4000 കൊല്ലങ്ങൾക്കപ്പുറം ഒരു കറുത്ത പെണ്ണ് തന്റെ പിഞ്ച് കുഞ്ഞിന് അൽപ്പം ജലത്തിനായി ചുട്ട് പ്ഴുത്ത മണലാരണ്യത്തിലെ രണ്ട് മലകളിൽ പലവട്ടം ഓടിക്കയറി നിരീക്ഷണം നടത്തി. അവൾ അടിമയായിരുന്നു, കറുത്തവളായിരുന്നു. ഭർത്താവ് ഏകാന്തമായ ഒരിടത്ത് ദൈവ നിശ്ചയത്താൽ കൊണ്ട് വന്ന് താമസിപ്പിച്ചവളായിരുന്നു. അന്ന് ആ കറുത്ത അടിമ പെണ്ണ് ഓടിയ സ്ഥലത്ത് ഇന്ന് രാഷ്ട്രങ്ങളുടെ തലവന്മാരുൾപ്പടെ ധനവാനും ദരിദ്രനും ആര്യനും അനാര്യനും പണ്ഡിതനും പാമരനുമായ ജനങ്ങൾ അവൾ അന്ന് ചെയ്ത പ്രവർത്തികൾ അനുകരിക്കുന്നു. ആ രണ്ട് മലകളിൽ നിശ്ചിത എണ്ണം ഓട്ടം പൂർത്തിയാക്കുന്നു. വേഗത കുറച്ചിടത്ത് അങ്ങിനെ കൂടിയ വേഗതയുള്ളിടത്ത് അങ്ങിനെ . പ്രതീക്ഷയാണ് മനുഷ്യനെ നയിക്കുന്നത്, കൂട്ടത്തിൽ സർവശക്തനിലുള്ള വിശ്വാസവും. അതാണ് ഹജ്ജ് കർമ്മങ്ങളിൽ ആർജ്ജിക്കുന്ന പല നന്മകളിൽ ഒന്ന്.
No comments:
Post a Comment