Thursday, August 17, 2017
സർക്കാർ വിലാസം മദ്യഷാപ്പ്
സർക്കാർ വക മദ്യശാല സ്ഥാപിക്കുന്നതിനെതിരെ സ്ഥലവാസികൾ ഇത്രയും പ്രക്ഷോഭണം കൂട്ടുന്നതെന്തിനെന്ന് എനിക്ക് പിടി കിട്ടിയിരുന്നില്ല. പക്ഷേ ഇന്ന് എന്താണ് കാര്യമെന്ന് പിടി കിട്ടി.
ചിങ്ങ മാസത്തിലെ മഞ്ഞ വെയിൽ ദൂരെ കുന്നുകളിലും മരങ്ങളിലും തട്ടി പ്രകാശിച്ച് നിൽക്കുന്ന കാഴ്ച ഞങ്ങൾ താമസിക്കുന്ന വീടിനെ മുകൾ ഭാഗത്ത് കയറി നിന്നാൽ കാണാൻ കഴിയുമെന്നതിനാൽ ഇന്ന് ഞാൻ ശാന്തമായ അന്തരീക്ഷത്തിൽ ആ കാഴ്ച കണ്ട്കൊണ്ട് നിൽക്കുകയായിരുന്നു. താഴെ റെയിൽ പാതയാണ്. അതിനു മുകൾ ഭാഗത്ത് ഒരു വെട്ടു വഴിയും.
കോടതി വെച്ച ദൂര പരിധിയിൽ നിന്നും രക്ഷപെടാൻ ബീവറേജ് ഒരു ഉൾനാടൻ നിരത്തിന്റെ അരികിൽ ഒരു വീട്ടിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആ നിരത്തിലെത്താൻ റെയിൽ പാതക്കരികിലുള്ള വെട്ട് വഴി എളുപ്പ മാർഗമാണ്. മദ്യശാല സ്ഥാപനത്തിന്ശേഷം എവിടെല്ലാമോ കിടന്ന കുടിയന്മാർ ഈ വെട്ട് വഴിയിലൂടെ ജാഥയായി പോകുന്നത് കാണാം. കൊല്ലത്ത് നിന്ന് പുനലൂരിലേക്ക് പോകുന്ന ട്രൈൻ കടന്ന് പോകുന്ന സമയം ഒരു കുടിയൻ പാളത്തിനരികിലൂടെ ആടിയാടി പോകുന്നത് ഞാൻ കണ്ടു. കഥാ നായകൻ ട്രൈൻ കടന്ന് വന്നപ്പോൾ അതിന് നേരെ പാളത്തിന് അരികിൽ നിന്ന് കൈ കാണീച്ചു. ബസ്സിന് കൈ കാണിക്കുന്നത് പോലെ. ട്രൈൻ കൂവിയാർത്ത് കടന്ന് പോയപ്പോൾ തത്ര ഭവാൻ കൈ കാണിച്ചിട്ടും ട്രൈൻ നിർത്താത്ത വൈരാഗ്യത്തിൽ അദ്ദേഹം അതിന് നേരെ നോക്കി എന്തെല്ലാമോ വിളിച്ച് കൂവുകയും സർവ ശക്തിയുമെടുത്ത് കാറി തുപ്പുകയും ചെയ്തു. അതും മതിയായില്ലെന്ന ചിന്തയാൽ ഉടുമുണ്ട് പൊക്കി പ്രദർശനം നടത്തുകയും ചെയ്തപ്പോൾ അടുത്ത വീടുകളിൽ താമസിക്കുന്ന സ്ത്രീകൾ കൂവിയാർത്ത് വീടിനുള്ളിൽ കടന്ന് കതകടച്ചു.
ഇപ്പോൾ ഞാൻ മനസിലാക്കുന്നു, നാട്ടുകാർ ബീവറേജ് സ്ഥാപനത്തിനെതിരെ പ്രതിഷേധിക്കുന്നതെന്തിനെന്ന്....
Subscribe to:
Post Comments (Atom)
പൊതുശല്യമായ മദ്യപർ ആണ് മദ്യശാലകൾക്കെതിരെ പ്രതിഷേധിക്കാൻ ജനങ്ങൾക്കുള്ള പ്രേരണ.
ReplyDelete