നിരത്തിൽ കൂടി വാഹനത്തിൽ അടിയന്തിര സാഹചര്യത്തിൽ വേഗതയിൽ പകൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ ലൈറ്റ് പ്രകാശിപ്പിച്ച് സഞ്ചരിക്കുന്നത് ആ യാത്രയുടെ ഗുരുതരാവസ്ത എതിരെ വരുന്നവരെ ജാഗരൂകരാക്കാനും വാഹനങ്ങൾ ഒഴിച്ച് മാറ്റി തരുന്നതിനുമാണ് എന്നത് അലിഖിത മര്യാദയിൽ പെട്ടതാണ്.
ഇപ്പോൾ ന്യൂ ജനറേഷൻ ഇരുചക്ര വാഹനങ്ങൾ സ്റ്റാർട്ട് ചെയ്ത് എഞ്ചിൻ പ്രവർത്തന നിരതമാകുന്നതോടൊപ്പം തന്നെ അതിന്റെ ലൈറ്റും പ്രകാശിച്ച് നിൽക്കുന്ന നിർമ്മിതിയിലാണ് പുറത്ത് വരുന്നത്. അനുകരണ ഭ്രാന്ത് പിടിച്ച മലയാളികൾ അങ്ങിനെ സംവിധാനമില്ലാത്ത ഇരുചക്ര വാഹങ്ങളും ഒരു കാരണവുമില്ലാതെ ലൈറ്റും കത്തിച്ച് പകൽ യാത്ര ചെയ്യുന്ന കാഴ്ച ഇപ്പോൾ സുലഭമായിരിക്കുന്നു. പിന്നെ ഞങ്ങളെന്തിന് ഒഴിവാക്കണമെന്ന കാഴ്ചപ്പാടിൽ ചില വാല് കുരുത്ത പയ്യന്മാർ ഇതര വാഹനങ്ങളും ലൈറ്റിട്ട് പകൽ ഓടിക്കുന്നു. ചുരുക്കത്തിൽ നിരത്തിൽ നിറയെ പകൽ വെളിച്ചത്തിൽ വിളക്കും കത്തിച്ച് സഞ്ചരിക്കുന്ന ഗ്രീക്ക് തത്വ ചിന്തകൻ ഡയോജനീസ് മോഡൽ വാഹനങ്ങളാണിപ്പോൾ കണ്ട് വരുന്നത്.
അപ്പോൾ സ്വാഭാവികമായ ഒരു ചിന്ത ഉയർന്ന് വരുന്നു , അടിയന്തിര അവസ്തയിൽ ഇനി വാഹനത്തിൽ സഞ്ചരിക്കുമ്പോൾ എതിരെ വരുന്ന വാഹങ്ങൾക്കും മറ്റ് യാത്രക്കാർക്കും മുന്നറിയിപ്പ് കൊടുക്കുന്നതിന് എന്തുണ്ട് മാർഗം?!
എല്ലാവരും ലൈറ്റിട്ട് വാഹനം ഓടിക്കുന്നിടത്ത് പകൽ അത്യാവശ്യ യാത്ര കാണിക്കാൻ ലൈറ്റ് അണച്ച് യാത്ര ചെയ്യാം അല്ലേ?

No comments:
Post a Comment