വറീത് തേഡ് ഫോമിൽ ( ഇന്നത്തെ ഏഴാം ക്ലാസ്) എന്റെ സഹപാഠിയായിരുന്നു. നല്ല വെളുത്ത മുഖവും ചുരുളൻ മുടിയും കൂട്ടത്തിൽ ഒരു സ്ത്രൈണ ഭാവവും വറീതിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നല്ലോ. പെമ്പിള എന്ന കളി പേരിലായിരുന്നു വറീത് അറിയപ്പെട്ടിരുന്നത്.അവന്റെ നടപ്പ് അങ്ങിനെയായിരുന്നു. സ്ഥാനത്തും അസ്ഥാനത്തും പെമ്പിള എന്ന് വിളിച്ച് ഞാൻ അവനെ മക്കാറാക്കി. ഉച്ച ഭക്ഷണത്തിന് പത്ത് പൈസക്ക് രണ്ടെണ്ണം കിട്ടുന്ന ഗോതമ്പ് ഉണ്ടയാൽ പശി അടക്കിയിരുന്ന ഞാൻ കുസൃതി കാട്ടുന്നതിൽ ഒട്ടും പുറകില്ലായിരുന്നു. എവിടെയും ആരെയും കളിയാക്കുക, ആകെ മെലിഞ്ഞിട്ടായിരുന്നെങ്കിലും പെൺ കുട്ടികളുടെ മുമ്പിൽ ഷൈൻ ചെയ്യുക, ക്ലാസിൽ കാണിക്കാവുന്നതിന്റെ പരമാവധി വിളച്ചിൽ കാട്ടി ആളാകുക ഇതെല്ലാം എന്റെ നിത്യ അഭ്യാസമായിരുന്നു. മറ്റ് വിദ്യാർത്ഥികളുടെ പരാതി എന്നെ സംബന്ധിച്ച് അദ്ധ്യാപകരുടെ മുമ്പിൽ എത്തുമ്പോൾ എല്ലാ വിഷയത്തിലും പ്രത്യേകിച്ച് കണക്കിലും സയൻസിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയിരുന്ന എന്നെ അദ്ധ്യാപകർ ഒഴിഞ്ഞ് വിട്ടിരുന്നത് എന്റെ അഹങ്കാരം വർദ്ധിപ്പിച്ചു.
ഒരു ദിവസം ഉച്ച ഭക്ഷണത്തിന് പതിവ് രണ്ട് ഉണ്ടയും പച്ച വെള്ളവും തട്ടിയതിന് ശേഷം ഇന്ന് ആരാണ് എന്റെ ഇര എന്ന് നോക്കി നിൽക്കുമ്പോഴാണ് വറീതിന്റെ വരവ്. " എന്താണെടാ പെമ്പിളേ, എവിടെ പോണെന്റെ പെമ്പിളേ? " ഞാൻ വറീതിനെ കളിയാക്കി. ഒന്നും മിണ്ടാതെ വറീത് ഒഴിഞ്ഞ് കിടന്ന ക്ലാസ് മുറിയിലേക്ക് കയറി. കൂടെ ഞാനും കയറി. വറീത് സാവകാശം തിരിഞ്ഞ് നിന്ന് എന്റെ രണ്ട് കയ്യും അവന്റെ ഇടത് കയ്യാൽ പിടിച്ച് അവന്റെ വലത് കൈ കൊണ്ട് എന്റെ വയറ്റിൽ ഭും ഭും ഭും എന്ന് രണ്ട് മൂന്ന് ഇടി പാസ്സാക്കി. "ഹെന്റെ പടച്ചോനേ! എന്ന് നിലവിളിച്ച് ഞാൻ കുനിഞ്ഞിരുന്ന് പോയി. ഒന്നും സംഭവിക്കാത്തത് പോലെ വറീത് പുസ്ക് എന്ന മട്ടിൽ കടന്ന് പോയി. ഞാൻ ഉച്ചക്ക് കഴിച്ചിരുന്ന ഗോതമ്പ് ഉണ്ട ആവിയായത് പോലെ തോന്നി. പ്രയാസപ്പെട്ട് എഴുന്നേറ്റ് നിന്ന നിന്ന ഞാൻ വാതിൽക്കൽ നിൽക്കുന്ന വറീതിനെ കണ്ടു. അവൻ ചൂണ്ട് വിരൽ എന്റെ നേരെ നോക്കി താക്കീത് മട്ടിൽ വിറപ്പിച്ച് കാണിക്കുകയാണ്. അതായത് മേലിൽ അവനെ കളിയാക്കുകയാണെങ്കിൽ........ എന്നായിരുന്നു ആ ഭാവത്തിന്റെ പൊരുൾ.
ആ വർഷം തീരുന്നത് വരെ വറീതിന്റെ മുമ്പിൽ നിന്നും ഞാൻ ഒഴിഞ്ഞ് മാറി നടന്നു. മറ്റുള്ളവരെ പരിഹസിക്കുന്നതും നിർത്തി. മര്യാദക്കാരനായി പോയിരുന്നു ഞാൻ.
ഇന്ന് വറീത് എവിടെയാണാവോ? ഈ പോസ്റ്റ് അവൻ കാണുമോ? ആർക്കറിയാം.
അണ്ണാച്ചി ശൊല്ലണത് രൊമ്പ കറക്റ്റ് തമ്പീ.... "അടിയോളം അണ്ണൻ തമ്പി ഉതകാത്....."

കിട്ടണ്ടതു കിട്ടാതെ കിട്ടച്ചാർ അടങ്ങില്ല
ReplyDeleteറോസാപ്പൂക്കള്‍ ...... കിട്ടിയേ! അതോടെ അടങ്ങിയേ!
ReplyDeleteThis comment has been removed by the author.
ReplyDeleteഹഹഹ... അത് എനിക്കങ്ങിഷ്ടപ്പെട്ടു കേട്ടോ
ReplyDelete