ബഹുമാനപ്പെട്ട ഹൈ കോടതി മദ്യ വിൽപ്പന ശാലകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടികളെടുക്കുവാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. കേസിന്റെ വശങ്ങൾ പരിശോധിക്കുമ്പോൾ ഇരു കക്ഷികളുടെയും വാദങ്ങൾക്കൊടുവിൽ സാന്ദർഭികമായി ഇപ്രകാരമുള്ള അഭിപ്രായങ്ങൾ കോടതിയിൽ നിന്നും ഉണ്ടാവുക സ്വാഭാവികമാണെന്ന് ന്യായീകരിക്കാമെങ്കിലും മദ്യപാനത്തിന്റെ ദുരന്ത ഫലങ്ങളിലേക്ക് തുറന്ന കണ്ണുകളോടെ നോക്കി നിൽക്കുന്ന ഒരു പൗരന് തന്റെ രാജ്യത്തിലെ ഓരോ ഭാര്യയും , ഓരോ കുട്ടിയും കുടിയന്റെ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും അനുഭവിക്കുന്ന ദുരിതത്തെ സംബന്ധിച്ച് പ്രതികരിക്കാനാവാതെ നിശ്ശബ്ദനായിരിക്കുവാൻ കഴിയില്ല. മദ്യപിച്ച് വരുന്നവൻ 84വയസുകാരിയെയും അഞ്ച് വയസുകാരിയെയും തന്റെ ലഹരിയിൽ പീഡിപ്പിച്ച് കൊലപ്പെടുത്തുമ്പോൾ പൊതു സമൂഹം കാഴ്ച കാണുന്ന/ കേൾക്കുന്ന ബൊമ്മകളായി മാറുന്നതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ആ സമൂഹം നാശത്തിന്റെ വക്കിലേക്ക് തന്നെയാണ് യാത്രചെയ്യുന്നതെന്ന് നിസ്സംശയം പറയാൻ കഴിയും. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇത് സംബന്ധമായി ഒരു സ്നേഹിതനുമായി ചേർന്ന് നിരീക്ഷണത്തിന് മുതിർന്നപ്പോൾ അനുഭവിച്ച വസ്തുതകൾ ഞാൻ ഒരു പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു . അന്ന് ഉണ്ടായിരുന്നവരും ഇന്നും സജീവമായി ഫെയ്സ്ബുക്കിൽ സജീവമായി പ്രതികരിക്കുന്നവരുമായ എല്ലാ പ്രമുഖരും ആ ബ്ലോഗ് പോസ്റ്റിൽ പ്രതികരിക്കുകയും ചെയ്തു. പോസ്റ്റിലെ പ്രസക്തമായ ചില നിരീക്ഷണങ്ങൾക്ക് ഇപ്പോഴാണ് പ്രസക്തി എന്ന് തോന്നുന്നതിനാൽ അത് ഇവിടെ ആവർത്തിക്കട്ടെ.
.“ഇവനെല്ലാം കുടിച്ചേച്ച് വീട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ ഭാര്യയുടെയും കുട്ടികളുടെയുംപ്രതികരണങ്ങള്‍ എങ്ങിനെ ആയിരിക്കും, അവര്‍ക്ക് സന്തോഷമായിരിക്കില്ല, തീര്‍ച്ച, അവരുടെപ്രതിഷേധം പുറത്തെടുക്കുന്ന രീതി എങ്ങിനെ ആയിരിക്കും. അതോ അവര്‍ക്ക് ഭയമായിരിക്കുമോ?...ഒരു മദ്യപാനി ഭര്‍ത്താവ്/ അഛന്‍ /മകന്‍ വീട്ടില്‍ മദ്യപിച്ച് ചെല്ലുമ്പോൾ എന്തായിരിക്കും അവരുടെ മുഖഭാവം....ഈ വിഷയം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” .......................................................................................
"ആ സ്ത്രീയും പെണ്‍കുട്ടിയും കൂടി അയാളെ ഒരു വിധം വലിച്ച് പുറത്താക്കിയ നിമിഷം അയാള്‍ അവരെ ഛര്‍ദ്ദിലില്‍ കുളിപ്പിച്ചു. ഭയങ്കരമായ നാറ്റം അവിടെ പരന്നു. ഞാനും സുരേഷും മൂക്ക് പൊത്തി. അയാളെ അവര്‍ പിടിച്ച് നേരെ നിര്‍ത്തിയെങ്കിലുംഅവരുടെ പിടിയില്‍ നില്‍ക്കാതെ അയാള്‍ നിലത്തേക്ക് മറിഞ്ഞു. ക്രൂശില്‍ തറച്ചത് പോലെ കൈ രണ്ടും വിരിച്ച് അയാള്‍ നിലത്ത് കിടന്നു"...................................................................................
“ഈ സ്ത്രീകള്‍ മദ്യപാനിയായ ഭര്‍ത്താവിനെ എന്ത് കൊണ്ട് സഹിക്കുന്നു” വണ്ടി ഓടിച്ച് കൊണ്ട് പോകുമ്പോള്‍ സുരേഷ് എന്നോട് ചോദിച്ചു.
“മദ്യപാനത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന കേരളത്തില്‍ സ്ഥിരം മദ്യപിക്കുന്നു എന്ന കാരണത്താല്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുക എന്ന നയം സ്വീകരിച്ചാല്‍ എത്ര ഭാര്യമാര്‍ക്ക്
ഭര്‍ത്താക്കന്മാര്‍ ഉണ്ടാകും. നമ്മള്‍ കണ്ട ആ പെണ്‍കുട്ടിയെ പോലെയുള്ള എത്ര കുട്ടികള്‍ക്ക് അഛന്‍ കൂടെ ഉണ്ടാകും, ആ പെണ്‍കുട്ടിക്ക് ഒരു കല്യാണാലോചന വരുമ്പോള്‍ അഛനില്ലാ എന്ന നാണക്കേട് ഒഴിവാക്കാന്‍ ഈ അഛനെയും തിരക്കി അന്ന് ഓടേണ്ടി വരില്ലേ? ഭര്‍ത്താവില്ലാത്ത സ്ത്രീയെ സമൂഹം ഏത് രീതിയില്‍ കാണുമെന്നറിയാമല്ലോ, ഇങ്ങിനെ പല കാരണങ്ങളാലാണ് നമ്മള്‍ ഇന്ന് കണ്ടത് പോലുള്ള കുരിശ് പെണ്ണുങ്ങള്‍ ചുമക്കുന്നത്. ബോധവത്ക്കരണം കൊണ്ടൊന്നും മദ്യപാന സ്വഭാവം മാറാന്‍ പോകുന്നില്ല. ഈ ശാപം എന്നും സ്ത്രീകള്‍ അനുഭവിച്ചേ പറ്റൂ....”
അന്ന് ഈ പോസ്റ്റ് വായിക്കാത്ത എന്റെ ഫെയ്സ്ബുക്ക് സഹജീവികൾക്കായി ഈ ലിങ്ക് നൽകുന്നതിൽ ക്ഷമിക്കുമല്ലോ.
http://sheriffkottarakara.blogspot.in/2014/05/blog-post_4.html

സ്കൂൾ കുട്ടികളും വീട്ടമ്മമാരും ഇപ്പോയാണ് തെരുവിൽ ഇറങ്ങേണ്ടത്, ഭാരിക്ക് ഭർത്താവു നഷ്ട്ടപെടതിരിക്കാൻ, മക്കൾക്ക് അച്ഛനും സഹോദരനും നഷ്ട്ടപെടതിരിക്കാൻ ഇപ്പോയല്ലാതെ ഇനി എപ്പോയാണ് അവർ സ്വോന്തം കാര്യത്തിന് തെരുവിൽ ഇറങ്ങുക . അതോ അവർ എതെങ്കിലും രാഷ്ട്രിയ പാര്ട്ടിയുടെ സമര ആഹോനതിന് കാതിരികുകയാണോ ?. മദ്യത്തിന്റെ പങ്കു പറ്റാത്ത ഏതു രാഷ്ട്രിയ പാർട്ടി ഉണ്ടെവിടെ . ഇവിടെ നിങ്ങളാണ് ശക്തി ഒരുത്തനും നിങ്ങളെ തടയാൻ കഴില്ല . നിങ്ങൾ ഒരു തീപൊരി ഇട്ടാൽ അത് കേരളം മൊത്തം ആളി പടരും. അതിന് തയാർ ഉണ്ടോ ? ഉണ്ടെകിൽ ഞ്ഞങ്ങൾ കൂടെ ഉണ്ട് . ഇല്ലേ ? നിങ്ങൾ കരഞ്ഞോണ്ട് ഇരുന്നു കൊള്ളൂ . സർവ നാശത്തിന്റെയും അമ്മയാണ് മദ്യം - ബഷീര് ദോഹ
ReplyDelete