യയും സ്കൂളീൽ പോകുന്ന കൊച്ച് കുട്ടികളുമയാൾക്കുണ്ട്. ഈ മനുഷ്യൻ  കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ  എന്നത് പോലീസും കോടതിയും കൂടി തീരുമാനിക്കട്ടെ. പക്ഷേ  ഇപ്പോളയാൾ കുറ്റാരോപിതൻ മാത്രമാണ്. അയാളുടെ പേരിലുള്ള കുറ്റം തെളിയിക്കപ്പെടാതെ  ചിലപ്പോൾ അയാളെ വെറുതെ വിട്ടേക്കാം. അങ്ങിനെയെങ്കിൽ  കുറ്റവാളി എന്ന മുദ്ര കുത്തി അയാളുടെ ഫോട്ടോ പത്രത്തിലൂടെ പ്രസിദ്ധപ്പെടുതിയതിലുണ്ടായ  മാന നഷ്ടത്തിന് എന്ത് പരിഹാരം. ായാളുടെ  ഒരു തെറ്റും ചെയ്യാത്ത    കുട്ടികൾ ഇന്ന് സ്കൂളീൽ  പോയപ്പോൾ  മറ്റ് കുട്ടികളവരെ  കളിയാക്കി ചിരിച്ചതിൽ  അവർക്കുണ്ടായ  വേദനക്ക് ാാര്  പരിഹാരം കണ്ടെത്തും. കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചു  എങ്കിൽ  ഫോട്ടോ  സഹിതം  പത്രത്തിലോ  ചാനലുകളിലോ  വാർത്ത വന്നാൽ  നമുക്കത് ന്യായീകരിക്കാം. ഇപ്പോളയാൾ  ചെയ്യാത്ത കുറ്റത്തിനാണ്  റിമാന്റ് ചെയ്യപ്പെട്ടതെങ്കിൽ അയാളുടെ  ചിത്രം  പത്രത്തിൽ  കാണുമ്പോൾ ായാൾക്കുണ്ടാകുന്ന  മനോവേദനയുടെ ആഴം എത്രയെന്നളക്കാൻ  ഏതുപകരണമാണ്  വേണ്ടി വരുക?  പത്രങ്ങളുടെ  വാർത്താ ദാഹവും പോലീസുകാരുടെ  കുറ്റം തെളിയിക്കൽ  വൈദഗ്ദ്യ പ്രകടന ത്വരയും കൂടി ചേരുമ്പോൾ  തകരുന്നത്  കുറച്ച്  മനുഷ്യ ജീവികളുടെ  ജീവിതങ്ങളാണെന്ന് ഇവ രെന്നാണാവോ    തിരിച്ചറിയുക ?

1 comment:

  1. എത്രയോകാലമായി ഇതു ചോദിക്കുന്നു. ഇതുവരെ ഒരു മനുഷ്യാവകാശകമ്മീഷനും, ഒരു കോടതിയും പോലീസിന്റെ ഈ ശിക്ഷവിധിക്കൽ പരിപാടി ചോദ്യം ചെയ്തിട്ടില്ല. ആരാണ് ഇതിനു ഒരു പരിഹാരം കണ്ടെത്തുക? പൂച്ചയ്ക്ക് ആര് മണികെട്ടും?

    മറ്റൊരു രസകരമായ കാര്യം കുറ്റാരോപിതൻ ഏതെങ്കിലും പോലീസുകാരൻ ആണെങ്കിൽ അയാളെ / അവരെ മാദ്ധ്യമങ്ങളിൽ നിന്നും മറച്ചുപിടിക്കാൻ ഇതേ പോലീസ് ശ്രമിക്കും .ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പോലീസുകാരെ കോടതിയിൽ ഹാജരാക്കിയപ്പോൾ പോലീസ് കളിച്ച നാടകം ചിലർക്കെങ്കിലും ഓർമ്മകാണും എന്ന് കരുതുന്നു.

    ReplyDelete